Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Rahul Mamkootathil

‘ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ…’, ഇഡി റെയ്ഡിൽ പിണറായിയെ പരിഹാസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: പിണറായി വിജയന്റെ വീടുകളിലും സി.എം.ആർ.എൽ. ഓഫീസുകളിലും ഇഡി നടത്തിയ റെയ്ഡിന് പിന്നാലെ രാഷ്ട്രീയ പരിഹാസവുമായി മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. “ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ…” എന്ന കുറിപ്പോടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്. കയ്യിൽ പത്രവും ചുവന്ന കപ്പുമായി ഇരിക്കുന്ന സ്വന്തം ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ പരിഹാസ പോസ്റ്റ്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനങ്ങളും ഉയരുന്നുണ്ട്. ഇതിനിടെ, മുഖ്യമന്ത്രി പിണറായിയുടെ തിരുവനന്തപുരത്തെ വാടകവീട്ടിലും കണ്ണൂരിലെ വീട്ടിലും ഉൾപ്പെടെ പത്തിടങ്ങളിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) […]
Read more

പുറത്താക്കിയാലും കോൺഗ്രസ് തന്നെ, നിരാശകളില്ല: രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: താൻ എല്ലായ്പ്പോഴും കോൺഗ്രസുകാരനായിരിക്കുമെന്ന് പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാർട്ടിയിൽ നിന്ന് പുറത്താക്കിയാലും കോൺഗ്രസ് തന്നെയാണ് തന്റെ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി നടത്തിയ പ്രതിപക്ഷ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് ഇപ്പോഴത്തെ വലിയ വിജയമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. എല്ലാക്കാലവും പാർട്ടിക്കാരനായി തന്നെയാണ് പ്രവർത്തിച്ചതെന്നും അതിനാൽ യാതൊരു ഖേദവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനപ്രതിനിധിയാകുന്നതിനെക്കാൾ പാർട്ടി ഭാരവാഹിയായിരിക്കാൻ തന്നെയാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. നിരാശകളൊന്നുമില്ലെന്നും താൻ ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയം തുടർന്നും മുന്നോട്ടുകൊണ്ടുപോകുമെന്നും […]
Read more

സമർപ്പണത്തിന്‍റെയും ത്യാഗത്തിന്‍റെയും ഫലം: ഫേസ്ബുക്ക് പോസ്റ്റിട്ട് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ആശംസകൾ അറിയിച്ചു. ജനങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും യാഥാർത്ഥ്യമാക്കുന്ന ഭരണമായി പുതിയ സർക്കാർ മാറുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദില്ലിയിൽ എഐസിസി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് സതീശന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി എന്നിവർ […]
Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്; കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. കേസെടുത്ത് നാലു മാസം പൂർത്തിയാകുന്നതിനിടെയാണ് എസ്ഐടി കുറ്റപത്രം സമർപ്പിച്ചത്. വിദേശത്ത് താമസിക്കുന്ന 31 വയസ്സുള്ള മലയാളി യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജനുവരി 10ന് ഷൊർണൂരിലെ കെ.പി.എം ഹോട്ടലിൽ നിന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പിറ്റേന്ന് തന്നെ പത്തനംതിട്ട ജില്ലാ കോടതി മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. ഇതിനുമുമ്പ് രണ്ട് ബലാത്സംഗ കേസുകൾ […]
Read more

‘പോ മോനെ വിജയാ എന്നല്ല, ഇറങ്ങി പോ വിജയാ’; പിണറായി വിജയനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് ഭരണം ഉറപ്പായെന്ന സൂചനകൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻെയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റ്. “വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട് വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ” എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. “പോ മോനെ വിജയാ എന്നല്ല, ഇറങ്ങി പോ വിജയാ എന്നാണ് പറയുന്നത്” എന്നും അദ്ദേഹം കുറിച്ചു. ധർമ്മടം മണ്ഡലത്തിൽ മത്സരിക്കുന്ന പിണറായി വിജയൻ വോട്ടെണ്ണലിന്റെ അഞ്ചാം റൗണ്ടിലടക്കം പിന്നിൽ തുടരുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ പ്രതികരണം.
Read more

ലൈംഗിക പീഡന പരാതി; കോൺഗ്രസ് കൗൺസിലർ പ്രശോഭിനെതിരെ കേസ്

പാലക്കാട്: ദളിത് യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വത്സൻെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പീഡനത്തിനും എസ്.സി- എസ്.ടി പീഡന നിരോധന നിയമപ്രകാരം വിവിധ വകുപ്പുകളും ചുമത്തിയാണ് കേസ് എടുത്തത്. നിലവിൽ പ്രശോഭ് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പീഡനം തെളിയിക്കുന്ന ദൃശ്യങ്ങൾ യുവതി പൊലീസിന് കൈമാറിയതായും വിവരം. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് എടുത്തത്. ജോലി വാഗ്ദാനം ചെയ്ത് പലവട്ടം ലൈംഗികമായി […]
Read more

പാലക്കാട് സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കില്ലെന്ന് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസ് പ്രവർത്തകർ അങ്ങനെ ചോദിക്കുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കായി പ്രചാരണം നടത്താൻ തനിക്ക് സാധിക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കാരണം താൻ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരിക്കണമെന്ന് പറഞ്ഞത് പാർട്ടിയാണെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും വേണ്ടെന്ന് പറഞ്ഞാൽ മത്സരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പാലക്കാട് മണ്ഡലത്തിൽ സജീവമാകുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ […]
Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; ജാമ്യം റദ്ദാക്കണമെന്ന് ആദ്യ പരാതിക്കാരിയുടെ ഹർജി

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ ആദ്യ പരാതിക്കാരി സുപ്രീം കോടതിയിൽ . രാഹുലിന് അനുവദിച്ച ജാമ്യം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി കേസിൽ മിനി ട്രയൽ നടത്തിയെന്നും ഇത് നിയമപരമായി ശരിയല്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. കേസ് ഇപ്പോഴും അന്വേഷണ ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തിൽ പരാതിക്കാരിക്കെതിരായ പരാമർശങ്ങൾ നടത്തിയത് അനുചിതവും നിയമവിരുദ്ധമാണെന്നും അവ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ ഏകദേശം പത്ത് പേരെ രാഹുൽ പീഡിപ്പിച്ചിട്ടുണ്ടെന്നും […]
Read more

രാഹുൽ മാങ്കുട്ടത്തിലിനെതിരെയുള്ള രണ്ടാം പീഡനക്കേസ്; മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: രണ്ടാം പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണം എന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. രാഹുൽ വാട്ട്സ്ആപ്പ് കോൾ ചെയ്തെന്ന് യുവതി പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് ഹർജി. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്നാണ് പരാതി.
Read more

രഹസ്യ മൊഴി രാഹുലിനെ കുരുക്കും

കേരളത്തെ തന്നെ ഞെട്ടിച്ച പരാതികളാണ് രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്നു വന്നിരിക്കുന്നത്. ഒന്നിന് പുറകെ ഒന്നായി ഉയർന്നു വന്ന പരാതികൾ രാഹുലിനെ കുരുക്കുന്നതാണ്. എന്നാൽ ഇപ്പോൾ രാഹുലിനെതിരെയുള്ള രണ്ടാം ബലാത്സംഘ കേസിലെ പരാതിക്കാരി രഹസ്യ മൊഴി കൊടുത്തിരിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇന്നലെയാണ് അതിജീവിത നെടുമങ്ങാട് കോടതിയില്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരായി രഹസ്യമൊഴി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി ഹോം സ്റ്റേയിലെത്തിച്ച് രാഹുല്‍ ബലാത്സംഗം ചെയ്തെന്നു പരാതി നല്‍കിയ ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരിയാണ് രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. […]
Read more
Advertisement
WhiteswanTV Footer