Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒരു തരത്തിലുള്ള തെറ്റും ചെയ്തിട്ടില്ല; ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകും: മുഹമ്മദ് റിയാസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഇഡി കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. താൻ ഒരു തരത്തിലുള്ള തെറ്റും ചെയ്തിട്ടില്ലെന്നും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുമെന്നും റിയാസ് പറഞ്ഞു. തുടർനടപടികൾ നിയമവിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപി ഇതര രാഷ്ട്രീയ പാർട്ടികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികളെ ശക്തമായി എതിർത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മുൻപന്തിയിൽ നിന്ന രാഷ്ട്രീയ പാർട്ടികളിലൊന്നാണ് കോൺഗ്രസ് എന്നും റിയാസ് ചൂണ്ടിക്കാട്ടി.

“ഇഡി നൽകിയ റിപ്പോർട്ട് വിശ്വാസത്തിലെടുത്ത് കോൺഗ്രസ് നയിക്കുന്ന ഒരു സംസ്ഥാന സർക്കാർ അന്വേഷണത്തിന് തീരുമാനിച്ചത് സമൂഹം ചർച്ച ചെയ്യും”, റിയാസ് പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാർത്തകൾ പ്രചരിച്ചിട്ടുണ്ടെന്നും അവയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതുതരത്തിലുള്ള നീക്കങ്ങളുണ്ടായാലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും റിയാസ് പറഞ്ഞു. ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ആളുകളെ ഉൾപ്പെടുത്തി വരെ കഥകൾ മെനഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ഇഡി കത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള സർക്കാർ തീരുമാനത്തിൽ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും പ്രതികരിച്ചു. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എതിർ രാഷ്ട്രീയ പാർട്ടികളെ ഭീഷണിപ്പെടുത്തുന്നുവെന്നാണ് എം.എ. ബേബിയുടെ ആരോപണം. ഭീഷണിയിലൂടെയോ വശീകരണത്തിലൂടെയോ ബിജെപിയുടെ കൂട്ടുകക്ഷിയായി മാറുന്ന പാർട്ടിയല്ല സിപിഐഎം എന്നും അദ്ദേഹം പറഞ്ഞു.

കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇഡിയെ എതിർക്കുന്ന സാഹചര്യത്തിൽ, കേരള സർക്കാരിന്റെ നിലപാടിനെ കോൺഗ്രസിന്റെ അഖിലേന്ത്യ നേതൃത്വം അംഗീകരിക്കുമോയെന്നും എം.എ. ബേബി ചോദിച്ചു.

കേരളത്തിലെ സർക്കാർ നരേന്ദ്ര മോദിയുടെ “വേട്ടയ്ക്ക്” കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വീണാ വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ നടപടികൾക്ക് രാഷ്ട്രീയ കാരണങ്ങളുണ്ടെന്നും, പിണറായി വിജയന്റെ മകളായതിനാലാണ് വീണക്കെതിരെ കേസെടുത്തതെന്നും എം.എ. ബേബി ആരോപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix