ആലപ്പുഴ: കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനുമെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത് വന്നിരിക്കുകയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മാറാട് ആവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് ആണെന്നും ലീഗല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോൺഗ്രസ് വന്നാലും പാണക്കാട് തങ്ങളല്ലേ വകുപ്പുകൾ തീരുമാനിക്കുന്നതെന്നും വെള്ളാപ്പളി പരിഹസിച്ചു. യുഡിഎഫ് വന്നാല്‍ ഇടിയുടെ പടയണിയായിരിക്കും. ഇടതുപക്ഷം തോറ്റാല്‍ ജനാധിപത്യം തോറ്റു. മതാധിപത്യം ജയിച്ചു എന്നും കൂട്ടിച്ചേർത്തു. പിണറായി സര്‍ക്കാര്‍ വരുമെന്ന് കരുതുന്നുവെന്നും മെയ് നാലിന് ശേഷം കൂടുതല്‍ പറയാമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നാല് വരെ കാത്തിരിക്കാമെന്നും ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വരുമെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.






