Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Rahul Mamkootathil

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്; മണ്ഡലത്തിലെത്തിയത് 38 ദിവസങ്ങൾക്ക് ശേഷം

പാലക്കാട്: ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്റെ മണ്ഡലമായ പാലക്കാട്ടേക്ക് എത്തി. വിവാദമുണ്ടായതിന് ശേഷം ആദ്യമായിട്ടാണ് രാഹുൽ മണ്ഡലത്തിലെത്തിയത്. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാൽ എം എൽ എ ഓഫീസിന് പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 38 ദിവസത്തിന് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തുന്നത്. പ്രാദേശിക കോൺഗ്രസ് നേതാക്കളെയെല്ലാം വിളിച്ചറിയിച്ച ശേഷമാണ് രാഹുൽ എത്തിയതെന്നാണ് വിവരം. ഇന്ന് പുലർച്ചെയോടെയാണ് അടൂരിലെ വീട്ടിൽ നിന്ന് പുറപ്പെട്ടത്. പാലക്കാട്ടെ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ മരണവീട്ടിലേക്കാണ് നേരെ പോയത്. രാഹുൽ […]
Read more

യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ അധ്യക്ഷൻ വിജിൽ മോഹനനെതിരെ പോസ്റ്ററുകൾ

കണ്ണൂർ ∙ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ അധ്യക്ഷൻ വിജിൽ മോഹനനെതിരെ പോസ്റ്ററുകൾ. ശ്രീകണ്ഠപുരം പൊടിക്കളത്താണു പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ‘പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക, യൂത്ത് കോൺഗ്രസ് കോഴികളുണ്ട്’ തുടങ്ങിയ വാചകങ്ങളെഴുതിയ പോസ്റ്ററുകളാണ് ഇന്നു രാവിലെ പ്രത്യക്ഷപ്പെട്ടത്. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ കൂടിയാണ് വിജിൽ മോഹനൻ. രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധം പുലർത്തുന്ന വിജിൽ, രാഹുലിനെ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിനു പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. സിപിഎമ്മിന്റെ കുത്തക വാർഡിൽ ജയിച്ചത് മുതൽ തുടങ്ങിയ […]
Read more

വിവാദങ്ങൾക്കിടെ ശബരിമലയിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പമ്പയിൽ നിന്ന് കെട്ട് നിറച്ചാണ് മല ചവിട്ടിയത്. വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസമാണ് രാഹുൽ ശബരിമലയിൽ എത്തിയത്. രാത്രി 10 മണിയോടെ പമ്പയിൽ എത്തി. വെെകിട്ട് നട അടച്ചതിനാൽ ഇന്ന് രാവിലെ ദർശനം നടത്തുകയായിരുന്നു. ലൈംഗിക ആരോപണത്തെത്തുടർന്നുള്ള വിവാദ കൊടുങ്കാറ്റിനിടെ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തിയിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സഭയിൽ എത്തിയില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് വിട്ടുനിൽക്കുന്നതെന്നാണ് വിശദീകരണം. രാഹുൽ ഇനി മണ്ഡലത്തിൽ […]
Read more

രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് സഭയിലെത്തിയില്ല; പ്രതിപക്ഷ പ്രക്ഷോഭത്തിനിടെ തടസമാകേണ്ടെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: ലൈംഗികാരോപണ വിവാദത്തിൽപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സഭാസമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് നിയമസഭയിൽ എത്തിയില്ല. വ്യക്തിപരമായ കാരണങ്ങളാണ് വിട്ടുനിൽക്കാൻ കാരണമെന്നാണ് വിശദീകരണം. പാർട്ടി നടപടിയെടുത്തതോടെ സഭാസമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കരുതിയ പ്രതിപക്ഷ നേതാവിനെയും പാർട്ടി നേതൃത്വത്തെയും അല്ബുധപെടുത്തികൊണ്ട് ഇന്നലെ രാഹുൽ സഭയിലെത്തിയിരുന്നു. സഭയിൽ എത്തേണ്ടതില്ലെന്ന് പാർട്ടി രാഹുലിന് നിർദേശം നൽകിയതായാണ് വിവരം. പൊലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയം സഭയിൽ ഉന്നയിച്ച് സർക്കാരിനെതിരെ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതിനാൽ ഈ ദിവസങ്ങളിൽ രാഹുൽ സഭയിലെത്തുന്നത് […]
Read more

രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫിന്റെ ഭാഗമല്ല, വിവാദം വിഷമമുണ്ടാക്കി: വി ഡി സതീശന്‍

തിരുവനന്തപുരം: ലൈംഗികആരോപണക്കേസില്‍ നടപടി നേരിടുന്ന എംഎല്‍എയും മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവുമായ രാഹുല്‍ മാങ്കൂട്ടം ഇപ്പോള്‍ തങ്ങളുടെ ഭാഗമല്ലെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. തങ്ങളുടെ ബോധ്യത്തില്‍ നിന്നാണ് രാഹുലിനെതിരെ നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പൊതുസമൂഹത്തിന് മുന്നില്‍ വലിയ മാതൃകയാണ് കോണ്‍ഗ്രസ് കാട്ടിയത്. അതിനാല്‍ തലയുയര്‍ത്തിപ്പിടിച്ചുതന്നെ നിയമസഭയില്‍ യുഡിഎഫ് നില്‍ക്കും. റേപ്പ് കേസിലെ പ്രതികളുളളത് പ്രതിപക്ഷത്തല്ല, ഭരണപക്ഷത്താണെന്നും വിഡി സതീശന്‍ പറഞ്ഞു. രാഹുല്‍ സംഭവത്തില്‍ വലിയ വിഷമമുണ്ടെന്ന് പറഞ്ഞ വിഡി സതീശന്‍ കൂട്ടത്തിലൊരാള്‍ക്ക് ഇത്തരത്തില്‍ സംഭവിച്ചത് സന്തോഷകരമല്ലെന്നും […]
Read more

‘രാഹുലിന് പിന്തുണയേറുന്നു, പ്രതിഷേധങ്ങളെ ഭയക്കുന്നില്ല’, പാലക്കാട് സജീവമാക്കാൻ ഡിസിസി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മണ്ഡലത്തിൽ എത്തിക്കാൻ നീക്കം നടത്തി ഡിസിസി. രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റം വന്നെന്നും രാഹുലിന് പിന്തുണ വർദ്ധിച്ചെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണിത്. പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും കെപിസിസി ആവശ്യപ്പെട്ടാൽ രാഹുലിന് പ്രവർത്തകർ സംരക്ഷണം ഒരുക്കുമെന്നും പാലക്കാട് ഡിസിസി അദ്ധ്യക്ഷൻ പറഞ്ഞു. രാഹുൽ പാലക്കാട് എത്തിയിട്ട് 20 ദിവസത്തിൽ കൂടുതലായി. രാഹുലിനെതിരെ ലൈംഗിക ആരോപണം ഉയർന്നതിനെത്തുടർന്ന് അടൂരിലെ വീട്ടിലിരുന്നതാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. എന്നാൽ ഇത് തുടരുന്നത് ദോഷം ചെയ്യുമെന്ന് ഡിസിസി കെപിസിസിയെ അറിയിച്ചിട്ടുണ്ട്. ബിജെപിക്ക് മേധാവിത്വമുള്ള […]
Read more

അടുത്ത യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആര്?

