Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അബുദാബി ഹബ്ഷാൻ പ്ലാന്റിൽ തീപിടിത്തം; വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി: യുഎഇയിലെ പ്രശസ്ത വാതക സംസ്‌ക്കരണ പ്ലാന്റായ ഹബ്ഷാനിൽ തീപിടിത്തം. തീ നിയന്ത്രണവിധേയമാക്കാൻ അടിയന്തര രക്ഷാസേന പ്രവർത്തിച്ചു വരികയാണ്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും തീ പടരാതിരിക്കുകയും ചെയ്യുന്നതിന് ഊർജിത നീക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.
സർക്കാർ അധികൃതർ വിശദവിവരങ്ങൾ ഉടൻ ഔദ്യോഗികമായി നൽകുമെന്ന് അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷണത്തിലാണെന്ന് അധികൃതർ പറഞ്ഞു.

ഇതിനിടെ, പുലർച്ചെ മൂന്ന് മണിക്ക് യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം രാജ്യത്തേക്ക് എത്തിയ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണികളെ വിജയകരമായി നേരിട്ടു. പ്രതിരോധ നടപടികളുടെ ഭാഗമായ ശബ്ദങ്ങൾ രാജ്യമൊട്ടാകെ കേട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവിൽ സ്ഥിതിഗതികൾ സുരക്ഷിതമാണെന്നും ജനങ്ങൾക്ക് ആശങ്ക പടരാതിരിക്കാനായി ജാഗ്രത നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

മുന്നറിയിപ്പുകളെ തുടർന്ന്, താമസക്കാർക്ക് രാജ്യത്തിന്റെ നിലവിലെ സുരക്ഷിതാവസ്ഥയെ കുറിച്ച് മൊബൈൽ സന്ദേശങ്ങളുമായി അറിയിപ്പുകൾ ലഭിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും, ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix