Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തിരുവനന്തപുരത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന; 100ലേറെ സ്ഥാപനങ്ങളിൽ പരിശോധന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന ആരംഭിച്ചു. സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെ നൂറിലധികം സ്ഥാപനങ്ങളിലാണ് പരിശോധന നടക്കുന്നത്. തിരുവനന്തപുരം കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ 14 സ്ക്വാഡുകളായാണ് പരിശോധന നടത്തുന്നത്. എല്ലാ സ്ഥലങ്ങളിലും ഒരേ സമയത്താണ് പരിശോധന. ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ ശുചിത്വവും സുരക്ഷയും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.

ഹോട്ടലുകളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്നതും സൂക്ഷിക്കുന്നതും സംബന്ധിച്ച് നേരത്തെ കോർപറേഷന് പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ച വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധനയും നടത്തിയിരുന്നു. തുടർന്ന് ചേർന്ന യോഗത്തിലാണ് കൂടുതൽ വ്യാപകമായ പരിശോധന നടത്താൻ തീരുമാനിച്ചത്. പരിശോധന വൈകിട്ട് വരെ തുടരുമെന്നാണ് വിവരം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix