Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വൈദ്യുതി വാങ്ങുന്നതിലും കൂടുതൽ നിരക്കിൽ വിൽപ്പന; വിഇഎച്ച് ഗ്ലോബലിൽ നിരക്ക് 13.79 രൂപ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഒക്ടോബറിൽ വിഇഎച്ച് ഗ്ലോബലിൽനിന്നു കെഎസ്ഇബി വാങ്ങിയ വൈദ്യുതി ഉപയോക്താക്കളിലെത്തുമ്പോൾ ചെലവ് യൂണിറ്റിന് 13.79 രൂപ! ഈ വൈദ്യുതി വാങ്ങിയതിലുണ്ടായ അധികച്ചെലവ് ഏറ്റെടുക്കുന്നതു സംബന്ധിച്ച് സർക്കാർ ഉറപ്പുനൽകിയിട്ടില്ലെന്നു വൈദ്യുതി റഗുലേറ്ററി കമ്മിഷനെ കെഎസ്ഇബി അറിയിച്ചു.
യൂണിറ്റിന് 11 രൂപയ്ക്കു വിഇഎച്ചിൽനിന്നു കെഎസ്ഇബി വാങ്ങിയ വൈദ്യുതിക്കു പ്രസരണ നിരക്ക് ഉൾപ്പെടെ യൂണിറ്റിന് 12.55 രൂപയാകുമെന്ന് ‘മനോരമ’ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. വിഇഎച്ച് ഗ്ലോബലിൽനിന്ന് ഒക്ടോബറിൽ ലഭിച്ചത് 59.68 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിയുടെ പ്രസരണ – വിതരണ നഷ്ടം 2025–26 ൽ 8.96% ആയിരുന്നു.
ഈ നഷ്ടം കുറച്ചാൽ വിഇ എച്ചിൽനിന്ന് കേരളത്തിൽ ലഭിച്ച ഉപയോഗിക്കാവുന്ന വൈദ്യുതി 54.3327 ലക്ഷം യൂണിറ്റ് ആണ്. ഈ കരാറിൽ കെഎസ്ഇബി ചെലവാക്കിയ 7.49 കോടി രൂപ, കേരളത്തിൽ ലഭ്യമായ ഈ വൈദ്യുതിക്കാണ് നൽകിയതെന്നു കണക്കാക്കുമ്പോഴാണ് ചെലവ് യൂണിറ്റിന് 13.79 രൂപയാകുന്നത്. ഇതിനു പുറമേ, പ്രവർത്തന–പരിപാലന ചെലവുകളും മറ്റു വൈദ്യുതി ശൃംഖലാ ചാർജുകളും ചേർക്കുമ്പോൾ ഉപയോക്താക്കൾ നൽകേണ്ട വില വീണ്ടും ഉയരും. നിലവിലെ വൈദ്യുതി നിരക്ക് അനുസരിച്ച് ഉപയോക്താക്കളിൽനിന്ന് ഈടാക്കാവുന്നതു കിഴിച്ചുള്ള തുകയാണ് അടുത്ത നിരക്കുപരിഷ്കരണത്തിൽ ഉപയോക്താക്കളുടെ ബാധ്യതയാകുന്നത്. സെപ്റ്റംബറിലെ താൽക്കാലിക ശരാശരി വൈദ്യുതി വാങ്ങൽ ചെലവ് യൂണിറ്റിന് 5.10 രൂപയാണ്. ഈ കണക്കുപ്രകാരം വിഇഎച്ചിൽ നിന്നു വൈദ്യുതി വാങ്ങിയതിന്റെ അധികച്ചെലവ് 4.45 കോടി രൂപയാണെന്ന് റഗുലേറ്ററി കമ്മിഷനു കെഎസ്ഇബി നൽകിയ റിപ്പോർട്ടിൽ പറയുന്നു .

കമ്മിഷനെ അറിയിക്കാൻ വൈകി; കെഎസ്ഇബിയിൽ അന്വേഷണം

അടിയന്തര സാഹചര്യത്തിൽ വൈദ്യുതി വാങ്ങുമ്പോൾ റഗുലേറ്ററി കമ്മിഷന്റെ അനുമതി വാങ്ങാൻ നിയമപരമായ നടപടിക്രമമുള്ളപ്പോൾ വിഇഎച്ച് ഗ്ലോബലിൽനിന്നു വൈദ്യുതി വാങ്ങുന്നത് സർക്കാരിന്റെ പരിഗണനയ്ക്കുവിട്ടത് എന്തിനെന്ന് അന്വേഷണം. വൈദ്യുതി വാങ്ങുന്നതിനു മുൻപ് നടത്തിയ വിശദമായ പരിശോധനകൾ, നേടിയ ആഭ്യന്തര അനുമതികൾ, ബാധകമായ സംഭരണ നടപടിക്രമങ്ങളും ഹർജി സമർപ്പിക്കേണ്ട ചട്ടങ്ങളും പാലിച്ചിട്ടുണ്ടോ തുടങ്ങിയവ കെഎസ്ഇബി സിഎംഡി പരിശോധിക്കുകയാണെന്ന് ഊർജ വകുപ്പ് സെക്രട്ടറി റഗുലേറ്ററി കമ്മിഷനു നൽകിയ കത്തിൽ അറിയിച്ചു. സെപ്റ്റംബർ 17ന് കെഎസ്ഇബിക്ക് വിഇഎച്ച് ഗ്ലോബൽ നൽകിയ വൈദ്യുതി വാഗ്ദാനപത്രത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിൽനിന്ന് അനുമതി നേടിയാണ് സെപ്റ്റംബർ 23ന് കരാറിൽ ഒപ്പിട്ടത്. കരാറിൽ ഒപ്പിട്ട് 15 ദിവസത്തിനുള്ളിൽ റഗുലേറ്ററി കമ്മിഷനിൽനിന്ന് അനുമതി തേടി അപേക്ഷ നൽകണം. ഒക്ടോബർ 14 ന് കമ്മിഷനെ വിവരം അറിയിച്ചതും ഒക്ടോബർ 27 ന് അപേക്ഷ സമർപ്പിച്ചതും ഈ കാലാവധിക്കുശേഷമാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix