‘ദേവസ്വം ക്ഷേത്രങ്ങളിൽ ഗൂഢസംഘങ്ങൾ ഭക്തരിൽ നിന്ന് പണം തട്ടുന്നു’: വെള്ളാപ്പളി നടേശൻ
തിരുവനന്തപുരം: ദേവസ്വം ക്ഷേത്രങ്ങളിൽ ഗൂഢ സംഘങ്ങൾ വിളയാടുന്നതായി എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമ്പന്ന ഭക്തരിൽ നിന്ന് സൂത്രപ്പണികൾ വഴിയാണ് പണം തട്ടിപ്പോകുന്നത്, ഇതിൽ ചില ക്ഷേത്ര ജീവനക്കാരും ഇടനിലക്കാരുമാണ് പങ്കാളികളെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപിയുടെ മുഖമാസികയായ യോഗനാദം എന്ന പത്രത്തിലെ എഡിറ്റോറിയലിലൂടെയായിരുന്നു അദ്ദേഹം ഈ രൂക്ഷ വിമർശനം ഉന്നയിച്ചത്. “ദേവസ്വം ക്ഷേത്രങ്ങൾ സർക്കാർ നിയന്ത്രണത്തിലായിരിക്കേണ്ടതില്ല. മതേതര രാഷ്ട്രത്തിൽ ക്ഷേത്ര ഭരണത്തിൽ മാത്രം അധികാരികളുടെ ഇടപെടലുകൾ തുടരുന്നത് ന്യായമല്ല. ചരിത്രപരമായ കാരണങ്ങളാലുള്ള ഈ രീതി […]
Read more

