Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

ഇൻഡോറിൽ ജലക്ഷാമം; ജനം തെരുവിലിറങ്ങി പ്രതിഷേധം

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കടുത്ത ജലക്ഷാമത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധം. കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നഗരവാസികള്‍ തെരുവിലിറങ്ങിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. പ്രതിപക്ഷമായ കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി. 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന കടുത്ത ചൂടിനിടെയാണ് 85 വാര്‍ഡുകളില്‍ നിന്നുള്ള ആളുകള്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. രാജ്വാഡയും പാല്‍ഡ സ്‌ക്വയറും ഉള്‍പ്പെടെ പ്രധാന പ്രദേശങ്ങളില്‍ രണ്ട് ദിവസത്തിനിടെ വലിയ പ്രതിഷേധങ്ങള്‍ നടന്നു. പ്രതിഷേധം നിയന്ത്രിക്കാന്‍ പൊലീസ് ജലപീരങ്കി ഉപയോഗിച്ചത് […]
Read more

മലയാളികൾക്ക് നന്ദി പറഞ്ഞ് അബ്ദുൽ റഹീം; ഇങ്ങനൊരു ദിവസം പ്രതീക്ഷിച്ചിരുന്നില്ല

കോഴിക്കോട്: ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജന്മനാട്ടിലെത്തിയ അബ്ദുല്‍ റഹീം ലോക മലയാളികള്‍ക്കും തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു. നാട്ടിലെത്താന്‍ സാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ലഭിച്ച സ്വീകരണം ജീവിതത്തില്‍ മറക്കാനാകാത്തതാണെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു. “വീട്ടിലേക്ക് ഇടയ്ക്കൊക്കെ മാത്രമാണ് വിളിക്കാനായിരുന്നത്. 15 മിനിറ്റ് സമയം മാത്രമേ ലഭിച്ചിരുന്നുള്ളൂ. അപ്പോള്‍ നാട്ടിലെ വിശേഷങ്ങളും ആളുകളെയും കുറിച്ച് ചോദിക്കുമായിരുന്നു. ഇങ്ങനെയൊരു വരവ് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇന്ന് നാട്ടിലെത്താന്‍ കഴിയുമെന്ന് കരുതിയതുമില്ല. എല്ലാവര്‍ക്കും ഒരുപാട് നന്ദി,” എന്നാണ് റഹീം പറഞ്ഞത്. മാധ്യമങ്ങള്‍ക്കും […]
Read more

വീണ്ടും സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം യാത്ര പൂർത്തിയാക്കാനാതെ തിരിച്ചിറക്കി

ന്യൂഡൽഹി: എയർ ഇന്ത്യയുടെ ദില്ലി–സാൻ ഫ്രാൻസിസ്കോ വിമാനം സർവീസ് സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. 230 യാത്രക്കാരുമായി ദില്ലിയിൽ നിന്ന് പുറപ്പെട്ട എഐ173 വിമാനം എട്ട് മണിക്കൂറിലധികം യാത്ര ചെയ്ത ശേഷമാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദില്ലിയിലേക്ക് തിരിച്ചെത്തിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു. ചൈനീസ് വ്യോമാതിർത്തിക്ക് സമീപം എത്തിയപ്പോഴാണ് വിമാനത്തിലെ ട്രാഫിക് കൊളീഷൻ അവോയ്ഡൻസ് സിസ്റ്റത്തിൽ (TCAS) സാങ്കേതിക പ്രശ്നം കണ്ടെത്തിയത്. തുടർന്ന് നിശ്ചിത സുരക്ഷാ നടപടികൾ പാലിച്ച് വിമാനം മടക്കുകയായിരുന്നു. […]
Read more

ഇറാൻ തടവിലാക്കിയ പത്ത് ഇന്ത്യൻ നാവികരെയും മോചിപ്പിച്ചെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇറാനിൽ തടവിലായിരുന്ന 10 ഇന്ത്യൻ നാവികർ 10 മാസത്തിന് ശേഷം മോചിതരായതായി. കേന്ദ്ര സർക്കാരിന്റെ നയതന്ത്ര ഇടപെടലുകളുടെ ഫലമായാണ് ഇവരുടെ മോചനം സാധ്യമായത്. വിദേശകാര്യ മന്ത്രാലയം, ഷിപ്പിംഗ് മന്ത്രാലയം, ടെഹ്‌റാനിലെ ഇന്ത്യൻ എംബസി എന്നിവ സംയുക്തമായി നടത്തിയ ചർച്ചകളാണ് നിർണായകമായത്. ‘എം.വി ഹാർബർ ഫീനിക്സ്’ എന്ന എണ്ണക്കപ്പലിലെ ജീവനക്കാരായിരുന്ന ഇവരെ 2025 ജൂലൈയിൽ ഇറാനിലെ ജാസ്ക് തുറമുഖത്തിന് സമീപത്ത് വെച്ച് കപ്പൽ പിടിച്ചെടുത്തതിനെ തുടർന്ന് തടവിലാക്കിയിരുന്നു. സംഭവത്തിന്റെ കൃത്യകാരണം ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. മോചിതരായ നാവികർ […]
Read more

അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യം; ഉയർന്ന് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വില

സംസ്ഥാനത്ത് അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യവും വിലക്കയറ്റവും കാരണം ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വിലയിൽ വലിയ വർധന. പ്രത്യേകിച്ച് ലാപ്‌ടോപ്പുകളും കംപ്യൂട്ടറുകളും മൊബൈൽ ഫോണുകളും ഉൾപ്പെടെ വിവിധ ഉപകരണങ്ങൾക്കാണ് വില ഉയർന്നത്. വിപണിയിലെ കണക്കുകൾ പ്രകാരം ലാപ്‌ടോപ്പുകളുടെ വിലയിൽ ഏകദേശം 70 ശതമാനം വരെ വർധനയുണ്ടായി. അതേസമയം, മൊബൈൽ ഫോണുകളുടെ വില 30 മുതൽ 50 ശതമാനം വരെ ഉയർന്നിട്ടുണ്ട്. 4GB RAM, 64GB സ്റ്റോറേജ് ഉള്ള 5G സ്മാർട്ട്‌ഫോണുകൾക്ക് ഏകദേശം 5,000 രൂപ വരെ അധികം നൽകേണ്ട സാഹചര്യമുണ്ടെന്ന് […]
Read more

ജനസംഖ്യാ വ്യതിയാനം പഠിക്കാൻ കേന്ദ്രത്തിന്റെ ഉന്നതതല സമിതി

ന്യൂഡൽഹി: അനധികൃത നുഴഞ്ഞുകയറ്റവും ജനസംഖ്യാ വ്യതിയാനങ്ങളും പഠിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചു. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനസംഖ്യാ ദൗത്യത്തിന്റെ ഭാഗമായാണ് നടപടി. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് പ്രകാശ് പ്രഭാകർ നവ്‌ലേക്കറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. രാജ്യത്തെ ചില മേഖലകളിൽ സാധാരണ ജനന-മരണ നിരക്കുകൾക്കപ്പുറം അസ്വാഭാവിക ജനസംഖ്യാ വ്യതിയാനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കി. മത-സാമൂഹിക വിഭാഗങ്ങൾക്കിടയിലെ ഘടനാപരമായ ജനസംഖ്യാ മാറ്റങ്ങൾ, അതിർത്തി കടന്നുള്ള […]
Read more

ഇന്ധന വിലക്കയറ്റം: ആഭ്യന്തര സർവീസുകളിൽ നിയന്ത്രണവുമായി എയർ ഇന്ത്യ

ന്യൂഡൽഹി: ഇന്ധന വിലക്കയറ്റത്തെ തുടർന്ന് ആഭ്യന്തര സർവീസുകളിൽ നിയന്ത്രണം പ്രഖ്യാപിച്ച് എയർ ഇന്ത്യ. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. കമ്പനി നേരത്തെ അന്താരാഷ്ട്ര സർവീസുകളും കുറയ്ക്കുമെന്ന് അറിയിച്ചിരുന്നു. നിലവിലെ സാമ്പത്തിക സാഹചര്യവും ഇന്ധനച്ചെലവിലെ വർധനയും പരിഗണിച്ചാണ് തീരുമാനം എടുത്തതെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരെ ബാധിക്കുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. സർവീസുകൾ റദ്ദാക്കൽ അല്ലെങ്കിൽ ക്രമീകരണങ്ങൾ കാരണം യാത്രക്കാർക്ക് ഉണ്ടാകുന്ന അസൗകര്യം […]
Read more

IRGCയെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ഇസ്രയേൽ

ജെറുസലേം: ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്നും സംഘടനയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും ഇന്ത്യയോട് ആവശ്യപ്പെട്ട് ഇസ്രയേൽ. ഇറാനുമായുള്ള മേഖലാതല സംഘർഷങ്ങളും നിലവിലെ വെടിനിർത്തൽ സാഹചര്യവും നിലനിൽക്കുന്നതിനിടെയാണ് ഇസ്രയേൽ ഈ ആവശ്യം മുന്നോട്ടുവെച്ചത്. ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചകളിലാണ് ഇന്ത്യൻ അധികൃതരോട് ഈ നിർദേശം ഉന്നയിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പശ്ചിമേഷ്യയ്ക്ക് പുറത്തേക്കും വ്യാപിക്കുന്ന ഐആർജിസിയുടെ സ്വാധീനവും പ്രവർത്തനങ്ങളും ആഗോള സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഇസ്രയേൽ ഇന്ത്യയെ അറിയിച്ചതായും സൂചനയുണ്ട്. ഐആർജിസിക്കെതിരെ വിവിധ […]
Read more

രോഗിയുമായി ശാരീരികബന്ധം; യുകെയിലെ ന്യൂറോസർജന് എട്ട് മാസം സസ്പെൻഷൻ

രോഗിയുമായി ദീർഘകാല ശാരീരികബന്ധത്തിൽ ഏർപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് യുകെയിലെ ന്യൂറോസർജൻ ഡോ. ചിരാഗ് പട്ടേലിനെ എട്ട് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. രോഗിക്ക് ലഹരിയുളവാക്കുന്ന മരുന്നുകൾ നൽകിയതായും ഇയാൾക്കെതിരെ ആരോപണമുണ്ട്. 2019ൽ ശസ്ത്രക്രിയ നടത്തിയ രോഗിയുമായാണ് ഡോക്ടറുടെ ബന്ധം ആരംഭിച്ചത്. പിന്നീട് ഇത് എട്ട് മാസത്തോളം നീണ്ടുനിന്നതായി അന്വേഷണത്തിൽ കണ്ടെത്തി. 2023ൽ ബന്ധം വഷളായതിനെ തുടർന്ന് രോഗി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കാർഡിഫ് ആൻഡ് വെയിൽ ഹെൽത്ത് ബോർഡിനെ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. കാർഡിഫിലെ […]
Read more

മുന്നറിയിപ്പില്ലാതെ ED പരിശോധന; കേരളത്തിലും ബെംഗളൂരുവിലും വ്യാപക പരിശോധന

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടുകൾ ഉൾപ്പെടെ കേരളത്തിലും ബെംഗളൂരുവിലുമായി 12 ഇടങ്ങളിലാണ് ഇ.ഡി. പരിശോധന നടത്തുന്നത്. പരിശോധന സംബന്ധിച്ച വിവരം സംസ്ഥാന പോലീസിനെയോ മറ്റ് ഉദ്യോഗസ്ഥരെയോ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് വിവരം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, ബെംഗളൂരു എന്നിവിടങ്ങളിലായി പരിശോധന തുടരുകയാണ്. പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനിലെ വാടകവീട്ടിലും ഇ.ഡി. സംഘം പരിശോധന നടത്തി. മുൻ മന്ത്രി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix