Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇ ഡി റെയ്ഡ്; ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പകപോക്കല്‍: ഇ പി ജയരാജന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍: സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ഇ പി ജയരാജന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളില്‍ നടന്ന ഇ ഡി റെയ്ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് റെയ്ഡ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

റെയ്ഡിനെ കുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിനും പൊലീസിനും മുന്‍കൂട്ടി വിവരം ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയ സാഹചര്യത്തില്‍, കേന്ദ്ര സേനയെ വിന്യസിച്ച് നടത്തിയ നടപടി മുഖ്യമന്ത്രി വി ഡി സതീശന്റെ അറിവോടെയാണോയെന്ന് ഇ പി ചോദിച്ചു.

സാധാരണ ഇത്തരം പരിശോധനകള്‍ സംസ്ഥാന ആഭ്യന്തര വകുപ്പിനെ അറിയിച്ച ശേഷമാണ് നടത്താറുള്ളത്. എന്നാല്‍ ഈ നടപടിയില്‍ അതുണ്ടായില്ലെന്നത് ഗൗരവകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നില്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും മാത്രമല്ലെന്നും കോണ്‍ഗ്രസിനും പങ്കുണ്ടെന്നുമാണ് ഇ പി ജയരാജന്റെ ആരോപണം.

ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യം തകര്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കേന്ദ്ര ഏജന്‍സികള്‍ കള്ളക്കേസില്‍ കുടുക്കിയതും അതിന് കോണ്‍ഗ്രസ് പിന്തുണ നല്‍കിയതുമാണെന്ന് ആരോപിച്ച ഇ പി, പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചതും കോണ്‍ഗ്രസ് തന്നെയാണെന്ന് വിമര്‍ശിച്ചു.

കേരളത്തിലും ഓരോ തെരഞ്ഞെടുപ്പ് കാലത്തും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നുവെന്നാരോപിച്ച അദ്ദേഹം, ഇ ഡി റെയ്ഡിനെയും അതിന്റെ തുടര്‍ച്ചയായാണ് കാണേണ്ടതെന്ന് പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix