Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Vellapalali Natesan

വെള്ളാപ്പള്ളിയെ ശക്തമായി തള്ളിപ്പറയണം; CPIM സംസ്ഥാന സമിതി

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സമിതി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശക്തമായി വിമര്‍ശിക്കണമെന്നും സംസ്ഥാന സമിതിയില്‍ അഭിപ്രായം ഉയര്‍ന്നു. വര്‍ഗീയ വിരുദ്ധ നിലപാട് ശക്തമാക്കാനുള്ള തീരുമാനത്തിലാണ് സിപിഐഎം. വര്‍ഗീയതയോട് സ്വീകരിച്ച അഴകൊഴമ്പന്‍ സമീപനം ഇനി പാടില്ലെന്നും എല്ലാത്തരം വര്‍ഗീയതയും ശക്തമായി എതിര്‍ക്കുമെന്നും സംസ്ഥാന സമിതിയില്‍ നേതാക്കള്‍ ഉന്നയിച്ചു. വിപുലീകൃത സംസ്ഥാന കമ്മിറ്റി ഓഗസ്റ്റില്‍ ചേരും. സെക്രട്ടറിയേറ്റിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചിരുന്നു. സംസ്ഥാനത്ത് […]
Read more

എല്ലാ ദോഷങ്ങളും പിണറായിയുടെ തലയിൽവെച്ച് പാപികൾ പുണ്യാളവേഷം കെട്ടുന്നു: വെള്ളാപ്പള്ളി

ആലപ്പുഴ: തിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം വിമർശിക്കുന്നത് നീതികേടാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തോൽവിയുടെ ഉത്തരവാദിത്വം ഒരാളുടെ ചുമലിൽ മാത്രം കെട്ടിവയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ “യോഗനാദം”യിൽ ‘സഖാക്കളോട്’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഈ അഭിപ്രായങ്ങൾ പങ്കുവെച്ചത്. പാർട്ടി ഓഫീസുകൾ ദല്ലാളുമാരുടെയും കച്ചവടക്കാരുടെയും നിയന്ത്രണത്തിലായെന്നും, അധികാരലഹരിയിൽ നേതാക്കളും പ്രവർത്തകരും സാധാരണ ജനങ്ങളിൽ നിന്ന് അകന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഇതാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് […]
Read more

യുഡിഎഫ് വന്നാൽ ലീഗായിരിക്കും മുഖ്യമന്ത്രി; വീണ്ടും വിവാദ പരാമർശവുമായി വെള്ളാപ്പള്ളി

ആലപ്പുഴ: കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനുമെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത് വന്നിരിക്കുകയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മാറാട് ആവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് ആണെന്നും ലീഗല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോൺഗ്രസ് വന്നാലും പാണക്കാട് തങ്ങളല്ലേ വകുപ്പുകൾ തീരുമാനിക്കുന്നതെന്നും വെള്ളാപ്പളി പരിഹസിച്ചു. യുഡിഎഫ് വന്നാല്‍ ഇടിയുടെ പടയണിയായിരിക്കും. ഇടതുപക്ഷം തോറ്റാല്‍ ജനാധിപത്യം തോറ്റു. മതാധിപത്യം ജയിച്ചു എന്നും കൂട്ടിച്ചേർത്തു. പിണറായി സര്‍ക്കാര്‍ വരുമെന്ന് കരുതുന്നുവെന്നും മെയ് നാലിന് ശേഷം കൂടുതല്‍ പറയാമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നാല് […]
Read more

കെസി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് വെള്ളാപ്പള്ളി നടേശൻ

ഇടുക്കി: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചയെ കുറിച്ച് പ്രതികരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി പിന്നണിയിൽ നിന്ന് പ്രധാന പ്രവർത്തനങ്ങൾ നിർവഹിച്ചത് കെ.സി. വേണുഗോപാലാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തിന് അയോഗ്യനായി കാണുന്നില്ലെന്നും, എന്നാൽ ആരാണ് ഏറ്റവും യോഗ്യൻ എന്നതിൽ താൻ അഭിപ്രായപ്പെടില്ലെന്നും വ്യക്തമാക്കി. വി.ഡി. സതീശൻ കൂടുതൽ സജീവമായത് ടെലിവിഷൻ ചർച്ചകളിലാണെന്നും, രമേശ് ചെന്നിത്തലയെ അപ്രസക്തനാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയിച്ചാൽ കോൺഗ്രസിലെ എല്ലാവർക്കും […]
Read more

വീണ്ടും വിവാദ പരാമര്‍ശവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി

ഇടുക്കി: വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്രിസ്ത്യന്‍ സമുദായത്തിലെ സിസ്റ്റര്‍ മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്തത് കൊണ്ടാണോ പെന്‍ഷന്‍ കൊടുക്കാന്‍ പോകുന്നത് എന്നാണ് വെള്ളാപ്പള്ളിയുടെ പുതിയ വിമർശനം. എസ്എന്‍ഡിപിയെ സഹായിക്കാൻ കേരളം ഭരിച്ച ഒരു സർക്കാരിനും കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും വോട്ട് ബാങ്ക് ആയി മാറിയെന്നും രാജ്യത്ത് ജനാധിപത്യം പോയി, മതാധിപത്യം വന്നു എന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ നീതി എന്ന് […]
Read more

ഇതരമതസ്ഥർ ഈഴവസ്ഥാനാർഥിക്ക് വോട്ടുകൊടുക്കാത്ത അവസ്ഥ: സച്ചിദാനന്ദ സ്വാമികൾ

വർക്കല: വെള്ളാപ്പള്ളി നടേശനെതിരെ അതിരൂക്ഷ വിമർശനവുമായി ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികൾ രംഗത്തെത്തി. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ കാരണം മറ്റ് മതവിഭാഗങ്ങൾ ഈഴവ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാത്ത സാഹചര്യമാണുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി പറയുന്നത് അദ്ദേഹത്തിന്റെ സംസ്കാരമാണെന്നും, അതിന് അനുസരിച്ച് താൻ മറുപടി പറയില്ലെന്നും സച്ചിദാനന്ദ സ്വാമികൾ വ്യക്തമാക്കി. പിന്നാക്ക വിഭാഗങ്ങളെ പരിഗണിക്കണമെന്ന ശിവഗിരി മഠത്തിന്റെ ആവശ്യം ഒരു മുന്നണിയും ഗൗരവമായി പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി നിർണയ വിഷയത്തിൽ രാഹുൽ ഗാന്ധിയോടും മറ്റ് മുന്നണികളോടും ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും, […]
Read more

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കോട്ടയം യൂണിയന്റെ സ്നേഹാദരവ്

കോട്ടയം: ഈ വർഷത്തെ പദ്‌മഭൂഷൺ ബഹുമതി നേടിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കോട്ടയം യൂണിയന്റെ സ്നേഹാദരവ്. നാഗമ്പടം മഹാദേവക്ഷേത്രത്തിൽ കോട്ടയം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെയും ഉത്സവക്കമ്മിറ്റിയുടെയും വകയായി ശർക്കരകൊണ്ട് തുലാഭാരവുമുണ്ടായി.  എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി മൂന്ന് പതിറ്റാണ്ട് പൂർത്തിയായതുകൂടി പരിഗണിച്ചായിരുന്നു സ്വീകരണം. യൂണിയനിലെ വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, സൈബർ സേന, പെൻഷൻ കൗൺസിൽ, എംപ്ലോയീസ് ഫോറം, ധർമപഠനകേന്ദ്രം, നൂറ്റിമൂന്ന് ശാഖകളിലെയും ഭാരവാഹികൾ, ഉത്സവക്കമ്മിറ്റി നാല് മേഖലാ ഭാരവാഹികൾ, നൂറ്റിപ്പതിമൂന്നാമത്  ഉത്സവത്തിന്റെ […]
Read more

സതീശന്റേത് സവര്‍ണ ഫ്യൂഡല്‍ മാടമ്പി മാനസികാവസ്ഥ; ഫേസ്ബൂക്ക് പോസ്റ്റുമായി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശനെ രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഡി സതീശന്റേത് സവര്‍ണ ഫ്യൂഡല്‍ മാടമ്പി മാനസികാവസ്ഥയാണ്. വി.ഡി.സതീശന്‍ എസ്.എന്‍.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്നുവെന്നും വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രൂക്ഷ വിമര്‍ശനം. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ തുടച്ചു നീക്കിയ ഉച്ചനീചത്വത്തിന്റെയും തൊട്ടുകൂടായ്മയുടെയും കാലത്തേക്കു കേരളത്തെ തിരികെ വീണ്ടും കൊണ്ടുപോകാനാണു സതീശന്റെ ശ്രമം. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്നു […]
Read more

വെള്ളാപ്പള്ളിയുടെ ചതിയന്‍ ചന്തു’ പരാമര്‍ശം; സിപിഐഎം നടേശനെ തളളി

തിരുവനന്തപുരം: സിപിഐയെ പരിഹസിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ചതിയന്‍ ചന്തു പരാമര്‍ശം തള്ളി സിപിഐഎം. പരാമര്‍ശത്തോട് യോജിപ്പില്ലെന്നാണ് സിപിഐഎം നിലപാട്. പത്ത് കൊല്ലത്തെ ഭരണത്തിന്റെ എല്ലാ ആനുകൂല്യവും പറ്റിയിട്ട് കുറ്റംപറയുന്ന സിപിഐ ചതിയന്‍ ചന്തുവാണെന്നാണ് വെളളാപ്പളളി നടേശന്‍ ഇന്നലെ കുറ്റപ്പെടുത്തിയത് . ഇടത് സര്‍ക്കാരിനോ മുന്നണിയിലെ പാര്‍ട്ടികള്‍ക്കോ മാര്‍ക്കിടാന്‍ വെളളാപ്പളളിയെ ആരും നിയോഗിച്ചിട്ടില്ലെന്ന മറഉപടിയാണ് പരാമര്‍ശത്തില്‍ ബിനോയ് വിശ്വം മറുപടി നല്‍കി. ആഗോള അയ്യപ്പ സംഗമത്തിന് വെളളാപ്പളളിയും ഒന്നിച്ച് മുഖ്യമന്ത്രി കാറില്‍ വന്നിറങ്ങിയതും […]
Read more

കാണിക്കവഞ്ചിയിൽ കൈയ്യിട്ടുവാരാത്തവർ ചുരുക്കം, അഞ്ച് ദേവസ്വം ബോർഡുകളും പിരിച്ചുവിടണം: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ശബരിമല സ്വർണകൊള്ളയില്‍ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. സംസ്ഥാന സർക്കാരിനെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും വിവാദം പ്രതിസന്ധിയിലാക്കി. സ്വർണക്കൊള്ള വിവാദം അന്തമില്ലാതെ തുടരുന്നു. ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്ന നിലയിലേക്ക് ദേവസ്വം ബോർഡുകളുടെ ഭരണം മാറി. ദേവസ്വം ബോർഡുകൾ അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചു. മാറി മാറി ഭരിച്ച ഒരു സർക്കാരിനും ഉരതവാദിത്തത്തിൽ നിന്ന് ഒഴിയാനാവില്ല. കാണിക്കവഞ്ചിയിൽ കൈയ്യിട്ടുവാരാത്തവർ ചുരുക്കമാണ്.മോന്തായം വളഞ്ഞാൽ കഴുക്കോലുകളുടെ കാര്യം പറയാനില്ലെന്ന പോലെയാണ് ദേവസ്വം ബോർഡുകളിലെ ജീവനക്കാരുടെ സ്ഥിതി. സർക്കാർ ഭരണസംവിധാനത്തിലെ ഏറ്റവും കള്ളന്മാരും […]
Read more
Advertisement
WhiteswanTV Footer