Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: EP Jayarajan

തോൽവി ചർച്ചചെയ്യാൻ സിപിഎം കേന്ദ്ര കമ്മിറ്റി; വിട്ടുനിന്ന് ഇ.പി. ജയരാജൻ

ന്യൂഡൽഹി: ഡൽഹിയിൽ പുരോഗമിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിട്ട് നിന്ന് മുതിർന്ന നേതാവ് ഇ.പി. ജയരാജൻ. ശാരീരിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി യോഗത്തിൽ പങ്കെടുക്കാനാകില്ലെന്ന് അദ്ദേഹം കേന്ദ്ര കമ്മിറ്റിയെ അറിയിച്ചതായാണ് വിവരം. കേരളത്തിലെയും പശ്ചിമ ബംഗാളിലെയും തെരഞ്ഞെടുപ്പ് തോൽവി ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് ശനി, ഞായർ ദിവസങ്ങളിൽ കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട റിപ്പോർട്ടും യോഗത്തിൽ പരിഗണിക്കും. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട റിപ്പോർട്ട് നേരത്തെ സംസ്ഥാന […]
Read more

വിഴിഞ്ഞം വിവാദം കേരളത്തിന് ഗുണകരമല്ല; പാർട്ടി നിലപാട് തള്ളി ഇപി ജയരാജൻ

കണ്ണൂർ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വിഡി സതീശനുമെതിരെ സിപിഎം ശക്തമായ അഴിമതി ആരോപണങ്ങളും പ്രതിഷേധങ്ങളും ഉയർത്തുന്നതിനിടെ പാർട്ടിയെയും കണ്ണൂർ ജില്ലാ സെക്രട്ടറിയെയും തള്ളി മുതിർന്ന നേതാവും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജൻ. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൂർണ്ണമായും അനാവശ്യമാണെന്നും ഇത് കേരളത്തിന് ഒട്ടും ഗുണകരമല്ലെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് വ്യക്തമാക്കി. വിഴിഞ്ഞം ഓഹരി കൈമാറ്റത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുന്നയിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി […]
Read more

ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതി; ഇ പി ജയരാജനെതിരെ എസ്‌ഐടി അന്വേഷണം

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതിയില്‍ സിപിഐഎം നേതാവ് ഇ പി ജയരാജനെതിരായ അന്വേഷണം പ്രത്യേക സംഘ(എസ്‌ഐടി)ത്തിന്. സിറ്റി പൊലീസ് കമ്മീഷണറുടെ തീരുമാനപ്രകാരം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുക. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ ഗൺമാൻ അനിൽ കുമാറിനെയും കേസിൽ ഉൾപ്പെടുത്തി അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും. യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ തുടർ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. കേസിനെ കുറിച്ച് […]
Read more

‘ഞാന്‍ ആരേയും അവഗണിക്കാറില്ല’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ പ്രതികരണവുമായി ഇ പി ജയരാജന്‍

തിരുവനന്തപുരം: സിപിഐഎം നേതൃത്വം അവഗണിക്കുന്നു എന്ന നിലപാടുമായി കടുത്ത വിമർശനം ഉയർത്തിയ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് ഇ പി ജയരാജന്‍. വിനോദിനി ബാലകൃഷ്ണന്റെ ആരോപണങ്ങളെക്കുറിച്ച് ഒന്നും അറിയില്ലെന്നും, പാർട്ടിയിലെ ആരെയും അവഗണിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. “പാർട്ടിയിലെ ചില പ്രമുഖ നേതാക്കൾ അവഗണനാപരമായ സമീപനം കാണിക്കുന്നു. പ്രത്യേകിച്ച്, ചില പ്രമുഖ പോളിറ്റ്ബ്യൂറോ അംഗങ്ങളുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴും ഫോൺ എടുക്കാറില്ല, തിരിച്ചുവിളിക്കാറുമില്ല” എന്നാണ് വിനോദിനി ബാലകൃഷ്‌ണൻ ആരോപിച്ചത്. തന്റെ ഉദ്ദേശം കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന് […]
Read more

ഇ ഡി റെയ്ഡ്; ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പകപോക്കല്‍: ഇ പി ജയരാജന്‍

കണ്ണൂര്‍: സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ഇ പി ജയരാജന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളില്‍ നടന്ന ഇ ഡി റെയ്ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് റെയ്ഡ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. റെയ്ഡിനെ കുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിനും പൊലീസിനും മുന്‍കൂട്ടി വിവരം ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയ സാഹചര്യത്തില്‍, കേന്ദ്ര സേനയെ വിന്യസിച്ച് നടത്തിയ നടപടി മുഖ്യമന്ത്രി വി ഡി […]
Read more

പാർട്ടിക്ക് അകത്തും പുറത്തും കലാപമുണ്ടാക്കാനുള്ള ഗൂഢലക്ഷ്യം: ഇ പി ജയരാജൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ഇ പി ജയരാജൻ രംഗത്ത്. പാർട്ടിക്കുള്ളിലും പുറത്തും കലാപം സൃഷ്ടിക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇത്തരത്തിലുള്ള നടപടികൾക്കുപിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ഇഡിയെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും, ഇതിൽ കേരള ഭരണകൂടത്തിനും പങ്കുണ്ടെന്നുമാണ് ജയരാജന്റെ വിമർശനം. ഇത് ഇടതുപക്ഷത്തെ വേട്ടയാടാനുള്ള ശ്രമമാണെന്നും, വലതുപക്ഷ ശക്തികൾക്ക് കരുത്ത് നൽകാനുള്ള ആസൂത്രിത നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി–കോൺഗ്രസ് കൂട്ടുകെട്ടിന്റെ ഭാഗമായാണ് ഇത്തരം നടപടികളെന്നും, […]
Read more

മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ടത് അംഗരക്ഷകരുടെ ചുമതല; യുഡിഎഫിൻ്റേത് പ്രതികാര നടപടിയെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ഉണ്ടായ വിവാദമായ ‘രക്ഷാപ്രവര്‍ത്തന’ കേസില്‍ മുഖ്യമന്ത്രിയുടെ അംഗരക്ഷകരെ ന്യായീകരിച്ച് സിപിഎം നേതാവ് ഇ.പി. ജയരാജന്‍. മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള അംഗരക്ഷകര്‍ക്കുണ്ടെന്നും അവര്‍ ചെയ്തത് അവരുടെ ഔദ്യോഗിക ജോലിയാണെന്നും ജയരാജന്‍ പറഞ്ഞു. ആഭ്യന്തര വകുപ്പ് അന്ന് ശരിയായ നിലയിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. യുഡിഎഫ് സര്‍ക്കാര്‍ നിലവില്‍ അധികാര ദുര്‍വിനിയോഗം നടത്തി കാര്യങ്ങളെ വളച്ചൊടിക്കുകയാണ്. അക്രമികളെ സംരക്ഷിക്കാനും ഇത്തരം സംഭവങ്ങളെ രാഷ്ട്രീയമായി വ്യാഖ്യാനിക്കാനുമുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്. മാധ്യമങ്ങളെ ഉപയോഗിച്ച് […]
Read more

ആശങ്കയില്ല; വികസനപ്രവര്‍ത്തനം തുടരും, നവകേരളം സൃഷ്ടിക്കും: ഇ പി ജയരാജന്‍

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ഇടതുപക്ഷത്തിന് ആശങ്കയില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍. പത്ത് വര്‍ഷം ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ ഭരണം കാഴ്ച്ചവയ്ക്കാന്‍ സാധിച്ചെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരമാവധി പരിഹരിച്ചെന്നും ഇ പി ജയരാജന്‍ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും നവകേരളം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയെയും അദ്ദേഹം പരിഹസിച്ചു. അവര്‍ക്ക് അധികാരം കിട്ടിയാല്‍ എന്തായിരിക്കും കേരളത്തിലെ […]
Read more

‘ഡാഷ് മോനേ എന്നാല്‍ പൊന്നു മോനേ എന്ന്, പിണറായിയുടെ മൃദുലമായ പരാമര്‍ശം’

കണ്ണൂര്‍: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഡാഷ് മോനെ പ്രയോഗത്തെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. ഡാഷ് മോനെ എന്ന് വിളിച്ചത് പൊന്നു മോനേ എന്ന് ഉദ്ദേശിച്ചാകാം. രേവന്ത് റെഡ്ഡി, പിണറായി വിജയനെതിരെ പറഞ്ഞതിനു കടുത്ത പ്രയോഗം തന്നെ വേണം. മുഖ്യമന്ത്രി പറഞ്ഞത് അസഭ്യമല്ലെന്നും മൃദുലമായ പ്രയോഗമാണെന്നും ജയരാജന്‍ പറഞ്ഞു. സിനിമാ ഡയലോഗ് എടുത്ത് മുഖ്യമന്ത്രിക്കെതിരെ ഉപയോഗിക്കാന്‍ പറ്റുമോ? രേവന്ത് റെഡ്ഡിയെ കൊണ്ട് പറയിച്ചതും ആകാം. മുഖ്യമന്ത്രി […]
Read more

വ്യാജ കാര്‍ഡ് നിര്‍മിച്ച് ശീലം കോണ്‍ഗ്രസിന്: ഇ പി ജയരാജന്‍

കണ്ണൂര്‍: വ്യാജ ആധാര്‍ കാര്‍ഡ് ആരോപണത്തില്‍ കെ സി വേണുഗോപാലിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് സിപിഐഎം നേതാവ് ഇ പി ജയരാജൻ. കോണ്‍ഗ്രസിന്റെ ദേശീയ നേതാവാണ് കെ സി വേണുഗോപാലെന്ന് ആലോചിക്കണമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. പയ്യന്നൂരിലെ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയുടെ മെഗാഫോണ്‍ ആയി കെ സി വേണുഗോപാല്‍ മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിന്റെ മൂന്നാം നിലയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിക്കുന്നുണ്ടെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ നേതാക്കൾ രൂക്ഷമായ […]
Read more
Advertisement
WhiteswanTV Footer