Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

തിരുവമ്പാടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; 6 പേർ സുരക്ഷിതർ

കോഴിക്കോട്: തിരുവമ്പാടി കക്കാടംപൊയിൽ റൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കള്ളിപ്പാറയ്ക്കും പീടികപ്പാറയ്ക്കും ഇടയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ സമയത്ത് പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. രണ്ട് കുട്ടികൾ ഉൾപ്പെടെ ആറുപേരാണ് കാറിൽ ഉണ്ടായിരുന്നത്. നിലമ്പൂരിൽ നിന്ന് വരികയായിരുന്ന കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട മറ്റ് വാഹനയാത്രക്കാരാണ് വിവരം അറിയിച്ചത്. തുടർന്ന് കാർ നിർത്തി യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ കാറിൽ മുഴുവൻ തീപിടിച്ചു. വിവരം അറിഞ്ഞെത്തിയ മുക്കത്തെ ഫയർഫോഴ്സ് സംഘം രണ്ട് […]
Read more

200 കിലോമീറ്റർ വേഗത്തിൽ കാർ ഓടിച്ച് റീൽസ് ചിത്രീകരണം; യുവാവ് അറസ്റ്റിൽ

ഹൈദരാബാദ്: 200 കിലോമീറ്റർ വേഗത്തിൽ കാർ ഓടിച്ച് റീൽസ് ചിത്രീകരിച്ച യുവാവ് അറസ്റ്റിൽ. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ പുപ്പൽഗുഡ അൽക്കാപൂർ ടൗൺഷിപ്പ് സ്വദേശിയായ കൊത്തപ്പള്ളി യശ്വന്ത് റെഡ്ഡിയെയാണ് പൊലീസ് പിടികൂടിയത്. റോഡ് പട്രോളിംഗ് ഓഫീസർ കാരിംഗുള സായിറാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മെയ് 10നാണ് സംഭവം നടന്നത്. പുതുതായി വാങ്ങിയ “TGTR2026” എന്ന താൽക്കാലിക രജിസ്ട്രേഷൻ നമ്പറുള്ള ഫോക്‌സ്‌വാഗൺ വിർട്ടസ് കാർ ഉപയോഗിച്ചായിരുന്നു യുവാവിന്റെ അപകടകരമായ ഡ്രൈവിംഗ്. നർസിംഗി ടോൾ പ്ലാസയിൽ നിന്ന് ടിജിപിഎ ടോൾ […]
Read more

ചത്തീസ്ഗഡിൽ പെൻഷൻ വാങ്ങാൻ 90കാരിയെ ചുമന്നുകൊണ്ട് മരുമകൾ നടന്നത് 9 കിലോമീറ്റർ

ചത്തീസ്ഗഡ്: ചത്തീസ്ഗഡിലെ സർഗുജ ജില്ലയിൽ ക്ഷേമ പെൻഷൻ വാങ്ങാനായി 90 വയസുകാരിയായ ഭർതൃമാതാവിനെ ചുമലിലേറ്റി മരുമകൾ ഒൻപത് കിലോമീറ്റർ നടന്നു. മെയിൻപാറ്റ് മേഖലയിലെ സുഖ്മാനിയ ബായ് എന്ന സ്ത്രീയാണ് 1,500 രൂപയുടെ പെൻഷൻ തുക ലഭിക്കാനായി കിടപ്പുരോഗിയായ വയോധികയെ ചുമന്നുകൊണ്ട് ബാങ്കിലെത്തിയത്. ബാങ്കിൽ നേരിട്ട് ഹാജരായി വിരലടയാളം നൽകാതെ പെൻഷൻ തുക ലഭിക്കില്ലെന്ന നിബന്ധന മൂലമാണ് ഇത്തരത്തിൽ പോകേണ്ടിവരുന്നതെന്ന് സുഖ്മാനിയ പറഞ്ഞു. പ്രദേശത്ത് ഗതാഗത സൗകര്യങ്ങൾ ഇല്ലാത്തതിനാൽ വയോധികയെ ചുമന്നുകൊണ്ട് നടക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും അവർ വ്യക്തമാക്കി. […]
Read more

ശക്തമായ മഴയിൽ ചെങ്ങന്നൂരിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു

ആലപ്പുഴ: ശക്തമായ മഴയെ തുടർന്ന് ചെങ്ങന്നൂർ പുലിയൂരിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു. പുലിയൂർ സ്വദേശി ശിവന്റെ വീട്ടുവളപ്പിലെ കിണറാണ് തകർന്നത്. ഇന്നലെ രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. കിണർ ഇടിഞ്ഞ് താഴുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി മുതൽ ചെങ്ങന്നൂർ മേഖലയിൽ ശക്തമായ മഴ തുടരുകയായിരുന്നു. ശനിയാഴ്ച രാവിലെ വലിയ ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഇന്റർലോക്ക് ചെയ്ത വീട്ടുമുറ്റത്തെ കിണർ കണ്ണുമുന്നിൽ ഇടിഞ്ഞ് താഴുന്നത് കണ്ടത്. ഇതിനിടെ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും […]
Read more

അങ്കമാലിയിൽ 15 പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

എറണാകുളം: അങ്കമാലിയിൽ വഴിയാത്രക്കാരെയും ബസ് കാത്തുനിന്നവരെയും കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തിയിലെ ലബോറട്ടറി പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ അറിയിച്ചു. സംഭവത്തിൽ 15 പേർക്കാണ് കടിയേറ്റത്. കടിയേറ്റവർക്ക് അടിയന്തര സഹായമായി 5,000 രൂപ വീതം നൽകുമെന്ന് നഗരസഭ അറിയിച്ചു. തുടർചികിത്സയ്ക്ക് കൂടുതൽ സഹായം ആവശ്യമായാൽ അതും പരിഗണിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ആക്രമണ സ്വഭാവമുള്ള തെരുവ് നായകളെ പിടികൂടാൻ പാലക്കാട്ടിൽ നിന്ന് പ്രത്യേക നായപിടിത്ത സംഘത്തെ […]
Read more

കോഴഞ്ചേരി ജില്ലാ ആശുപത്രി ചികിത്സാ പിഴവ് ആരോപണം: തെളിവില്ലെന്ന് റിപ്പോർട്ട്

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ തെളിവില്ലെന്ന് മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. കുത്തിവെപ്പിനിടെ സൂചി ശരീരത്തിൽ കുടുങ്ങിയത് ആശുപത്രിയിൽ വെച്ചാണെന്ന ആരോപണത്തിന് തെളിവുകളില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ബന്ധപ്പെട്ട ചികിത്സാ രേഖകൾ കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രോഗിക്ക് ആ ദിവസങ്ങളിൽ പേശിയിലേക്ക് കുത്തിവെപ്പ് നൽകിയിട്ടില്ലെന്നും, ഞരമ്പിലേക്ക് മാത്രമാണ് കുത്തിവെപ്പ് നൽകിയതെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ചികിത്സ കൈകാര്യം ചെയ്തതിൽ ഡോക്ടർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സൂചി കുടുങ്ങിയ നിലയിൽ രോഗിയെ വീട്ടിലേക്ക് […]
Read more

ബക്രീദ് അവധി: മദ്യവിൽപ്പന ശാലകൾക്കും വേണമെന്ന് ബെവ്കോ എംപ്ലോയീസ് സംഘം

തിരുവനന്തപുരം: ബക്രീദ് ആഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾക്കും ഒരു ദിവസത്തെ അവധി അനുവദിക്കണമെന്ന് ബെവ്കോ എംപ്ലോയീസ് സംഘം ആവശ്യപ്പെട്ടു. ബക്രീദ് ആഘോഷങ്ങളിൽ ജീവനക്കാർക്കും പങ്കെടുക്കാൻ അവസരം ലഭിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി സംഘടന അറിയിച്ചു. സംസ്ഥാനത്ത് ബക്രീദ് ആഘോഷത്തിന് രണ്ട് ദിവസത്തെ അവധി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 27, 28 തീയതികളിലാണ് അവധി. കലണ്ടർ പ്രകാരം 27-നാണ് അവധി, എന്നാൽ സംസ്ഥാനത്ത് പ്രധാന ആഘോഷം 28-നാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ […]
Read more

പാനൂരിൽ ഇരുനില വീടിന് മുകളിൽ നിന്ന് വീണ തൊഴിലാളിയെ സാഹസികമായി രക്ഷപ്പെടുത്തി സഹപ്രവർത്തകൻ

കണ്ണൂർ: പാനൂരിലെ തൂവക്കുന്നിൽ നിർമാണത്തിലിരുന്ന ഇരുനില വീടിന്റെ മുകളിൽ നിന്ന് താഴേക്ക് വീണ നിർമാണത്തൊഴിലാളിയെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി സഹപ്രവർത്തകനും അയൽവാസിയുമായ യുവാവ്. മേൽക്കൂരയിൽ നിന്ന് കാൽതെറ്റി വീണ ചന്ദ്രിക്ക് രക്ഷയായത് താഴെ ജോലിചെയ്തുകൊണ്ടിരുന്ന രഞ്ജിഷിന്റെ അതിവേഗ പ്രതികരണമായിരുന്നു. കണ്ണൂർ പാനൂരിനടുത്തുള്ള തൂവക്കുന്നിലെ കല്ലുമ്മക്കൽ പള്ളിക്ക് സമീപമുള്ള വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കിടെയായിരുന്നു സംഭവം. വീടിന്റെ മേൽക്കൂരയിലെ ഓട് മാറ്റുന്നതിനിടെയാണ് നിർമാണ തൊഴിലാളിയായ ചന്ദ്രി അബദ്ധത്തിൽ താഴേക്ക് വീണത്. അപ്പോൾ താഴെ വാഹനത്തിൽ നിന്ന് കപ്പിയും കയറും ഉപയോഗിച്ച് […]
Read more

ദീപ ജോസഫിനെതിരെ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ

കേരള ഹ‍ൗസ്‌ വളപ്പിൽ കൈരളി ടിവി മാധ്യമ പ്രവർത്തക ഫെമിനയെയും റിപ്പോർട്ടർ ചാനൽ റിപ്പോർട്ടർ വൈ എസ് അഭിനന്ദിനെയും സുപ്രീംകോടതി അഭിഭാഷക ദീപാ ജോസഫ് കയ്യേറ്റം ചെയ്യുകയും മോശം ഭാഷയിൽ അവഹേളിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തതിനെ കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം നിശിതമായ ഭാഷയിൽ അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു. ഫെമിനയ്‌ക്ക്‌ നേരെയുള്ള കയ്യേറ്റത്തെ തടയാൻ ശ്രമിച്ച മറ്റ്‌ മാധ്യമപ്രവർത്തകരെയും മോശം ഭാഷയിൽ ദീപാ ജോസഫ്‌ അപഹസിച്ചു. തുടർന്ന്‌ തന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിലും മാധ്യമപ്രവർത്തകർക്കെതിരായ അവഹേളനം […]
Read more

ഹജ്ജ് കർമങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും; ഇന്ത്യൻ തീർഥാടകർ മക്കയിലെത്തി

മക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തിങ്കളാഴ്ച മുതൽ ഔദ്യോഗിക തുടക്കം. ആഗോള മുസ്ലിം സമൂഹത്തിന്റെ പുണ്യനഗരമായ മക്കയിൽ ഇതിനകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ എത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർഥാടകരും മക്കയിലെത്തിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള അവസാന വിമാനം ബംഗളൂരുവിൽ നിന്നാണ് മക്കയിലെത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരെ 17 എംബാർക്കേഷൻ കേന്ദ്രങ്ങളിൽ നിന്നായി 34 ദിവസത്തെ പ്രത്യേക വ്യോമ സർവീസുകളിലൂടെയാണ് ജിദ്ദയും മക്കയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix