കൊല്ലം: പോക്സോ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവ് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വീണ്ടും പിടിയിലായി. തലവൂർ അരിങ്ങട സ്വദേശിയായ അനീഷ് കുമാർ (29) നെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു.
റോഡിലൂടെ നടന്നുപോകുകയായിരുന്ന വയോധികയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ സമീപത്തെ വയലിലേക്ക് തള്ളിയിട്ട് വസ്ത്രങ്ങൾ കീറി പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. അതുവഴി കടന്നുപോയ നാട്ടുകാരാണ് ഇടപെട്ട് വയോധികയെ രക്ഷപ്പെടുത്തിയത്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അനീഷ് കുമാറിനെ നാട്ടുകാരും പൊലീസും ചേർന്ന് കണ്ടെത്തി പിടികൂടി. ഇയാൾക്കെതിരെ ഇതിനകം മൂന്ന് പോക്സോ കേസുകൾ നിലവിലുണ്ട്. അപ്പീൽ കോടതിയിൽ പരിഗണനയിലുള്ള ഒരു കേസിലാണ് ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നത്.




