പാലക്കാട് മൃഗാശുപത്രിക്ക് സമീപം വൻ തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
പാലക്കാട്: മൃഗാശുപത്രിക്ക് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ വൻ തീപ്പിടിത്തം. ഇന്ന് നടന്ന സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. പഴം വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പെട്ടികളും മറ്റ് മാലിന്യങ്ങളും ഇവിടെ കൂമ്പാരമായി സൂക്ഷിച്ചിരുന്നുവെന്നാണ് വിവരം. തീപിടിത്തം ജനവാസ മേഖലക്ക് സമീപമായതിനാൽ ആദ്യം രക്ഷാപ്രവർത്തനം വൈകി. തുടർന്ന് സമീപത്തെ ഫ്ലാറ്റുകളിൽ കയറി ഉൾപ്പെടെ ഫയർഫോഴ്‌സ് ജീവനക്കാർ ശ്രമിച്ച് തീ നിയന്ത്രണവിധേയമാക്കി. മാലിന്യം നീക്കം […]
Read more