Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു. വെള്ളൂരിലെ റിട്ട. ജില്ലാ ബാങ്ക് മാനേജറായ വി. രാമചന്ദ്രൻ ആണ് മരിച്ചത്. ഇന്ന് രാവിലെ പ്രഭാത സവാരിക്കിടെ വെള്ളൂർ പുതിയങ്കാവ് റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രൻ മരണപ്പെടുകയായിരുന്നു.

സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗമായ വി. കുഞ്ഞികൃഷ്ണന്റെ സഹോദരനാണ് മരിച്ച വി. രാമചന്ദ്രൻ. പയ്യന്നൂരിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ടും രക്തസാക്ഷി ധനരാജ് ഫണ്ടുമായി ബന്ധപ്പെട്ടും ക്രമക്കേട് ആരോപണം ഉന്നയിച്ചതിനെ തുടർന്ന് അടുത്തിടെ വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

ഭാര്യ: ജാനകി.
മക്കൾ: പി.ടി. ജയചന്ദ്രൻ (സയന്റിസ്റ്റ്, കാനഡ), പി.ടി. സുധീർ കുമാർ (അഭിഭാഷകൻ, പയ്യന്നൂർ), പി.ടി. ശ്രീലത. മറ്റു സഹോദരങ്ങൾ: സിപിഎം നേതാവ് വി. നാരായണൻ, പരേതയായ മാധവി.

Recent News

Advertisement
WhiteswanTV Footer