Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തമിഴ്നാട്ടിൽ ​ഗോവധം നിരോധിച്ചു; ഉടൻ നടപ്പാക്കണമെന്നും മദ്രാസ് ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്‌നാട്ടില്‍ ഗോവധം നിരോധിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നിരോധനം ഉടന്‍ നടപ്പാക്കണമെന്നും നിര്‍ദ്ദേശം. ബക്രീദിനോ മറ്റേതെങ്കിലും ദിവസമോ ഒരിടത്തും പശുക്കളെയോ കന്നുകുട്ടികളോയോ കശാപ്പു ചെയ്യുന്നില്ലെന്നു ഉറപ്പാക്കാന്‍ ജസ്റ്റിസ് ജിആര്‍ സ്വാമിനാഥന്‍, ജസ്റ്റിസ് വി ലക്ഷിനാരായണന്‍ എന്നിവരടങ്ങിയ അവധിക്കാല ബഞ്ച് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആവശ്യപ്പെട്ടു.

ഹിന്ദു മക്കള്‍ കക്ഷി യുവജന വിഭാഗം സെക്രട്ടറി കെ സൂര്യ പ്രശാന്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് വിധി. ബക്രീദിന് അധികൃതര്‍ അംഗീകരിച്ച സ്ഥലത്തല്ലാതെ പൊതു ഇടങ്ങളില്‍ കശാപ്പു ചെയ്യാന്‍ അനുവദിക്കരുതെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ശ്രീകൃഷ്ണന്റെ കാലം മുതല്‍ പശുവിനെ ആരാധിക്കുന്നു. പല മുസ്ലീം രാജാക്കന്‍മാരും ?ഗോവധം നിരോധിച്ചിട്ടുണ്ട്. ഗോസംരക്ഷണം ഗാന്ധിജി ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം നിരവധി സംസ്ഥാനങ്ങള്‍ ഗോവധം നിരോധിച്ചിട്ടുണ്ട്. അത് കോടതികളും ശരിവച്ചിട്ടുണ്ടെന്നും ഇഴര്‍ വാദിച്ചു. ബക്രീദ് ദിനത്തില്‍ എല്ലാ മസ്ലീങ്ങളും പശുക്കളെ ബലിയര്‍പ്പിക്കാറില്ല എന്ന സുപ്രീം കോടതി നിരീക്ഷണം ഹൈക്കോടതി ഉദ്ധരിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix