Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

CMRL – എക്സാലോജിക് കേസ്; പിണറായി വിജയന്‍ നിയമപോരാട്ടത്തിന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിനെതിരെ പിണറായി വിജയൻ ഹൈക്കോടതിയെ സമീപിക്കുന്നു. ഇ .ഡി. സംസ്ഥാന ഡിജിപിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണ ഉത്തരവിനെ ചോദ്യം ചെയ്താണ് നീക്കം. നാല് റിട്ട് അപ്പീലുകൾ സമർപ്പിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.

പിണറായി വിജയന് പുറമെ മകൾ വീണ, മുഹമ്മദ് റിയാസ്, നിഖിൽ എന്നിവരും വ്യത്യസ്ത അപ്പീലുകൾ നൽകും. കേസിലെ മറ്റ് പ്രതികളായ വാരിസ്, നന്ദുലാൽ, ഷൈജൽ എന്നിവരും ഒരു റിട്ട് അപ്പീൽ സമർപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് മുമ്പ് തന്നെ അപ്പീലുകൾ കോടതിയുടെ പരിഗണനയിലെത്തിക്കാനാണ് പ്രതിഭാഗത്തിന്റെ ശ്രമം.

വിജിലൻസ് അന്വേഷണം നടത്താൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് നിയമപരമല്ലെന്നും അത് റദ്ദാക്കണമെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി. സംസ്ഥാന ഡിജിപിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ നേരിട്ട് കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.

ഹൈക്കോടതി അപ്പീലുകൾ അനുവദിക്കുന്ന പക്ഷം സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ പിണറായി വിജയനുവേണ്ടി ഹാജരാകുമെന്നാണ് റിപ്പോർട്ട്.

വിജിലൻസ് കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ഷോൺ ജോർജ് പിണറായി വിജയനെതിരെ വിമർശനവുമായി രംഗത്തെത്തി. ഇതുവരെ സർക്കാർ പിണറായി വിജയന് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത് മനസ്സില്ലാമനസ്സോടെയായിരിക്കാമെന്നും അദ്ദേഹം ആരോപിച്ചു.

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് രാജിവെക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. പിണറായി വിജയനെ പിന്തുണയ്ക്കുന്ന നിരവധി കോൺഗ്രസ് നേതാക്കളുണ്ടെന്ന പരാമർശവും അദ്ദേഹം നടത്തി.

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യ കേസിൽ പിണറായി വിജയനും മകൾ വീണ ടി.യും പ്രതികളാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് കേസിന്റെ അടിസ്ഥാനം.

മുൻ മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തെ കേസ്. റിയാസ് മന്ത്രിയായിരിക്കെ പണം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസിൽ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. കേസുകളിലെ തുടർനടപടികളും ഹൈക്കോടതിയുടെ പരിഗണനയും ഇനി നിർണായകമാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix