ബെംഗളൂരു: ബെംഗളൂരുവിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഓട്ടോറിക്ഷ ഡ്രൈവറായ രാഘവേന്ദ്ര (38), ഭാര്യ ശ്രുതി രാഘവേന്ദ്ര (30) എന്നിവരാണ് മരിച്ചത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. നിലവിൽ കുട്ടികൾ ദാവൻഗെരെയിലുള്ള ശ്രുതിയുടെ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്.
സംഭവസമയത്ത് രാഘവേന്ദ്രയും ശ്രുതിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യയും ഭർത്താവും തമ്മിലുണ്ടായ കുടുംബവഴക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ സംശയം. എന്നാൽ മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


