Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സിഎംആർഎൽ–എക്സാലോജിക് കേസ്; വാർത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ റെയ്ഡിന് പിന്നാലെ വാർത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയാണെന്ന് ഇഡി. റെയ്ഡിന് ശേഷം വാർത്താക്കുറിപ്പ് ഇറക്കുന്നത് അസാധാരണ നടപടിയല്ലെന്നും ഇഡി വ്യക്തമാക്കി.

കേസിൽ വീണ ടി.ക്കെതിരെ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വാർത്താക്കുറിപ്പിൽ പരാമർശങ്ങൾ നടത്തിയതെന്നും ഇഡി അറിയിച്ചു. കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകൾ ഉടൻ ഉണ്ടാകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

വീണ ടി.ക്കെതിരെ ഇഡി വാർത്താക്കുറിപ്പ് ഇറക്കിയത് അസാധാരണ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നേരത്തെ പ്രതികരിച്ചിരുന്നു. മകളായതിന്റെ പേരിൽ വീണയ്ക്ക് വിചിത്രമായ നടപടികൾ നേരിടേണ്ടിവരികയാണെന്നും അദ്ദേഹം പറഞ്ഞു. വീണ വലിയ സ്വത്തിന്റെ ഉടമയല്ലെന്നും താനോ മകളോ ഒരു ഹവാല ഇടപാടിലും പങ്കെടുത്തിട്ടില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.

അതേസമയം, സിഎംആർഎൽ– എക്സാലോജിക് കേസിൽ വീണ ടി.ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകൾ നടത്തിയതായി ഇഡി വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് വീണ വിദേശത്തേക്ക് പണം അയച്ചതിന്റെ തെളിവുകൾ ലഭിച്ചതായാണ് ഇഡിയുടെ വിശദീകരണം.

പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വീണയെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് അയയ്ക്കും. കേസിൽ പുതിയ കേസ് രജിസ്റ്റർ ചെയ്യുന്നതും ഇഡി പരിഗണിക്കുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

One thought on “സിഎംആർഎൽ–എക്സാലോജിക് കേസ്; വാർത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി”

  1. [3269]Nustar game login – Legit na online slots app sa GCash,Mag-nustar game login na para sa pinakamabilis na GCash casino. I-download ang nustar game APK download at alamin kung paano maglaro ng baccarat ngayon. visit: nustar game

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix