Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; ജാമ്യം റദ്ദാക്കണമെന്ന് ആദ്യ പരാതിക്കാരിയുടെ ഹർജി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ ആദ്യ പരാതിക്കാരി സുപ്രീം കോടതിയിൽ . രാഹുലിന് അനുവദിച്ച ജാമ്യം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി കേസിൽ മിനി ട്രയൽ നടത്തിയെന്നും ഇത് നിയമപരമായി ശരിയല്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. കേസ് ഇപ്പോഴും അന്വേഷണ ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തിൽ പരാതിക്കാരിക്കെതിരായ പരാമർശങ്ങൾ നടത്തിയത് അനുചിതവും നിയമവിരുദ്ധമാണെന്നും അവ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ ഏകദേശം പത്ത് പേരെ രാഹുൽ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി ഹർജിയിൽ ആരോപിക്കുന്നു. ഭീഷണിപ്പെടുത്തിയാണ് ഗർഭഛിദ്രം നടത്തിപ്പിച്ചതെന്നും തൻ്റെ ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരി ഹർജിയിൽ വ്യക്തമാക്കുന്നു.

Recent News

Advertisement
WhiteswanTV Footer