Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സിഎംആർഎൽ-എക്സാലോജിക് കേസ്: പിണറായി വിജയൻ്റെ അപ്പീലിൽ സുപ്രീം കോടതി ബുധനാഴ്ച വാദം കേൾക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ച അപ്പീലിൽ സുപ്രീം കോടതി ബുധനാഴ്ച വാദം കേൾക്കും. കേസ് പരിഗണിക്കുന്നതിനായി ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവരുമായി ബന്ധപ്പെട്ട അപ്പീലുകളും ബെഞ്ച് പരിഗണിക്കും.

വെള്ളിയാഴ്ച പിണറായി വിജയൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകേണ്ടതുണ്ടെന്നാണ് റിപ്പോർട്ട്. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി നടപടികളെയും അപ്പീൽ പരിഗണിക്കാനുള്ള അനുമതി നിഷേധിച്ച ഉത്തരവിനെയുമാണ് പിണറായി വിജയനും മറ്റ് അപ്പീലുകാരും ചോദ്യം ചെയ്യുന്നത്.

തങ്ങളെ ബാധിക്കുന്ന ഉത്തരവാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ചതെന്നും എന്നാൽ ആ ഘട്ടത്തിൽ തങ്ങളെ കേസിൽ കക്ഷികളാക്കിയിരുന്നില്ലെന്നും പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ഒരു ഉത്തരവ് നേരിട്ട് ബാധിക്കുന്ന വ്യക്തിക്ക് അതിനെതിരെ അപ്പീൽ നൽകാൻ അവകാശമുണ്ടെന്നും നിയമപരമായ പരിഹാരം നിഷേധിക്കാനാവില്ലെന്നും ഹർജിയിൽ വാദിക്കുന്നു.

എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രതിയാകാൻ സാധ്യതയുള്ള വ്യക്തിക്ക് കേൾക്കപ്പെടാനുള്ള അവകാശമില്ലെന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ അപ്പീൽ തള്ളിയത് തെറ്റാണെന്നാണ് അപ്പീലിലെ മറ്റൊരു വാദം. അപ്പീൽ നൽകാനുള്ള അനുമതി പരിഗണിക്കുന്ന ഘട്ടത്തിൽ തന്നെ കേസിന്റെ മെറിറ്റിലേക്ക് കടന്ന് അന്തിമ നിഗമനത്തിലെത്തരുതായിരുന്നുവെന്നും ഹർജിക്കാർ പറയുന്നു.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബിഎൻഎസ്എസ്) 175(4) വകുപ്പ് പ്രകാരം പൊതുപ്രവർത്തകനെതിരെ അന്വേഷണത്തിന് ഉത്തരവിടുന്നതിന് മുമ്പ് മുതിർന്ന ഉദ്യോഗസ്ഥന്റെ റിപ്പോർട്ടും ബന്ധപ്പെട്ട പൊതുപ്രവർത്തകന്റെ ഭാഗവും പരിഗണിക്കേണ്ടതുണ്ടെന്നാണ് അപ്പീലിലെ വാദം.

അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പ് പ്രകാരമുള്ള മുൻകൂർ അനുമതി വാങ്ങാതെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചതെന്നും അപ്പീലിൽ ആരോപിക്കുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ, അത് റദ്ദാക്കാൻ പിന്നീട് കോടതിയെ സമീപിക്കാമെന്ന ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം മതിയായ പരിഹാരമല്ലെന്നും ഹർജിക്കാർ വാദിക്കുന്നു.

സിഎംആർഎൽ–എക്സാലോജിക് ഇടപാടുകൾ കേന്ദ്ര സർക്കാർ കമ്പനി നിയമപ്രകാരം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണത്തിന് കൈമാറിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടും പരാതിയും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

കമ്പനി നിയമപ്രകാരം എസ്എഫ്ഐഒ അന്വേഷണം നടത്തുന്ന ഇടപാടുകളിൽ സംസ്ഥാന പൊലീസിനോ മറ്റ് അന്വേഷണ ഏജൻസികൾക്കോ സമാന്തര അന്വേഷണം നടത്താൻ അധികാരമില്ലെന്നാണ് അപ്പീലിലെ വാദം. ഈ നിയമപ്രശ്നങ്ങളടക്കം സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix