എറണാകുളം: പെരുമ്പാവൂരിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിന് ആശുപത്രിയിൽ കൂട്ടിരിക്കെ ഭാര്യ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാണംകുഴി മറ്റമന എമിലി ജെയിംസ് (68) ആണ് മരിച്ചത്. ഭർത്താവ് ജയിംസ് തോമസ് ഒരു ആഴ്ചയായി ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ആശുപത്രിയിൽ കൂട്ടിരിക്കെ എമിലിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
ഉടൻ തന്നെ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മരിച്ച എമിലി ജെയിംസിന്റെ ഭർത്താവ് ജയിംസ് തോമസ് ക്രാരിയേലി സെന്റ് മേരീസ് ഹൈസ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകനാണ്. ദമ്പതികൾ പാണംകുഴിയിലെ വീട്ടിനോട് ചേർന്ന് ഹോംസ്റ്റേ നടത്തിവരികയായിരുന്നു.
സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ക്രാരിയേലി മർത്തമറിയം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.