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ കസേര ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് 16 ദിവസം പിന്നിടുന്നു. ഇതുവരെയും ഒരൊറ്റ പേരിലേക്ക് സംസ്ഥാന UDF നേതൃത്വത്തിന് ഏതാണ് കഴിയുന്നില്ല എന്നത് തികഞ്ഞ പരാജയമായി തന്നെ കാണേണ്ടി വരും. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കേരളത്തിലെ നേതാക്കൾക്കിടയിൽ സമവായമാകാതെ നേതൃത്വം. ദേശീയ ഭാരവാഹി ശ്രാവൺ റാവു കേരളത്തിലെത്തി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുമായി ചർച്ചകൾ നടത്തിയെങ്കിലും ഒരു പേരിലേക്ക് ഒത്തുതീർപ്പിലെത്താൻ കഴിഞ്ഞിട്ടില്ല. നിലവിൽ അബിൻ വർക്കി, കെ […]
Read more

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്: പരാതിക്കാരുടെ മൊഴിയെടുക്കാന്‍ തുടങ്ങി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കേസില്‍ പരാതിക്കാരുടെ മൊഴിയെടുക്കാന്‍ തുടങ്ങി അന്വേഷണ സംഘം. പരാതിക്കാരില്‍ ഒരാളായ അഡ്വ. ഷിന്റോയുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നത്. ലൈംഗിക ആരോപണ കേസുകളില്‍ യുവതികള്‍ നേരിട്ട് പരാതി നല്‍കിയിരുന്നില്ല. വെളിപ്പെടുത്തലുകളുടേയും ആരോപണങ്ങളുടേയും പശ്ചാത്തലത്തില്‍ കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ എത്തിയ പരാതികളിലാണ് അന്വേഷണം നടക്കുന്നത്. ആറു പരാതികളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ചിരിക്കുന്നത്. നിരവധി മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത്തരം കേസുകളില്‍ ഇരയാക്കപ്പെട്ടവര്‍ തന്നെ പരാതി നല്‍കുമ്പോഴാണ് കേസ് നിലനില്‍ക്കുക. പരാതിയുമായി […]
Read more

‘ഗ്രൂപ്പ് യോഗം നടന്നിട്ടില്ല’: ഷാഫി പറമ്പിൽ

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി ഗ്രൂപ്പ് യോഗം നടന്നിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാട് എത്തിയത് വളരെ അടുത്ത ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ആണെന്നാണ് ഷാഫി പറമ്പിൽ വിശദീകരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വേണ്ടി എ ഗ്രൂപ്പ് യോഗം ചേർന്നുവെന്നായിരുന്നു പുറത്തുവന്ന വിവരങ്ങൾ. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ്റെ വീട്ടിലായിരുന്നു യോഗം. എന്നാല്‍ യോഗത്തില്‍ ചന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. പ്രതിസന്ധി ഘട്ടത്തിൽ രാഹുലിനെ കൈവിടേണ്ട എന്നാണ് പൊതുവായ ധാരണ. ഉമാ തോമസിന് എതിരെയും വിമർശനം ഉയർന്നു. എംഎല്‍എയെ […]
Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി നൽകി മഹിളാ മോർച്ച

യുവതിയെ ഗർഭഛിദ്രത്തിനു വേണ്ടി നിര്‍ബന്ധിക്കുന്നതിന്‍റെ കൂടുതല്‍ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി നൽകി. പാലക്കാട്ടെ മഹിളാമോർച്ച നേതാവ് അശ്വതി മണികണ്ഠനാണ് പരാതി നൽകിയത്. ദേശീയ, സംസ്ഥാന ബാലാവകാശ കമ്മീഷനുകൾ, ജില്ലാ വനിതാ സംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിൽ പരാതി നൽകി. രാഹുൽ മാങ്കുട്ടത്തിൽ അദ്ദേഹത്തിന്റെ ബന്ധത്തിലുള്ള യുവതിയെ ഗർഭിണിയാക്കുകയും തുടർന്ന് നിർബന്ധിത ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്‌ത വിവരം സാമൂഹിക ദൃശ്യമാധ്യമങ്ങൾ വഴി പുറത്തുവന്നിരുന്നു. രാഹുൽ യുവതിയുമായി നടത്തിയ സംഭാഷണത്തിൻ്റെ ഓഡിയോ രേഖ മാധ്യമങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer