തിരുവനന്തപുരം: വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ വെള്ളിയാഴ്ചയും വൈദ്യുതി നിയന്ത്രണം തുടരും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നിയന്ത്രണം ഏർപ്പെടുത്തുക. കോഴിക്കോട് സബ്‌സ്റ്റേഷനിലെ ട്രാൻസ്ഫോർമറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നടപടി.
തിങ്കളാഴ്ച വരെ നിയന്ത്രണം തുടരാനാണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഏത് സമയങ്ങളിലായിരിക്കും വൈദ്യുതി മുടങ്ങുക എന്നതിനെക്കുറിച്ച് കെഎസ്ഇബി ഇതുവരെ വ്യക്തമായ അറിയിപ്പ് നൽകിയിട്ടില്ല.






