Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CMRL

CMRL- എക്സാലോജിക് കേസ്; ‘ഇ ഡിയുടേത് വേട്ടയാടൽ, നിയമപരമായും രാഷ്ട്രീയമായും നേരിടും’; സിപിഐഎം

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സിപിഐഎം. ഇഡി നീക്കം രാഷ്ട്രീയ വേട്ടയാടലാണെന്ന് ആരോപിച്ച നേതാക്കൾ, ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് വ്യക്തമാക്കി. സിപിഐഎം നേതാക്കളായ എം.വി. ജയരാജൻ, പി. ജയരാജൻ, ജോൺ ബ്രിട്ടാസ് എംപി, എ.എ. റഹീം എംപി എന്നിവരാണ് ഇഡിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇഡിയുടേതെന്ന് ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് ഷോൺ […]
Read more

ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങിയ ‘തങ്ങൾ’ ആരെന്ന് കെ.ടി. ജലീൽ

മലപ്പുറം: സിഎംആർഎൽ മുൻ എം.ഡി ശശിധരൻ കർത്തയിൽ നിന്ന് സംഭാവന കൈപ്പറ്റിയതായി പറയുന്ന പട്ടികയിലെ ‘തങ്ങൾ’ ആരാണെന്ന് മുൻമന്ത്രി കെ.ടി. ജലീൽ. ബിജെപി നേതാവ് ഷോൺ ജോർജ് പുറത്തുവിട്ട പട്ടിക ചൂണ്ടിക്കാട്ടിയാണ് ജലീലിന്റെ പ്രതികരണം. പട്ടികയിൽ ആദ്യ പേര് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റേതാണെന്നും അതിന് ശേഷം ‘തങ്ങൾ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ജലീൽ പറഞ്ഞു. ഇബ്രാഹിംകുഞ്ഞിന്റെ പേരിന് പിന്നാലെ പരാമർശിച്ചിരിക്കുന്ന ‘തങ്ങൾ’ ആരാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ അറിയപ്പെടുന്ന മൂന്ന് പ്രമുഖ ‘തങ്ങൾമാർ’ ഉണ്ടെന്നാണ് ജലീലിന്റെ ഫേസ്ബുക്ക് […]
Read more

കർത്തയുടെ ഡയറിയിൽ ബിജെപി നേതാക്കളുടെ പേരും

തിരുവനന്തപുരം: സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയിൽ ബിജെപി നേതാക്കളുടെ പേരും. ഇതിലെ ചില പേജുകളിലാണ് ബിജെപി നേതാവ് വി. മുരളീധരന്റെ പേരും മറ്റ് സംഘടനകളുടെയും വ്യക്തികളുടെയും പേരുകളും രേഖപ്പെടുത്തിയിരിക്കുന്നത്. വി. മുരളീധരന്റെ പേര് രണ്ട് ഭാഗങ്ങളിലായാണ് ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഒരു ഭാഗത്ത് മൂന്ന് ലക്ഷം രൂപയും മറ്റൊരു ഭാഗത്ത് രണ്ട് ലക്ഷം രൂപയുമാണ് പേരിന് നേരെ രേഖപ്പെടുത്തിയിരിക്കുന്നത്. ആർഎസ്എസിന്റെ പേരിന് നേരെ അഞ്ച് ലക്ഷം രൂപയും ഹിന്ദു ഐക്യവേദിയുടെ പേരിനൊപ്പം 50,000 രൂപയും രേഖപ്പെടുത്തിയിട്ടുണ്ട്. […]
Read more

CMRL- എക്സാലോജിക് കേസ്; സിപിഎം- കോൺ​ഗ്രസ് ഒത്തുകളിയെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റിപ്പോർട്ട് നൽകിയിട്ടും സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. സിഎംആർഎൽ കേസിൽ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് പരിശോധിച്ചശേഷം തുടർനടപടി തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം നടത്തിയാൽ കോൺഗ്രസ്, മുസ്ലീം ലീഗ് നേതാക്കളുടെ പേരുകളും പുറത്തുവരുമോ എന്ന ആശങ്കയാണ് യുഡിഎഫിനുള്ളതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. സിപിഎമ്മും കോൺഗ്രസും […]
Read more

സിഎംആർഎൽ കേസിൽ പുറത്തുവന്ന തുക മഞ്ഞുമലയുടെ അറ്റം മാത്രം: ഷോൺ ജോർജ്

കോട്ടയം: സിഎംആർഎൽ കേസിൽ നിലവിൽ പുറത്തുവന്ന സാമ്പത്തിക ഇടപാടുകൾ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ബിജെപി വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഗുരുതര ആരോപണങ്ങളാണ് ഷോൺ ജോർജ് ഉന്നയിച്ചത്. റെഡ് ബുക്കിൽ ഭാവി പരിപാടികൾ എഴുതിയിട്ടുണ്ടെന്ന് മുഹമ്മദ് റിയാസ് സമ്മതിച്ചിട്ടുണ്ടെന്നും അതിൽ പറയുന്ന 20 കോടി രൂപയുടെ ഉറവിടം വ്യക്തമാക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. സിപിഎം വിശാല സമിതി റിയാസിനും പിണറായി വിജയനുമെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം […]
Read more

സിഎംആര്‍എല്‍-എക്സാലോജിക്ക് കേസ്; ഇഡി ശുപാര്‍ശയില്‍ നിയമോപദേശം തേടിയ ശേഷം നടപടി: സണ്ണി ജോസഫ്

തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിൽ ധൃതിപിടിച്ച് നടപടി സ്വീകരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അന്വേഷണ സമിതി റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വിശദമായി പരിശോധിച്ചശേഷം മാത്രമേ തുടർനടപടി സ്വീകരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. സിഎംആർഎൽ–എക്‌സാലോജിക് കേസിൽ പിണറായി വിജയനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഇഡി ശുപാർശയിലും തിടുക്കത്തിൽ നടപടി സ്വീകരിക്കില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. വിഷയത്തിലെ നിയമവശങ്ങൾ വിശദമായി പരിശോധിക്കും. നിയമനടപടി സ്വീകരിക്കണമെന്ന കെപിസിസിയുടെ അഭിപ്രായവും യോഗത്തിൽ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ സിപിഐഎം നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും സണ്ണി ജോസഫ് […]
Read more

സിഎംആർഎൽ–എക്സാലോജിക് കേസ്; വാർത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി

തിരുവനന്തപുരം: സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ റെയ്ഡിന് പിന്നാലെ വാർത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയാണെന്ന് ഇഡി. റെയ്ഡിന് ശേഷം വാർത്താക്കുറിപ്പ് ഇറക്കുന്നത് അസാധാരണ നടപടിയല്ലെന്നും ഇഡി വ്യക്തമാക്കി. കേസിൽ വീണ ടി.ക്കെതിരെ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വാർത്താക്കുറിപ്പിൽ പരാമർശങ്ങൾ നടത്തിയതെന്നും ഇഡി അറിയിച്ചു. കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകൾ ഉടൻ ഉണ്ടാകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. വീണ ടി.ക്കെതിരെ ഇഡി വാർത്താക്കുറിപ്പ് ഇറക്കിയത് അസാധാരണ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് […]
Read more

CMRL–Exalogic കേസ്; സിപിഐ നിലപാട് വ്യക്തമാക്കി; ‘രാഷ്ട്രീയവും ബിസിനസും വേറെ’ ബിനോയ് വിശ്വം

കൊച്ചി: CMRL–Exalogic സൊല്യൂഷൻസ് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട ED റെയ്ഡിൽ സിപിഐഎം രാഷ്ട്രീയ പ്രതിരോധം ശക്തമാക്കുന്നതിനിടെ വിഷയത്തിൽ നിന്ന് അകലം പാലിച്ച് സിപിഐ. രാഷ്ട്രീയവും ബിസിനസും രണ്ടായി കാണേണ്ട വിഷയങ്ങളാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സിപിഐക്ക് യാതൊരു പങ്കുമില്ലെന്നും ഇത്തരം കൊടുക്കൽ വാങ്ങലുകളിൽ പാർട്ടി കക്ഷിയല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഇടതുപക്ഷ രാഷ്ട്രീയം വേറെയാണെന്നും ബിസിനസ് വേറെയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇഡി റെയ്ഡിനെതിരെ രാഷ്ട്രീയ വിശദീകരണ […]
Read more

സിഎംആർഎൽ-എക്സാലോജിക് കേസ്; വീണ വിജയന്റെ ബാങ്ക് ലോക്കർ പരിശോധിക്കാൻ ഇ.ഡി

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വീണ വിജയന്റെ ബാങ്ക് ലോക്കർ പരിശോധിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നീക്കം തുടങ്ങി. എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറിലേക്കാണ് അന്വേഷണം വ്യാപിപ്പിക്കാൻ ഉദ്യോഗസ്ഥർ ഒരുങ്ങുന്നത്. നേരത്തെ അന്വേഷണത്തിന്റെ ഭാഗമായി വീണ വിജയന്റെ ബാങ്ക് അക്കൗണ്ട് ഇ.ഡി. മരവിപ്പിച്ചിരുന്നു. എന്നാൽ അക്കൗണ്ടിൽ രണ്ട് ലക്ഷത്തിൽ താഴെ മാത്രമാണ് നിക്ഷേപമുണ്ടായിരുന്നതെന്നാണ് വിവരം. തുടർന്നാണ് അതേ ബാങ്കിൽ വീണയ്ക്ക് ലോക്കർ ഉള്ളതായി കണ്ടെത്തിയതോടെ ലോക്കർ പരിശോധിക്കാനുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടന്നത്. സിഎംആർഎല്ലിൽ നിന്ന് എക്സാലോജിക് […]
Read more

CMRL-എക്‌സാലോജിക് ഇടപാട്; വീണയ്ക്ക് സമൻസ് നൽകിയേക്കും

തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക തെളിവുകൾ ലഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). സിഎംആർഎൽ- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പുതിയ തെളിവുകൾ ലഭിച്ചതെന്ന് ഇഡി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയ്ക്കും സിഎംആർഎൽ ഉദ്യോഗസ്ഥർക്കും ഉടൻ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകാനാണ് നീക്കം. വീണയുടെ മൊബൈൽ ഫോൺ പരിശോധനാഫലവും അന്വേഷണത്തിൽ പ്രധാനപ്പെട്ടതായിരിക്കുമെന്ന് ഇഡി സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം പിണറായി വിജയന്റെ വീട്ടുൾപ്പെടെ 12 സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ നിരവധി രേഖകൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix