Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കെഎസ്എഫ്ഡിസി ചെയർമാൻ സ്ഥാനം ഒഴിഞ്ഞ് കെ. മധു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണമാറ്റത്തിന് പിന്നാലെ അക്കാദമികളുടെയും കോർപ്പറേഷനുകളുടെയും തലപ്പത്തെ രാജികൾ തുടരുന്നു. ഏറ്റവും ഒടുവിൽ കെ മധു കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ചു. കോർപ്പറേഷൻ ബോർഡ് ഡയറക്ടറായിരുന്ന കെ. മധുവിനെ കഴിഞ്ഞ ജൂലൈയിലാണ് ചെയർമാനായി നിയമിച്ചത്. അന്തരിച്ച ഷാജി എൻ. കരുണിന്റെ ഒഴിവിലേക്കായിരുന്നു നിയമനം.

ഭരണമാറ്റത്തിന് ശേഷം സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളിലെ തലവൻമാർ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ഈ രാജിയും. നേരത്തെ റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. തുടർന്ന് മധുപാൽ സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനവും ഒഴിഞ്ഞിരുന്നു.

മലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകനാണ് കെ. മധു. ഒരു സിബിഐ ഡയറിക്കുറിപ്പ്, ഇരുപഥം നൂറ്റണ്ട്, മൂന്നാം മുറ, അധിപൻ, ഒരു അഭിഭാഷകൻ്റെ കേസ് ഡയറി, സേതുരാമയ്യർ സിബിഐ, നേരറിയൻ സിബിഐ, സിബിഐ 5: ദി ബ്രെയിൻ തുടങ്ങിയ ജനപ്രിയ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer