Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊച്ചിയിൽ ലഹരിവേട്ട; 4.28 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൊച്ചി നഗരത്തിൽ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 4.28 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം തിരൂർ സ്വദേശി അബ്ദുസലാം (32), തിരൂരങ്ങാടി സ്വദേശി സൽമാനുൽ ഫാരിസ് (26) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ മെട്രോ പില്ലർ നമ്പർ 531-ന് സമീപത്തുനിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ അബ്ദുസലാമിനെ 2024-ൽ 51 ഗ്രാം എം.ഡി.എം.എയുമായി മാനന്തവാടി പൊലീസ് പിടികൂടിയിരുന്നു. ഈ കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണെന്ന് പൊലീസ് അറിയിച്ചു. ലഹരിക്കടത്ത് കേസുകളിൽ നേരത്തെയും പ്രതിയായിട്ടുള്ളതിനാൽ ഇയാൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ ഡി.സി.പിമാരായ അരുൺ കെ. പവിത്രൻ, മോഹിത് റാവത്ത് എന്നിവരുടെ മേൽനോട്ടത്തിലാണ് നഗരത്തിൽ ലഹരിവിരുദ്ധ പരിശോധനകൾ തുടരുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix