Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പിണറായിക്കെതിരായ വിജിലൻസ് നടപടി വേട്ടയാടൽ: ടി.പി. രാമകൃഷ്ണൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരായ വിജിലൻസ് എഫ്‌ഐആറിനോട് പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. പിണറായി വിജയനെ വേട്ടയാടാൻ തുടങ്ങിയിട്ട് ഇന്നോ ഇന്നലെയോ ആയിട്ടില്ലെന്നും ഇപ്പോഴത്തെ വിജിലൻസ് നടപടി രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

സമൂഹം നേരത്തെ നിരാകരിച്ച ഒരു വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവരാനാണ് ശ്രമമെന്ന് ടി.പി. രാമകൃഷ്ണൻ പറഞ്ഞു. പിണറായി വിജയനെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ഇതിന് പിന്നിലെ ഗൂഢാലോചനയിൽ പാർട്ടി പതറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ നിയമപരമായും രാഷ്ട്രീയപരമായും ഏതറ്റം വരെയും പോരാടും. പിണറായി വിജയനെ ലക്ഷ്യം വെക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ വീട് എന്തിനാണ് റെയ്ഡ് ചെയ്തതെന്നും ടി.പി. രാമകൃഷ്ണൻ ചോദിച്ചു. കേസിന്റെ സ്വഭാവം അനുസരിച്ച് തുടർനടപടികൾ എങ്ങനെ സ്വീകരിക്കണമെന്ന് ആലോചിക്കും. പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix