Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സെലക്ടർമാർക്ക് ബാറ്റുകൊണ്ട് മറുപടി; രഞ്ജി ട്രോഫിയിൽ വെടിക്കെട്ട് സെഞ്ചുറിയുമായി സർഫറാസ് ഖാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം ലഭിക്കാതിരുന്നതിന് പിന്നാലെ രഞ്ജി ട്രോഫിയിൽ തകർപ്പൻ സെഞ്ചുറിയുമായി മുംബൈ താരം സർഫറാസ് ഖാൻ. ഹിമാചൽ പ്രദേശിനെതിരായ മത്സരത്തിൽ 228 പന്തിൽ 154 റൺസ് നേടിയാണ് താരം മികവ് തെളിയിച്ചത്. 19 ബൗണ്ടറികൾ ഉൾപ്പെട്ടതായിരുന്നു സർഫറാസിന്റെ ഇന്നിങ്സ്.

ഇന്ത്യൻ ടീമിൽ തുടർച്ചയായി അവസരം നിഷേധിക്കപ്പെടുമ്പോഴും ആഭ്യന്തര ക്രിക്കറ്റിൽ ബാറ്റുകൊണ്ട് ശക്തമായ മറുപടി നൽകുന്ന സർഫറാസിന്റെ പതിവ് പ്രകടനമാണ് ഇത്തവണയും ആവർത്തിച്ചത്.

ബിലാസ്പൂരിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ട മുംബൈയെ സർഫറാസിന്റെ ഇന്നിങ്സാണ് കരുത്തുറ്റ നിലയിലെത്തിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ 18-ാം സെഞ്ചുറി കുറിച്ച താരം, ക്യാപ്റ്റൻ സിദ്ധേഷ് ലാഡിനും വിക്കറ്റ് കീപ്പർ ആകാശ് ആനന്ദിനുമൊപ്പം നിർണായക കൂട്ടുകെട്ടുകൾ പടുത്തുയർത്തി.

സർഫറാസിന്റെ സെഞ്ചുറിക്ക് പുറമെ ആകാശ് ആനന്ദും 117 റൺസുമായി തിളങ്ങി. സിദ്ധേഷ് ലാഡ് 87 റൺസും സർഫറാസിന്റെ സഹോദരൻ മുഷീർ ഖാൻ 57 റൺസും നേടി. ഇതോടെ മുംബൈ ആദ്യ ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 528 റൺസെടുത്ത് ഡിക്ലയർ ചെയ്തു.

മുംബൈയുടെ കൂറ്റൻ സ്കോറിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽ പ്രദേശിന് പിടിച്ചുനിൽക്കാനായില്ല. മൂന്നാം ദിനം 39.5 ഓവറിൽ 140 റൺസിന് ടീം ഓൾഔട്ടായി. നാല് വിക്കറ്റുകൾ വീഴ്ത്തിയ തുഷാർ ദേശ്പാണ്ഡെയാണ് ഹിമാചൽ ബാറ്റിങ് നിരയെ തകർത്തത്.

ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം തുടരുമ്പോഴും ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസിന് ഇടം ലഭിച്ചിരുന്നില്ല. ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയപ്പോഴും പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല.

രഞ്ജി ട്രോഫിയിലും ഇറാനി കപ്പിലുമടക്കം മികച്ച പ്രകടനം തുടരാനായാൽ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് സർഫറാസിന് കൂടുതൽ സാധ്യതകൾ തുറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നിർണായക മത്സരങ്ങളിൽ റൺസ് കണ്ടെത്താനുള്ള താരത്തിന്റെ മികവ് വീണ്ടും ചർച്ചയാകുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix