Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണം: രാജ്മോഹൻ ഉണ്ണിത്താൻ എം.പി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ് : രാഹുൽ മാങ്കൂട്ടത്തിൽ എം.എൽഎ സ്ഥാനം രാജിവെക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി ആവശ്യപ്പെട്ടു. ധാർമികതയുണ്ടെങ്കിൽ രാഹുൽ എം.എൽഎ സ്ഥാനം രാജിവെക്കണം.

അത് സാമാന്യമര്യാദയാണെന്നും പൊതു പ്രവർത്തനം അവസാനിപ്പിക്കണമെന്നും എം പി ആവശ്യപ്പെട്ടു. രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത് ഉചിതമായ നടപടിയാണ്. നടപടി എടുത്തശേഷവും രാഹുൽ പാർട്ടി പരിപാടികളിൽ പങ്കെടുത്തത് അംഗീകരിക്കാനാവില്ല. വിഷയത്തിൽ പ്രതികരിച്ചതിന് തനിക്കെതിരെ സൈബർ ആക്രമണം നടത്തി.

എന്ത് പറഞ്ഞാലും പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കും. രാഹുൽ കോൺഗ്രസിൻ്റെ സൽപേരിന് കളങ്കം വരുത്തി വെക്കുകയാണ്. വെട്ട് കിളികളെ എന്നെന്നെക്കുമായി ഉന്മൂലനം ചെയ്യാൻ നേതൃത്വം തയാറാകണം. രാഹുലുമായി ബന്ധപ്പെട്ട വിവാദങ്ങൾ മൂലം ബിജെപി – സിപിഎം അവിശുദ്ധ ബന്ധം തുറന്ന് കാട്ടാൻ കഴിയാതെ പോയി. കെപിസിസി ഉചിതമായ നടപടി എടുത്തു. വനിതനേതാക്കളെ അധിക്ഷേപിച്ച വർക്കെതിരെ കൂടി നടപടി വേണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ആവശ്യപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix