Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രഹസ്യ മൊഴി രാഹുലിനെ കുരുക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരളത്തെ തന്നെ ഞെട്ടിച്ച പരാതികളാണ് രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്നു വന്നിരിക്കുന്നത്. ഒന്നിന് പുറകെ ഒന്നായി ഉയർന്നു വന്ന പരാതികൾ രാഹുലിനെ കുരുക്കുന്നതാണ്. എന്നാൽ ഇപ്പോൾ രാഹുലിനെതിരെയുള്ള രണ്ടാം ബലാത്സംഘ കേസിലെ പരാതിക്കാരി രഹസ്യ മൊഴി കൊടുത്തിരിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഇന്നലെയാണ് അതിജീവിത നെടുമങ്ങാട് കോടതിയില്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരായി രഹസ്യമൊഴി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി ഹോം സ്റ്റേയിലെത്തിച്ച് രാഹുല്‍ ബലാത്സംഗം ചെയ്തെന്നു പരാതി നല്‍കിയ ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരിയാണ് രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. തനിക്കു നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ അതിജീവിത കോടതിയെ അറിയിക്കുകയായിരുന്നു. ഈ കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രാഹുലിനു മുന്‍കൂര്‍ ജാമ്യവും നല്‍കിയിരുന്നു. 

യുവതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശപ്രകാരം വരുംദിവസങ്ങളില്‍ പൊലീസ് തുടര്‍നടപടികളിലേക്കു കടക്കുമെന്നാണ് നിലവിൽ വരുന്ന സൂചന. അതോടപ്പം പരാതിക്കാരിയുടെ വൈദ്യപരിശോധനയും ഇന്നലെ നടക്കുകയുണ്ടായി.

ജാമ്യത്തിൽ ഉള്ള രാഹുൽ ഇപ്പോഴും നല്ല ആത്മവിശ്വാസത്തിലാണ് ഉള്ളത്. തനിക്ക് എതിരെ ഉയർന്ന പരാതികൾ മനഃപൂർവം കെട്ടിച്ചമച്ചത് ആണെന്ന് വരെ രാഹുൽ പറയുകയുണ്ടായി. എന്നാൽ രാഹുലിന്റെ വാദങ്ങളൊക്കെ പാടെ പൊളിയുന്നതാണ് പിന്നീട് എല്ലാവരും കണ്ടത്.
WHO CARES എന്ന് പറഞ്ഞ് നടന്ന രാഹുലിന് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു നിലവിലെ 3 ബലാത്സംഘകേസ്.

പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു താനും അതിജീവിതയുമായി ഉണ്ടായിരുന്നത് എന്നും ബന്ധത്തിൽ വിള്ളലുണ്ടായപ്പോൾ പരാതി നൽകിയതാണെന്നുമായിരുന്നു രാഹുലിന്റെ വാദം. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവേ സ്ഥാനാർത്ഥിയാകാനുള്ള രാഹുലിന്റെ പ്ലാൻ ആണ് പരാതിക്കാരിയുടെ രഹസ്യ മൊഴിയിൽ കൂടി തകർന്നിരിക്കുന്നത്. ഇത്രെയൊക്കെ ചെയ്തു കൂട്ടിയിട്ടും രാഹുലിന്റെ മനസിൽ അധികാര മോഹമാണെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം.

ഒരു നിയമസഭാ സാമാജികർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ക്രൂരകൃത്യങ്ങളിലാണ് രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ബാധിക്കപ്പെട്ട എല്ലാവരോടും രാഹുൽ ഒരേ രീതിയിലുള്ള ക്രൂരതയാണ് ചെയ്തതെന്നാണ് എടുത്ത് പറയേണ്ട കാര്യം. ഇത്തരത്തിലെ കൂടുതൽ പരാതികൾ രാഹുലിനെതിരെ ഇനിയും ഉയർന്നു വരുമെന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ആക്ഷേപം.

കഴിഞ്ഞ ഇടക്ക് സുപ്രീം കോടതി ഒരു പരാമർശം ഉന്നയിച്ചത് ഏറെ ചർച്ചയായിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീക്ക് പരാതിപ്പെടാനാകില്ലന്നാണ് സുപ്രീം കോടതിയുടെ അമ്പരപ്പിക്കുന്ന ഉത്തരവ്. യഥാർത്ഥ ബലാത്സംഘ കേസുകൾ വിചാരണ കോടതികൾ തിരിച്ചറിയണമെന്നും സുപ്രീം കോടതി പറയുകയുണ്ടായി.

ഈ പരാമർശം സുപ്രീം കോടതി ഉന്നയിച്ചപ്പോൾ രാഹുൽ മാങ്കുട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളും പരാതികളുമാണ് എല്ലാവരുടെയും മനസിലേക്ക് ഓടി വന്നത്. എന്നാൽ രാഹുലിന്റെ കേസിൽ ഭ്രൂണഹത്യ കൂടി ഉൾപെട്ടിട്ടുള്ളത് കൊണ്ട് ആ പ്രതീക്ഷയ്ക്കും മങ്ങലേൽക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.

ചുരുക്കി പറഞ്ഞാൽ രാഹുൽ വെക്കുന്ന ചുവടെല്ലാം പാളുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. എരു തീയിൽ നിന്ന് വറ ചട്ടിയിലേക്ക് വീഴുന്ന ഒരു സാഹചര്യമാണ് രാഹുലിന്റേത്. ഫെനി നൈനാനെപോലെ രാഹുലിനെ താങ്ങുന്ന ഒരുപാട് ആളുകൾ ഇപ്പോഴും ഉണ്ടെന്നതാണ് വിചിത്രമായ വസ്തുത. ഇതുകൊണ്ടൊന്നും താൻ തളരില്ല എന്ന നിലപാട് തന്നെയാണ് രാഹുലിന് ഇപ്പോഴും ഉള്ളത്.

ഇതിനിടയിൽ ഒരു സ്വകാര്യ ചാനലിന് രാഹുൽ കൊടുത്തിരുന്ന അഭിമുഖം കേരളം ഒന്നടങ്കം കണ്ട ഒരു പരിപാടിയായിരുന്നു. അതിലും രാഹുൽ താൻ തെറ്റുകാരനല്ല എന്ന വാദവും ഉയർത്തിപിടിച്ചാണ് രംഗത്തെത്തിയത്. തെറ്റൊന്നും ചെയ്തിട്ടില്ലായെങ്കിൽ രാഹുൽ പിന്നെ എന്തിനാണ് അന്വേഷണത്തിനോട് സഹകരിക്കാതെ ഒഴിഞ്ഞു മാറുന്നത് എന്ന ചോദ്യങ്ങളും വരുന്നുണ്ട്. ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധം നടന്നതെന്നും ഇതേ രാഹുൽ തന്നെ പറയുന്നുമുണ്ട്. ഏതായാലും ഇനി രാഹുലിന് രക്ഷയില്ല എന്ന് തന്നെ പറഞ്ഞു വെക്കേണ്ടി വരും. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ ഈ കേസിൽ വഴിത്തിരിവുകൾ ഉണ്ടായാൽ അത് രാഹുലിന്റെ വ്യക്തിപരമായ ജീവിതത്തെയും അതുപോലെ രാഷ്ട്രീയ ജീവിതത്തെയും ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എന്താകും ഇനി രാഹുൽ വിഷയത്തിൽ ഉണ്ടാകുന്ന നടപടികൾ എന്നത് കണ്ടു തന്നെ അറിയണം.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer