Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Rahul Mamkootathil

മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: ഗർഭഛിദ്രത്തിന് നിർബന്ധിച്ചു, വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു എന്നിങ്ങനെ രണ്ട് കേസുകളിൽ മുന്‍കൂര്‍ ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മണ്ഡലത്തില്‍ സജീവമാകാന്‍ നീക്കം. നിലവില്‍ പാലക്കാട് തന്നെ തുടരുകയാണ് രാഹുല്‍. പാലക്കാട്ടെയും മാത്തൂരിലെയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ നേരില്‍ കണ്ടു. ഇന്നലെ തന്നെ രാഹുല്‍ എംഎല്‍എ ഓഫീസില്‍ എത്തിയിരുന്നു. രാഹുല്‍ ഇന്ന് അടൂരിലേക്ക് തിരിക്കുമെന്നും സൂചനയുണ്ട്. രാഹുലിന്റെ നീക്കങ്ങള്‍ പ്രത്യേക അന്വേഷണ സംഘവും നിരീക്ഷിച്ചുവരികയാണ്. 15 ദിവസത്തെ ഒളിവ് ജീവിതത്തിന് […]
Read more

15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുചെയ്യാനെത്തി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുലിന് വോട്ട്. രാഹുലിന് എതിരായ രണ്ടു കേസിലും അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള രാഹുൽ പുറത്തേക്ക് വരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. 15 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഒളിവില്‍ നിന്ന് പുറത്തെത്തുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പരാതിക്ക് പിന്നിൽ സമ്മർദ്ദമുണ്ടെന്ന വാദം തള്ളിക്കളയാനാകില്ലെന്നും രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി വ്യക്തമാക്കി.
Read more

രാഹുൽ മാങ്കുട്ടത്തിലിൻറെ മുൻ‌കൂർ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയിൽ ഹർജി നൽകി സർക്കാർ

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവിശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. രണ്ടാം ബലാത്സംഘ കേസിൽ സെഷൻസ് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദ് ചെയ്യണമെന്നാണ് സർക്കാറിന്റെ ആവശ്യം. രാഹുൽ സ്ഥിരം കുറ്റവാളിയെന്നും ഹർജിയിൽ പറയുന്നു.തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിലെ ചില ഗുരുതരമായ പരാമർശങ്ങൾ കേസിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തരമായി നടപടിയിലേക്ക് സർക്കാർ കടന്നത്. കെ.പി.സി.സി. അധ്യക്ഷന് ലഭിച്ച പരാതിയിൽ പറയാത്ത കാര്യങ്ങൾ പെൺകുട്ടിയുടെ മൊഴിയിലുണ്ട് എന്നതടക്കമുള്ള വൈരുധ്യങ്ങളാണ് […]
Read more

രാഹുലിനെതിരായ പരാതി രാഷ്ട്രീയപ്രേരിതം, പരാതിക്ക് പിന്നിൽ ലീഗൽ ബ്രെയിൻ: സണ്ണി ജോസഫ്

കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കാത്തുംകടവ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ തന്റെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് കിട്ടിയ പരാതിക്ക് പിന്നിൽ ലീഗൽ ബ്രെയിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരാതി എന്തിനാണെന്ന് ആളുകൾക്ക് അറിയാം. ജനങ്ങൾ വിലയിരുത്തട്ടെ. എനിക്ക് പരാതി ലഭിച്ച സമയത്ത്തന്നെ മാധ്യമങ്ങൾക്കും ലഭിച്ചു. എന്തായിരുന്നു അതിന്റെ ലക്ഷ്യം? പരാതി ആർക്കാണ് അയക്കേണ്ടതെന്ന് അവർക്ക് നന്നായി അറിയാം. എന്നാൽ എനിക്കാണ് […]
Read more

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണം: രാജ്മോഹൻ ഉണ്ണിത്താൻ എം.പി

കാസർഗോഡ് : രാഹുൽ മാങ്കൂട്ടത്തിൽ എം.എൽഎ സ്ഥാനം രാജിവെക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി ആവശ്യപ്പെട്ടു. ധാർമികതയുണ്ടെങ്കിൽ രാഹുൽ എം.എൽഎ സ്ഥാനം രാജിവെക്കണം. അത് സാമാന്യമര്യാദയാണെന്നും പൊതു പ്രവർത്തനം അവസാനിപ്പിക്കണമെന്നും എം പി ആവശ്യപ്പെട്ടു. രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത് ഉചിതമായ നടപടിയാണ്. നടപടി എടുത്തശേഷവും രാഹുൽ പാർട്ടി പരിപാടികളിൽ പങ്കെടുത്തത് അംഗീകരിക്കാനാവില്ല. വിഷയത്തിൽ പ്രതികരിച്ചതിന് തനിക്കെതിരെ സൈബർ ആക്രമണം നടത്തി. എന്ത് പറഞ്ഞാലും പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കും. രാഹുൽ കോൺഗ്രസിൻ്റെ സൽപേരിന് കളങ്കം വരുത്തി […]
Read more

ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം നിഷേധിച്ച് കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളി. രാഹുലിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായിരുന്നു. ജാമ്യാപേക്ഷയില്‍ വിശദമായ വാദത്തിനുശേഷമാണ് ജാമ്യം തള്ളിയുള്ള വിധി വന്നിരിക്കുന്നത്. ഇന്നലെയും ഇന്നും രാഹുലിന്റെ ജാമ്യാപേക്ഷയില്‍ ഇരുവിഭാഗത്തിന്റെയും വാദം നടന്നിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് […]
Read more

രാഹുലിനെ ബെംഗളൂരുവിൽ എത്തിച്ച മലയാളി ഡ്രൈവർ കസ്റ്റഡിയിൽ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ ബം​ഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ. ജോസ് എന്നയാളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മലയാളിയായ ഇയാൾ ബം​ഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് വരികയാണ്. വര്‍ഷങ്ങളായി റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്‍റെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാള്‍. ഇന്നലെ ഇയാള്‍ കസ്റ്റഡിയിലായതിനെ തുടര്‍ന്നാണ് പ്രത്യേക കേന്ദ്രത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. എന്നാൽ അവിടെയും രാഹുലിനെ കണ്ടെത്താൻ സാധിച്ചില്ല. ഇന്നലെ 4 സ്ഥലങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. വാഹനങ്ങളിൽ മാറി മാറി സഞ്ചരിക്കുന്ന രാഹുലിന് […]
Read more

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കയം റിസോര്‍ട്ടിലെന്ന് അജ്ഞാത ഫോണ്‍ സന്ദേശം; പരിശോധന നടത്തി പൊലീസ്

പാലക്കാട്: ലൈംഗികാരോപണ കേസ് നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കയത്ത് റിസോര്‍ട്ടില്‍ എത്തിയതായി കല്ലടിക്കോട് പൊലീസ് സ്റ്റേഷനില്‍ അജ്ഞാത ഫോണ്‍ സന്ദേശം. ഇതിനെ തുടര്‍ന്ന് കല്ലടിക്കോട് സി ഐ സി കെ നൗഷാദിന്റെ നേതൃത്വത്തില്‍ പാലക്കയത്തെ ചില റിസോര്‍ട്ടുകളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ലഭിച്ചത് വ്യാജ ഫോണ്‍കാള്‍ ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേ സമയം ലൈംഗിക പീഡന പരാതിക്ക് പിന്നാലെ മുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനായുള്ള തിരച്ചിലുമായി ബന്ധപ്പെട്ട വിവരം ചോരുന്നുണ്ടെന്ന സംശയത്തില്‍ പൊലീസ്. രഹസ്യ സ്വഭാവത്തില്‍ വേണം […]
Read more

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണം; കെ.കെ രമ എംഎൽഎ

കോഴിക്കോട് : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തിയതോടെ പ്രതികരണവുമായി കെ.കെ.രമ എംഎല്‍എ. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവച്ച് ഒഴിയണമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി രാഹുലിനെ പുറത്താക്കണമെന്നും കെ.കെ.രമ ആവശ്യപ്പെട്ടു. എംഎല്‍എ സ്ഥാനത്ത് തുടരാന്‍ രാഹുലിന് അര്‍ഹതയില്ല. രാഹുലിനെ എന്തുകൊണ്ട് പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നു കെ.കെ.രമ ചോദിച്ചു. അറസ്റ്റ് വൈകുന്നതിന് പിന്നില്‍ പോലീസിന്റെ അലംഭാവമാണെന്നു കെ.കെ.രമ കുറ്റപ്പെടുത്തി.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ പരാതിയിലുള്ളത്. രാഹുല്‍ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് […]
Read more

രാഹുൽ തമിഴ്‌നാട്ടിലേക്ക് മുങ്ങിയത് കൊഴിഞ്ഞാമ്പാറ വഴി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്‌നാട്ടിലേക്ക് മുങ്ങിയത് കൊഴിഞ്ഞാമ്പാറ വഴി. ചുവന്ന പോളോ കാറിൽ കുന്നത്തൂർമേട്ടിലെ ഫ്‌ളാറ്റിൽ നിന്നിറങ്ങിയശേഷം പാലക്കാട് തന്നെയുള്ള സുഹൃത്തിന്റെ അരികിലെത്തി. പിന്നാലെ ചുവന്ന പോളോ കാറിൽ തന്നെ കൊഴിഞ്ഞാമ്പാറ വഴി തമിഴ്‌നാട് അതിർത്തിയിലെത്തി. നടുപ്പുണി എത്തും മുമ്പ് സിസിടിവി കാമറകളില്ലാത്ത വഴിയിൽ പ്രവേശിച്ച് കാർ ഉപേക്ഷിച്ചു. സുഹൃത്തുകളുടെ സഹായത്തോടെയാണ് രാഹുൽ കേരളം വിട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പോളോ കാറിന്റെ ഉടമയായ നടിയെ അന്വേഷണ സംഘം ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. രാഹുൽ അടുത്ത […]
Read more

Recent News

Advertisement
WhiteswanTV Footer