Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫിന്റെ ഭാഗമല്ല, വിവാദം വിഷമമുണ്ടാക്കി: വി ഡി സതീശന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ലൈംഗികആരോപണക്കേസില്‍ നടപടി നേരിടുന്ന എംഎല്‍എയും മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവുമായ രാഹുല്‍ മാങ്കൂട്ടം ഇപ്പോള്‍ തങ്ങളുടെ ഭാഗമല്ലെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. തങ്ങളുടെ ബോധ്യത്തില്‍ നിന്നാണ് രാഹുലിനെതിരെ നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പൊതുസമൂഹത്തിന് മുന്നില്‍ വലിയ മാതൃകയാണ് കോണ്‍ഗ്രസ് കാട്ടിയത്. അതിനാല്‍ തലയുയര്‍ത്തിപ്പിടിച്ചുതന്നെ നിയമസഭയില്‍ യുഡിഎഫ് നില്‍ക്കും. റേപ്പ് കേസിലെ പ്രതികളുളളത് പ്രതിപക്ഷത്തല്ല, ഭരണപക്ഷത്താണെന്നും വിഡി സതീശന്‍ പറഞ്ഞു.

രാഹുല്‍ സംഭവത്തില്‍ വലിയ വിഷമമുണ്ടെന്ന് പറഞ്ഞ വിഡി സതീശന്‍ കൂട്ടത്തിലൊരാള്‍ക്ക് ഇത്തരത്തില്‍ സംഭവിച്ചത് സന്തോഷകരമല്ലെന്നും വിശദീകരിച്ചു. എന്നാല്‍ പാര്‍ട്ടി നടപടി ഒറ്റക്കെട്ടായി എടുത്തതാണ്. നടപടിയുടെ ഉത്തരവാദി താന്‍ മാത്രമെന്ന് ആരെങ്കിലും പറയുന്നെങ്കില്‍ താനത് ഏറ്റെടുക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സതീശന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. ആരുടെയും പിന്തുണ പ്രതീക്ഷിച്ചല്ല താന്‍ നിലപാടെടുക്കുന്നത്. ഒരുകാലത്ത് കോണ്‍ഗ്രസില്‍ ഏറ്റവും അധികം ഒതുക്കപ്പെട്ടയാളാണ് താനെന്നും ഇതറിയാവുന്നത് കൊണ്ടാണ് കഴിവുളള ചെറുപ്പക്കാരെ പിന്തുണയ്ക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer