കാസര്‍കോട്: സിപിഐഎം കാസര്‍കോട് ജില്ലാ യോഗത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് രൂക്ഷ വിമർശനം. കണ്ണൂര്‍ കമ്മിറ്റിയെ പിരിച്ചുവിട്ട് പകരം പുതിയ സംവിധാനം ഒരുക്കുന്നതാണ് ശരിയെന്ന് ജില്ലാ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. പയ്യന്നൂരില്‍ അടക്കം സംഘടനാ നടപടികൾ വഴി തിരുത്തല്‍ വേണമെന്ന ആവശ്യവും വ്യക്തമാക്കി.
തളിപ്പറമ്പ് മണ്ഡലത്തിൽ സംഭവിച്ച വീഴ്ചകൾക്കും വിശദീകരണം അണികളോട് ആവശ്യപ്പെട്ടു. വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട തിരുത്തല്‍ വൈകിപ്പോയതും തിരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ടിംഗില്‍ വിമര്‍ശനത്തിന് കാരണമായി. തൃക്കരിപ്പൂര്‍ ഏരിയാകമ്മിറ്റി യോഗത്തിലും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു. ജില്ലാ കമ്മിറ്റിയെ പിരിച്ചുവിട്ടില്ലെങ്കില്‍ പാര്‍ട്ടിയുടെ ഭാവി അപകടത്തിലാകും എന്നും അംഗങ്ങള്‍ പറഞ്ഞു. പയ്യന്നൂരില്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് തൃക്കരിപ്പൂരിലെ തോല്‍വിക്ക് കാരണമായെന്നും, അണികളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.




