Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരുന്ന മലയാളി സൗദിയിൽ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിനിൽ ഹൃദയസംബന്ധിയായ അസുഖത്തെ തുടർന്ന് മലയാളി പ്രവാസി മരിച്ചു. സുനിൽകുമാർ (60) മരണം ആണ് മരിച്ചത്. തിരുവനന്തപുരം നീറമൺകര സ്വദേശിയായ സുനിൽകുമാർ കഴിഞ്ഞ മൂന്ന് മാസം ഹഫർ അൽ ബാത്തിൻ സെൻട്രൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരണപ്പെട്ടത്.

സുനിൽകുമാർ കഴിഞ്ഞ പത്ത് വർഷമായി സൗദിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ ബിന്ദുവും മക്കൾ അദർവ് കൃഷ്ണ, ദേവപ്രമദീഷ് കൃഷ്ണ എന്നിവരാണ്. മരണ വിവരം അറിഞ്ഞ റിയാദിലെ ഇന്ത്യൻ എംബസിയുടെ നിർദ്ദേശപ്രകാരം ഹഫർ അൽ ബാത്തിനിലെ ഒ.ഐ.സി.സി പ്രസിഡൻറ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി. നാട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി, സ്വദേശത്ത് സംസ്കരിച്ചു.

Recent News

Advertisement
WhiteswanTV Footer