ചതിച്ചവർക്ക് മാപ്പില്ലെന്ന് പിണറായി, പാർട്ടിക്ക് ഒരു മാറ്റവുമില്ലെന്ന് കുഞ്ഞികൃഷ്ണനും; പയ്യന്നൂർ ഒരു പാഠമാണ്, ഇടഞ്ഞവരെ ചേർത്തുനിർത്താൻ സിപിഎമ്മിനാവുമോ?
പയ്യന്നൂരിലെ തോൽവി സിപിഎമ്മിനെ എത്രത്തോളം പിടിച്ചുലച്ചിരുന്നു എന്നത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേ വ്യക്തമായിരുന്നതാണ്. കഴിഞ്ഞ ദിവസം പയ്യന്നൂരിലെ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ വിമതനായി മത്സരിച്ച് വിജയിച്ച പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണനെതിരെ ആഞ്ഞടിച്ചതും അതിന് കുഞ്ഞികൃഷ്ണൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പാർട്ടിയെ തകർക്കുക എന്ന ഒറ്റ വികാരത്തോടെയാണ് വി. കുഞ്ഞികൃഷ്ണൻ പെരുമാറിയതെന്നും ശത്രുക്കളുടെ കൈയിലെ കോടാലിയായി മാറിയെന്നുമായിരുന്നു പിണറായി തുറന്നടിച്ചത്. തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ചെങ്കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത പരാജയം പാർട്ടിക്കുള്ളിലെ […]
Read more

