Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CMRL

ഇഡിയുടേത് ലക്ഷ്യംവെച്ചുള്ള ആക്രമണം, ഭയപ്പെടില്ല: എംഎ ബേബി

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻറെ വീടുകളിൽ ഇ.ഡി. റെയ്ഡ് നടത്തിയതിനെതിരെ സിപിഎം കേന്ദ്രകമ്മിറ്റി. മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ വീടുകളിലും പരിശോധന നടന്നതായി റിപ്പോർട്ടുകളുണ്ട്. സിപിഎം എക്‌സിൽ നടത്തിയ പോസ്റ്റിൽ, ഇത് പ്രതിപക്ഷ നേതാവിനെ ലക്ഷ്യംവെച്ചുള്ള രാഷ്ട്രീയ ആക്രമണമാണെന്ന് ആരോപിച്ചു. ഇത്തരം നടപടികൾ പിണറായി വിജയനെയോ സി.പി.എമ്മിനെയോ ഭയപ്പെടുത്തില്ലെന്നും പാർട്ടി വ്യക്തമാക്കി. കൂടാതെ, ഈ റെയ്ഡിൽ യുഡിഎഫ് സർക്കാരിന് പങ്കുണ്ടോ എന്നും സിപിഎം ചോദിച്ചു. മാസപ്പടി കേസുമായി ബന്ധപ്പെട്ട് കേരളത്തിലും […]
Read more

പിണറായി വിജയന്‍റെ വീട്ടില്‍ ഇഡി റെയ്‌ഡ്; പരിശോധന സിഎംആർഎൽ- എക്സലോജിക് കേസില്‍

തിരുവനന്തപുരം/കണ്ണൂർ: എക്‌സാലോജിക്- സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും വീടുകളിലും മുൻ മന്ത്രിയായ പി എ മുഹമ്മദ് റിയാസിന്റെയും വീട്ടിൽ ഇടി റൈഡ്. തിരുവനന്തപുരത്തെ പിണറായി വിജയൻ താമസിക്കുന്ന വാടകവീട്ടിലും കണ്ണൂരിലെ പിണറായിയിലെ കുടുംബ വീട്ടിലുമാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. രാവിലെ ആറുമണിയോടെയാണ് ഉദ്യോഗസ്ഥർ കണ്ണൂരിലെ വീട്ടിലെത്തിയത്. വീട് അടഞ്ഞുകിടന്നതിനാൽ കെയർടേക്കറെ വിളിച്ച് വീട്ടുതുറപ്പിച്ച ശേഷമാണ് പരിശോധന ആരംഭിച്ചത്. കോഴിക്കോട് കോട്ടൂളിയിലെ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി […]
Read more

സിഎംആർഎൽ കേസ്; ഇഡി അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

തിരുവനന്തപുരം: വീണാ വിജയൻ ഉൾപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം റദ്ദാക്കണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ ഇഡി അന്വേഷണത്തിന് ഉണ്ടായിരുന്ന സ്റ്റേ നീങ്ങി. സിഎംആർഎല്ലും നാല് ഉദ്യോഗസ്ഥരും ചേർന്ന് നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്. എന്നാൽ ഇഡിയുടെ അന്വേഷണം തുടർന്നുകൊണ്ടുപോകാമെന്ന് കോടതി വ്യക്തമാക്കിയതോടെ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇനി അന്വേഷണ ഏജൻസിക്ക് മുമ്പിൽ ഹാജരാകേണ്ടിവരും. കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് സിഎംആർഎല്ലിനെതിരെയുള്ളത്. ഈ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്. മുൻ […]
Read more

‘കരിമണൽ കമ്പനിയിൽ നിന്ന് വീണ പണം വാങ്ങി, രേഖകളുണ്ട്’: മാത്യു കുഴൽനാടൻ

തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് നിയമപരവും രാഷ്ട്രീയപരവുമായ പോരാട്ടം തുടരുമെന്നു വ്യക്തമാക്കി കോണ്‍ഗ്രസ് എംഎൽഎയായ മാത്യു കുഴൽനാടൻ. “ഭയന്ന് ഓടില്ല, നീതി എന്നോടൊപ്പം ഉണ്ട്. ജനങ്ങൾക്ക് നൽകിയ വാക്കുപോലെ കഴിയുന്ന പരമാവധി പോരാട്ടം നടത്തും,” എന്ന് അദ്ദേഹം പറഞ്ഞു. കേസ് സംബന്ധിച്ച് പ്രതികരിച്ച മാത്യു കുഴൽനാടൻ, കരിമണൽ കമ്പനിയിൽ നിന്ന് വീണ പണം താൻ വാങ്ങിയതായുള്ള ആരോപണം തള്ളി. മറിച്ച്, മുഖ്യമന്ത്രിയുടെ മകൾക്ക് പ്രത്യേകിച്ച് ഒരു സേവനവുമില്ലാതെ തന്നെ കമ്പനി പണം നൽകിയിട്ടുണ്ട് എന്നാണ് കുഴൽനാടന്റെ ഗുരുതര […]
Read more

‘പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധം’: സേവനം നല്‍കാതെ പണം കൈപ്പറ്റിയിട്ടില്ലെന്ന് വീണ ടി

തിരുവനന്തപുരം: സിഎംആര്‍എല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് നിഷേധിച്ച് വീണ ടി. സിഎംആർഎല്ലിൽ നിന്ന് കരാറനുസരിച്ചുള്ള സേവനങ്ങൾ നൽകാതെ പണം കൈപ്പറ്റി എന്ന എസ്എഫ്ഐഒയുടെ സ്റ്റേറ്റ്മെൻറാണ് വീണ തളളിയത്. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ താൻ മൊഴി നൽകിയിരുന്നു എന്നും എന്നാൽ വാസ്താവ വിരുദ്ധയമായ കാര്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും വീണ പ്രസ്താവനയിൽ പറഞ്ഞു. ”സി എംആർഎല്ലിൽ നിന്ന് കരാറനുസരിച്ചുള്ള സേവനങ്ങൾ നൽകാതെ പണം കൈപ്പറ്റി എന്ന് എസ്എഫ്ഐഓയ്ക്ക് ഞാൻ സ്റ്റേറ്റ്മെൻറ് നൽകി എന്ന പ്രചാരണം തികച്ചും വസ്തുതാവിരുദ്ധമാണ്. […]
Read more

താല്‍ക്കാലികാശ്വാസം; മാസപ്പടിക്കേസില്‍ തുടര്‍നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി

മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ സമന്‍സ് അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി. എസ്എഫ്ഐഒ റിപ്പോര്‍ട്ടിനെതിരെ സിഎംഎആര്‍എല്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസയച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജി. സിഎംആര്‍എല്ലിന്റെ വാദം കേള്‍ക്കാതെയാണ് തീരുമാനമെടുത്തതെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. എസ്എഫ്ഐഒ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ അഞ്ചാഴ്ചയ്ക്കകം മറുപടി നല്‍കണം. കേസില്‍ പ്രതിസ്ഥാനത്തുള്ള വീണയടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നടപടി ആശ്വാസകരമാണ്. ഹര്‍ജി അവധിക്കാലത്തിന് ശേഷം ഹൈക്കോടതി പരിഗണിക്കും.
Read more

മാസപ്പടി കേസ്; ഡല്‍ഹി ഹൈക്കോടതി ജൂലൈയില്‍ വീണ്ടും വാദം കേള്‍ക്കും

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ വീണ്ടും വാദം കേള്‍ക്കാല്‍ ജൂലൈയിലേക്ക് മാറ്റി. ഡല്‍ഹി ഹൈക്കോടതിയാകും വാദം കേള്‍ക്കുക.SFIO അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഗിരീഷ് കത്പാലിയുടെ ബെഞ്ചായിരിക്കും വാദം കേള്‍ക്കുക. അതുവരെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യം തള്ളി. സിഎംആര്‍എല്‍ – എക്‌സാലോജിക് ദുരൂഹ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. മാത്യൂ കുഴല്‍നാടന്‍ നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ മതിയായതല്ലെന്ന് നിരീക്ഷിച്ചായിരുന്നു നടപടി.മാത്യൂ കുഴല്‍നാടന്‍ നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ മതിയായതല്ലെന്ന […]
Read more

സിഎംആർഎൽ അനധികൃതമായി നൽകിയത് 185 കോടി

ന്യൂഡൽഹി: കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) 185 കോടി രൂപ രാഷ്ട്രീയ നേതാക്കൾക്കും വിവിധ സ്ഥാപനങ്ങൾക്കും അനധികൃതമായി കൈമാറിയതായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (SFIO) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായി കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. സിഎംആർ എല്ലിനും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സലോജിക് കമ്പനിയുമായുള്ള ഇടപാടിനെച്ചൊല്ലി എസ്എഫ്ഐഒ നടത്തുന്ന അന്വേഷണം ചോദ്യം ചെയ്യുന്ന ഹർജിയിലാണ് കോടതിയുടെ പരിഗണന. കേസ് വിധി പറയാനായി മാറ്റി വച്ചിരിക്കുകയാണ്. ഇത്തരമൊരു അഴിമതി രാജ്യത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix