Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാലക്കാട് മൃഗാശുപത്രിക്ക് സമീപം വൻ തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: മൃഗാശുപത്രിക്ക് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ വൻ തീപ്പിടിത്തം. ഇന്ന് നടന്ന സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. പഴം വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പെട്ടികളും മറ്റ് മാലിന്യങ്ങളും ഇവിടെ കൂമ്പാരമായി സൂക്ഷിച്ചിരുന്നുവെന്നാണ് വിവരം.

തീപിടിത്തം ജനവാസ മേഖലക്ക് സമീപമായതിനാൽ ആദ്യം രക്ഷാപ്രവർത്തനം വൈകി. തുടർന്ന് സമീപത്തെ ഫ്ലാറ്റുകളിൽ കയറി ഉൾപ്പെടെ ഫയർഫോഴ്‌സ് ജീവനക്കാർ ശ്രമിച്ച് തീ നിയന്ത്രണവിധേയമാക്കി. മാലിന്യം നീക്കം ചെയ്യണമെന്ന് ഉടമയ്ക്ക് മുമ്പേ നിർദേശം നൽകിയിരുന്നെങ്കിലും അത് പാലിക്കാത്തതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുന്നു.

Recent News

Advertisement
WhiteswanTV Footer