Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Exalogic

സിഎംആർഎൽ–എക്സാലോജിക് ഇടപാട്; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി ഡിജിപിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതിൽ സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും. ഇഡി കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സർക്കാരിന് നിയമോപദേശം നൽകിയതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനുമായി സെക്രട്ടേറിയറ്റിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകർ പ്രതികരണം തേടിയപ്പോൾ, “ഇപ്പോൾ ഒന്നും പറയാനില്ല, പിന്നീട് പറയാം” എന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. കേസെടുത്ത് പ്രാഥമിക അന്വേഷണം നടത്താനാണ് […]
Read more

സിഎംആര്‍എല്‍-എക്സാലോജിക്ക് കേസ്; ഇഡി ശുപാര്‍ശയില്‍ നിയമോപദേശം തേടിയ ശേഷം നടപടി: സണ്ണി ജോസഫ്

തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിൽ ധൃതിപിടിച്ച് നടപടി സ്വീകരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അന്വേഷണ സമിതി റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വിശദമായി പരിശോധിച്ചശേഷം മാത്രമേ തുടർനടപടി സ്വീകരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. സിഎംആർഎൽ–എക്‌സാലോജിക് കേസിൽ പിണറായി വിജയനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഇഡി ശുപാർശയിലും തിടുക്കത്തിൽ നടപടി സ്വീകരിക്കില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. വിഷയത്തിലെ നിയമവശങ്ങൾ വിശദമായി പരിശോധിക്കും. നിയമനടപടി സ്വീകരിക്കണമെന്ന കെപിസിസിയുടെ അഭിപ്രായവും യോഗത്തിൽ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ സിപിഐഎം നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും സണ്ണി ജോസഫ് […]
Read more

സിഎംആർഎൽ–എക്സാലോജിക് കേസ്; വാർത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി

തിരുവനന്തപുരം: സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ റെയ്ഡിന് പിന്നാലെ വാർത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയാണെന്ന് ഇഡി. റെയ്ഡിന് ശേഷം വാർത്താക്കുറിപ്പ് ഇറക്കുന്നത് അസാധാരണ നടപടിയല്ലെന്നും ഇഡി വ്യക്തമാക്കി. കേസിൽ വീണ ടി.ക്കെതിരെ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വാർത്താക്കുറിപ്പിൽ പരാമർശങ്ങൾ നടത്തിയതെന്നും ഇഡി അറിയിച്ചു. കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകൾ ഉടൻ ഉണ്ടാകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. വീണ ടി.ക്കെതിരെ ഇഡി വാർത്താക്കുറിപ്പ് ഇറക്കിയത് അസാധാരണ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് […]
Read more

ഇഡിയുടേത് ലക്ഷ്യംവെച്ചുള്ള ആക്രമണം, ഭയപ്പെടില്ല: എംഎ ബേബി

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻറെ വീടുകളിൽ ഇ.ഡി. റെയ്ഡ് നടത്തിയതിനെതിരെ സിപിഎം കേന്ദ്രകമ്മിറ്റി. മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ വീടുകളിലും പരിശോധന നടന്നതായി റിപ്പോർട്ടുകളുണ്ട്. സിപിഎം എക്‌സിൽ നടത്തിയ പോസ്റ്റിൽ, ഇത് പ്രതിപക്ഷ നേതാവിനെ ലക്ഷ്യംവെച്ചുള്ള രാഷ്ട്രീയ ആക്രമണമാണെന്ന് ആരോപിച്ചു. ഇത്തരം നടപടികൾ പിണറായി വിജയനെയോ സി.പി.എമ്മിനെയോ ഭയപ്പെടുത്തില്ലെന്നും പാർട്ടി വ്യക്തമാക്കി. കൂടാതെ, ഈ റെയ്ഡിൽ യുഡിഎഫ് സർക്കാരിന് പങ്കുണ്ടോ എന്നും സിപിഎം ചോദിച്ചു. മാസപ്പടി കേസുമായി ബന്ധപ്പെട്ട് കേരളത്തിലും […]
Read more

പിണറായി വിജയന്‍റെ വീട്ടില്‍ ഇഡി റെയ്‌ഡ്; പരിശോധന സിഎംആർഎൽ- എക്സലോജിക് കേസില്‍

തിരുവനന്തപുരം/കണ്ണൂർ: എക്‌സാലോജിക്- സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും വീടുകളിലും മുൻ മന്ത്രിയായ പി എ മുഹമ്മദ് റിയാസിന്റെയും വീട്ടിൽ ഇടി റൈഡ്. തിരുവനന്തപുരത്തെ പിണറായി വിജയൻ താമസിക്കുന്ന വാടകവീട്ടിലും കണ്ണൂരിലെ പിണറായിയിലെ കുടുംബ വീട്ടിലുമാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. രാവിലെ ആറുമണിയോടെയാണ് ഉദ്യോഗസ്ഥർ കണ്ണൂരിലെ വീട്ടിലെത്തിയത്. വീട് അടഞ്ഞുകിടന്നതിനാൽ കെയർടേക്കറെ വിളിച്ച് വീട്ടുതുറപ്പിച്ച ശേഷമാണ് പരിശോധന ആരംഭിച്ചത്. കോഴിക്കോട് കോട്ടൂളിയിലെ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി […]
Read more

മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള മാത്യു കുഴൽനാടന്റെ ഹർജി സുപ്രീം കോടതി തള്ളി. ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രീം കോ‌ടതി വ്യക്തമാക്കി. രാഷ്ട്രീയ വിഷയങ്ങൾ കോടതിയിലേക്ക് കൊണ്ടുവരുതെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. സിഎംആർഎൽ എക്സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ സുപ്രീംകോടതിയെ സമീപിച്ചത്. അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ നൽകിയത്. ചീഫ് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
Read more

മാസപ്പടി കേസ്; രേഖകൾ ആവശ്യപ്പെട്ടുള്ള ഷോൺ ജോർജിന്റെ ഹർജി തള്ളി

മാസപ്പടി കേസിൽ ഷോൺ ജോർജിന് തിരിച്ചടി. രേഖകൾ ആവശ്യപ്പെട്ടുള്ള ഷോണിന്റെ ഹർജി ഹൈക്കോടതി തള്ളി. സിഎംആർഎല്ലിൽ നിന്ന് എസ്എഫ്ഐഒ കസ്റ്റഡിയിൽ എടുത്ത ഡയറിയുടെ പകർപ്പും, അനുബന്ധ രേഖകളുടെ പകർപ്പും ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്. സിഎംആർഎൽ മാസപ്പടി കേസിലെ നിർണായക വിവരങ്ങൾ ഡയറിയിലുണ്ടന്നായിരുന്നു ഹർജിക്കാരന്റെ വാദം. നേരത്തെ രേഖകള്‍ കൈമാറാന്‍ കീഴ്‌കോടതി നിര്‍ദേശിച്ചിരുന്നു. പിന്നാലെ സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് അടക്കമുള്ള രേഖ കൈമാറരുതെന്ന് സിഎംആര്‍എല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി രേഖകള്‍ ഷോണ്‍ […]
Read more

‘പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധം’: സേവനം നല്‍കാതെ പണം കൈപ്പറ്റിയിട്ടില്ലെന്ന് വീണ ടി

തിരുവനന്തപുരം: സിഎംആര്‍എല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് നിഷേധിച്ച് വീണ ടി. സിഎംആർഎല്ലിൽ നിന്ന് കരാറനുസരിച്ചുള്ള സേവനങ്ങൾ നൽകാതെ പണം കൈപ്പറ്റി എന്ന എസ്എഫ്ഐഒയുടെ സ്റ്റേറ്റ്മെൻറാണ് വീണ തളളിയത്. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ താൻ മൊഴി നൽകിയിരുന്നു എന്നും എന്നാൽ വാസ്താവ വിരുദ്ധയമായ കാര്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും വീണ പ്രസ്താവനയിൽ പറഞ്ഞു. ”സി എംആർഎല്ലിൽ നിന്ന് കരാറനുസരിച്ചുള്ള സേവനങ്ങൾ നൽകാതെ പണം കൈപ്പറ്റി എന്ന് എസ്എഫ്ഐഓയ്ക്ക് ഞാൻ സ്റ്റേറ്റ്മെൻറ് നൽകി എന്ന പ്രചാരണം തികച്ചും വസ്തുതാവിരുദ്ധമാണ്. […]
Read more

തെളിവില്ലാത്തതിന്റെ പേരിൽ രക്ഷപ്പെട്ടവർ തെറ്റ് ചെയ്തിട്ടില്ലയെന്ന് പറയാൻ കഴിയില്ല: മാത്യു കുഴൽനാടൻ

കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ. അഴിമതിക്കെതിരെയുള്ള തന്റെ പോരാട്ടം തുടരുമെന്നും ഒരുപാട് അക്രമികളും അഴിമതിക്കാരും ബലാത്സംഗം ചെയ്തവരും തെളിവില്ലാത്തതിന്റെ പേരിൽ കോടതി നടപടികളിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്നുകരുതി അവർ ചെയ്ത കുറ്റകൃത്യം ഇല്ലാതായി എന്ന അർത്ഥമില്ലെന്നും കുഴൽനാടൻ പ്രതികരിച്ചു. ഉത്തരവിന്റെ പൂർണ്ണരൂപം ലഭിച്ചശേഷം വിശദമായി പഠിച്ച് സഹപ്രവർത്തകരുമായി ആലോചിച്ച് വേണ്ട നടപടികളുമായി മുന്നോട്ടുപോകുമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
Read more

സർക്കാരിന് ആശ്വാസം; മാസപ്പടി കേസില്‍ വിജിലൻസ് ആവശ്യപ്പെട്ടുളള ഹർജി തള്ളി

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നാണ് ആവശ്യമാണ് തള്ളിയത്. ഇതിനെതിരെ മാത്യു കുഴൽനാടൻ എം എൽ എയും കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവും സമർപ്പിച്ച റിവിഷൻ ഹർജികളാണ് ഹൈക്കോടതി തള്ളിയത്. ഹർജിയിൽ വാദം നടക്കുന്നതിനിടെ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടൻ ഹർജി നൽകിയിരുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix