Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തോൽവി മറക്കാൻ വർഗീയതയുടെ മേലങ്കിയണിഞ്ഞ് രക്ഷപ്പെടാൻ CPM ശ്രമം: വി കുഞ്ഞികൃഷ്ണൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയത്തെ മുസ്ലിം വർഗീയത തിമിർത്താടിയ തിരഞ്ഞെടുപ്പാണ് നടന്നതെന്ന  സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ ശക്തമായ വിമർശനവുമായി രംഗത്ത്.

സിപിഎം പരാജയത്തെ തിരിച്ചറിയാൻ പരാജയപ്പെട്ടു. വടക്കൻ കേരളത്തിലെ പോരാട്ട പാരമ്പര്യവും ജനങ്ങളോടുള്ള ഉത്തരവാദിത്തവും മറന്ന്, വർഗീയതയുടെ മേലങ്കിയണിയിച്ച് രാഷ്ട്രീയ ലാഭം കണ്ടെത്താനുള്ള ശ്രമം കാണിക്കുന്നതു കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ പ്രസംഗങ്ങളിൽ വ്യക്തമാണ് എന്നാണ് കുഞ്ഞികൃഷ്ണൻ ഫേസ്‌ബുക്കിലൂടെ നടത്തിയ പ്രസ്താവനയിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

തലകുനിച്ചും വിധേയമായും പ്രവർത്തിക്കുന്ന ഒരു കാലത്തും നാട്ടിലെ ജനത നിന്നിട്ടില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പിന്തുണച്ച് നിർത്തിയത് ആശയത്തിൽ വിശ്വസിക്കുന്ന വ്യക്തികളാണ്. എന്നാൽ, രാഗേഷ് ഉൾപ്പെടെയുള്ള ചിലർ ആശയത്തിന്റെ മുകളിലെ അധികാര കേന്ദ്രമാക്കി സംഘടനയെ കെട്ടിപ്പെടുത്തുന്നു, സ്ഥാനങ്ങൾ അല്ല, ഉത്തരവാദിത്തങ്ങൾ മാത്രമാണ് ഉണ്ടായിരിക്കേണ്ടതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.

പിണറായി വിജയന്റെ പോളിറ്റ് ബ്യൂറോ അംഗ നിലപാടിനെ അനുകൂലിച്ചതും വർഗീയതയെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ശ്രമങ്ങളെ ശരിവയ്ക്കുന്ന ഒരു സൂചനയാണെന്നും കുഞ്ഞികൃഷ്ണൻ വിമർശിച്ചു.

Recent News

Advertisement
WhiteswanTV Footer