Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അപ്പാനി ശരത് വീണ്ടും; “അനന്തൻ കാട് ” ക്യാരക്ടർ പോസ്റ്റർ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മലയാളികളുടെ പ്രിയതാരം അപ്പാനി ശരത് വീണ്ടും പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രം ‘അനന്തൻ കാട്’ റിലീസിന് ഒരുങ്ങി. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങുന്ന താരമാണ് അപ്പാനി ശരത്. ജാക്സൺ എന്ന കഥാപാത്രമായിട്ടാണ് അപ്പാനി ശരത് അനന്തൻ കാടിലെത്തുന്നത്
മലയാള സിനിമയിൽ നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായ താരം, കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയാണ് മലയാളികളുടെ പ്രായതാരയായി മാറിയത്.


‘ടിയാൻ’ എന്ന ചിത്രത്തിന് ശേഷം നടനും എഴുതുകാരനുമായ
മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് അനന്തൻ കാട്
ജിയെൻ കൃഷ്ണകുമാർ ചിത്രം സംവിധാനം ചെയ്യുന്നത് നിഖില വിമലാണ് നായിക.
ആര്യ നായകനായെത്തുന്നു. ‘മാർക്ക് ആന്‍റണി’ക്ക്ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമ്മിക്കുന്ന ചിത്രമാണ് അനന്തൻ കാട്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്.


ശക്തമായ കഥാപാത്രങ്ങളാണ് ഒരു അഭിനേതാവിനെ പ്രേക്ഷകരുടെ ഓർമ്മയിൽ നിലനിർത്തുന്നത്. അവയെ പരുവപ്പെടുത്തി, ആഴം കണ്ടെത്തി, ജീവൻ കൊടുക്കുന്നത് സമർത്ഥനായ ഒരു എഴുത്തുകാരനാണ്. മുരളി ഗോപി രചിച്ച്, ആര്യ നായകനായി ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന അനന്തൻ കാട് എന്ന ചിത്രത്തിൽ അത്തരത്തിൽ ഒരുപിടി കഥാപാത്രങ്ങളാണ് തിരശ്ശീലയിൽ എത്തുന്നത്. അതിലൊന്നാണ് അപ്പാനി ശരത്തിന്റെ ജാക്സൺ, അപ്പാനി ശരത് പറയുന്നു. ഒൻപത് വർഷങ്ങൾക്ക് ശേഷവും മലയാളികളുടെ മനസ്സിൽ ‘അപ്പാനി’ എന്ന കഥാപാത്രമായി തുടരുന്ന ശരത്തിന്റെ പുതിയ വേഷപ്പകർച്ച ഏറെ പ്രതീക്ഷ നൽകുന്നതാണ്. മുരളി ഗോപി ഊതിക്കാച്ചിയ വേരാഴമുള്ള കഥാപാത്രമായ ജാക്സനായി ശരത്തിനെ കാണാൻ നമുക്ക് കാത്തിരിക്കാം.

Advertisement
WhiteswanTV Footer