Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ED അന്വേഷണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്രം; ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഇ ഡി അന്വേഷണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. നിലവിലെ 2029 ഉദ്യോഗസ്ഥരുടെ എണ്ണം 60 ശതമാനം വര്‍ധിപ്പിച്ച് 3256 ആക്കാനാണ് തീരുമാനം. കഴിഞ്ഞ 15 വര്‍ഷങ്ങളായി ഇതുവരെ ഇത്രയും വലിയ ഉദ്യോഗസ്ഥ വര്‍ധനവ് ഉണ്ടായിട്ടില്ല.

കൂടാതെ, ഇ ഡി ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണം ഇരട്ടിയിലധികം വര്‍ധിപ്പിക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നു. സ്‌പെഷ്യല്‍ ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങിയ ഉന്നത പദവികളിലെ ജീവനക്കാര്‍ ഇരട്ടിയിലധികം കൂട്ടാനും തീരുമാനമുണ്ട്.

അന്വേഷണ പരിധിയിലുള്ള കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം. 10 വര്‍ഷത്തിന് മുമ്പ് ഇ ഡി അന്വേഷിച്ച കേസുകള്‍ നൂറിലധികം അല്ലെങ്കില്‍ അതിന് താഴെയായിരുന്നെങ്കിലും, 2022ന് ശേഷം കേസുകളുടെ എണ്ണം 1000-ഓളം ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer