Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ranjitrophy

രഞ്ജി ട്രോഫിയില്‍ ഒഡിഷയെ എറിഞ്ഞിട്ട് കേരളത്തിന് ഇന്നിംഗ്സ് ജയം

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഒഡിഷയെ ഇന്നിങ്സിനും റൺസിനും തോൽപ്പിച്ച് കേരളം. 179 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്ത ഒഡിഷ രണ്ടാം ഇന്നിങ്സിൽ 143 റൺസിന് ഓൾഔട്ടായി. ഇതോടെ കേരളം സീസണിലെ ആദ്യ ജയം സ്വന്തമാക്കി. നാലാം ദിനം രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഒഡിഷയ്ക്ക് പിടിച്ചുനിൽക്കാനായില്ല. കേരളത്തിനായി ജലജ് സക്സേന അഞ്ച് വിക്കറ്റ് വീഴ്ത്തി ഒഡിഷയുടെ ബാറ്റിങ് നിരയെ തകർത്തു. ആദിത്യ സർവാതെ […]
Read more

സെലക്ടർമാർക്ക് ബാറ്റുകൊണ്ട് മറുപടി; രഞ്ജി ട്രോഫിയിൽ വെടിക്കെട്ട് സെഞ്ചുറിയുമായി സർഫറാസ് ഖാൻ

മുംബൈ: ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം ലഭിക്കാതിരുന്നതിന് പിന്നാലെ രഞ്ജി ട്രോഫിയിൽ തകർപ്പൻ സെഞ്ചുറിയുമായി മുംബൈ താരം സർഫറാസ് ഖാൻ. ഹിമാചൽ പ്രദേശിനെതിരായ മത്സരത്തിൽ 228 പന്തിൽ 154 റൺസ് നേടിയാണ് താരം മികവ് തെളിയിച്ചത്. 19 ബൗണ്ടറികൾ ഉൾപ്പെട്ടതായിരുന്നു സർഫറാസിന്റെ ഇന്നിങ്സ്. ഇന്ത്യൻ ടീമിൽ തുടർച്ചയായി അവസരം നിഷേധിക്കപ്പെടുമ്പോഴും ആഭ്യന്തര ക്രിക്കറ്റിൽ ബാറ്റുകൊണ്ട് ശക്തമായ മറുപടി നൽകുന്ന സർഫറാസിന്റെ പതിവ് പ്രകടനമാണ് ഇത്തവണയും ആവർത്തിച്ചത്. ബിലാസ്പൂരിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ ബാറ്റിങ് തകർച്ച […]
Read more

രഞ്ജി ട്രോഫിയിൽ ഗില്ലിന് നിരാശ; അഞ്ച് പന്തിൽ ഒരു റൺ, ക്ലീൻ ബൗൾഡാക്കി അജയ് മണ്ഡൽ

ന്യൂ ചണ്ഡീഗഡ്: ന്യൂസിലൻഡ് പര്യടനത്തിന് മുന്നോടിയായി ഫോം വീണ്ടെടുക്കാൻ രഞ്ജി ട്രോഫിയിൽ കളിക്കാനിറങ്ങിയ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന് നിരാശ. ഛത്തീസ്ഗഡിനെതിരായ രണ്ടാം റൗണ്ട് മത്സരത്തിൽ പഞ്ചാബിനായി ബാറ്റ് ചെയ്ത ഗിൽ ഒരു റൺസെടുത്ത് പുറത്തായി. അഞ്ച് പന്തുകൾ മാത്രം നേരിട്ട താരത്തെ ഛത്തീസ്ഗഡിന്റെ ഇടംകൈ സ്പിന്നർ അജയ് മണ്ഡലാണ് ക്ലീൻ ബൗൾഡാക്കിയത്. ന്യൂ ചണ്ഡീഗഡിലെ പുതിയ പിസിഎ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നാലാം നമ്പറിലാണ് ഗിൽ ബാറ്റിങ്ങിനിറങ്ങിയത്. പ്രതിരോധിക്കാൻ ശ്രമിച്ച താരത്തിന്റെ ബാറ്റിനും പാഡിനുമിടയിലൂടെ കടന്ന […]
Read more

രഞ്ജി ട്രോഫിയില്‍ രവീന്ദ്ര ജഡേജയ്ക്ക് തിരിച്ചുവരവ്; ലക്ഷ്യം കിവീസ് പര്യടനം

അഹമ്മദാബാദ്: റെഡ് ബോൾ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് സെഞ്ചുറിയോടെ ആഘോഷിച്ച് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. 2026-27 രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിൽ ഛത്തീസ്ഗഡിനെതിരെ സൗരാഷ്ട്രയ്ക്കായി കളത്തിലിറങ്ങിയ ജഡേജ 209 പന്തിൽ 102 റൺസ് നേടി. ജഡേജയുടെയും പ്രേരക് മങ്കാദിന്റെയും മികവിൽ സൗരാഷ്ട്ര ഒന്നാം ഇന്നിംഗ്‌സിൽ 392 റൺസെന്ന മികച്ച സ്കോർ പടുത്തുയർത്തി. 120 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ സൗരാഷ്ട്ര നിൽക്കുമ്പോഴാണ് ജഡേജ ക്രീസിലെത്തിയത്. പിന്നാലെ 151 റൺസിനിടെ നാലാം വിക്കറ്റും നഷ്ടമായതോടെ ടീം […]
Read more

രഞ്ജി ട്രോഫി: ആദ്യ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; വിഷ്ണു വിനോദ് ക്യാപ്റ്റൻ

തിരുവനന്തപുരം: രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വിഷ്ണു വിനോദാണ് ടീമിനെ നയിക്കുക. ഈ മാസം 11 മുതൽ 14 വരെ ജംഷഡ്പൂരിൽ ഝാർഖണ്ഡിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. യുവതാരങ്ങൾക്കും പരിചയസമ്പന്നർക്കും ഒരുപോലെ പ്രാധാന്യം നൽകിയുള്ള ശക്തമായ ടീമിനെയാണ് കേരളം അണിനിരത്തുന്നത്. സച്ചിൻ ബേബി, രോഹൻ എസ്. കുന്നുമ്മൽ, ക്യാപ്റ്റൻ വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ തുടങ്ങിയവർ ബാറ്റിങ് നിരയ്ക്ക് കരുത്തേകും. എം.ഡി. നിധീഷ്, ഈഡൻ ആപ്പിൾ ടോം, ബേസിൽ […]
Read more

മുംബൈ രഞ്‌ജി ട്രോഫി; സ്‌ക്വാഡിൽ സൂര്യകുമാര്‍ യാദവിന്‌ ടീമിലിടമില്ല

മുംബൈ: രഞ്ജി ട്രോഫിയിൽ കളിക്കാൻ താൽപര്യം പ്രകടിപ്പിച്ച ഇന്ത്യൻ ടി20 താരം സൂര്യകുമാർ യാദവിന് മുംബൈ ടീമിൽ ഇടമില്ല. ചണ്ഡീഗഡിനെതിരായ ആദ്യ മത്സരത്തിനുള്ള 16 അംഗ ടീമിനെയാണ് മുംബൈ പ്രഖ്യാപിച്ചത്. ഒക്ടോബർ 11നാണ് മത്സരം ആരംഭിക്കുന്നത്. കഴിഞ്ഞ 18 മാസമായി റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്ന സൂര്യകുമാറിന് രഞ്ജി ട്രോഫി പോലുള്ള പ്രധാന ടൂർണമെന്റിന് മുന്നോടിയായി ആവശ്യമായ തയ്യാറെടുപ്പുകൾ വേണമെന്നാണ് മുംബൈ ചീഫ് സെലക്ടർ രാജേഷ് പവാറിന്റെ വിശദീകരണം. പരിക്കിനെ തുടർന്ന് മുൻ നായകനും ഓൾറൗണ്ടറുമായ […]
Read more

രഞ്ജി ട്രോഫി താരം അക്ഷയ് ചന്ദ്രന്‍ വിവാഹിതനായി

തലശ്ശേരി: കേരള രഞ്ജി ക്രിക്കറ്റ് താരം അക്ഷയ് ചന്ദ്രന്‍ വിവാഹിതനായി.കാസര്‍കോട് പൊയ്‌നാച്ചി കാഞ്ഞിരക്കുന്നിലെ പി. മധുസൂദനന്റെയും ശോഭയുടെയും മകള്‍ ഐശ്വര്യയാണ് വധു. തലശ്ശേരി പാറാല്‍ തമ്പുരാന്‍കണ്ടിയിലെ ടി.കെ. രാമചന്ദ്രന്റെയും ശാന്തി രാമചന്ദ്രന്റെയും മകനായ അക്ഷയ് ചന്ദ്രന്‍ 2015 മുതല്‍ കേരള ക്രിക്കറ്റ് ടീം അംഗമാണ്. ഇക്കുറി രഞ്ജി ക്രിക്കറ്റ് ഫൈനലിലെത്തിയ ടീമിലും അക്ഷയ് കളിച്ചിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix