Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ…’, ഇഡി റെയ്ഡിൽ പിണറായിയെ പരിഹാസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പിണറായി വിജയന്റെ വീടുകളിലും സി.എം.ആർ.എൽ. ഓഫീസുകളിലും ഇഡി നടത്തിയ റെയ്ഡിന് പിന്നാലെ രാഷ്ട്രീയ പരിഹാസവുമായി മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. “ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ…” എന്ന കുറിപ്പോടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്. കയ്യിൽ പത്രവും ചുവന്ന കപ്പുമായി ഇരിക്കുന്ന സ്വന്തം ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ പരിഹാസ പോസ്റ്റ്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനങ്ങളും ഉയരുന്നുണ്ട്.

ഇതിനിടെ, മുഖ്യമന്ത്രി പിണറായിയുടെ തിരുവനന്തപുരത്തെ വാടകവീട്ടിലും കണ്ണൂരിലെ വീട്ടിലും ഉൾപ്പെടെ പത്തിടങ്ങളിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തുന്നത്. സിഎംആർഎൽ എംഡി മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസും ശശിധരൻ കർത്തയുടെ വീട് സന്ദർശിച്ചു. കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടന്നതായി റിപ്പോർട്ടുകളുണ്ട്.

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം തുടരാമെന്ന് കേരള ഹൈക്കോടതി നൽകിയ ഉത്തരവിനെ തുടർന്നാണ് പരിശോധനകൾ ശക്തമായത്. സംഭവവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണങ്ങളും പ്രതികരണങ്ങളും സംസ്ഥാനത്ത് ചർച്ചയായിരിക്കുകയാണ്.

Recent News

Advertisement
WhiteswanTV Footer