Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലും ഇനി മഹാരാജ പോയിൻറുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എയർ ഇന്ത്യയുടെ വിമാനങ്ങൾക്ക് പുറമെ വിവിധ ഏഷ്യൻ രാജ്യങ്ങളിമ്പാടുമുള്ള 55-ലധികം സ്ഥലങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലും മഹാരാജ പോയിൻ്റുകൾ നേടാനും റിഡീം ചെയ്യാനും സാധിക്കുന്ന മഹാരാജ ക്ലബ്ബ് ലോയൽറ്റി പ്രോഗ്രാമിന്റെ വിപുലീകരണം എയർ ഇന്ത്യ പ്രഖ്യാപിച്ചു.

സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് മഹാരാജ പോയിൻ്റുകൾ കൂടുതൽ പ്രയോജനകരമാക്കുന്നതിലുള്ള എയർ ഇന്ത്യ ഗ്രൂപ്പിൻ്റെ നിരന്തരമായ ശ്രദ്ധയാണ് ഈ നവീകരണം വ്യക്തമാക്കുന്നത്. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിൻ്റെയും വിപുലമായ ശൃംഖലയിലൂടെയുള്ള യാത്രകളിൽ കൂടുതൽ മൂല്യം സ്വന്തമാക്കാൻ ഇത് അംഗങ്ങളെ പ്രാപ്തരാക്കും.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റുകൾ, മൊബൈൽ ആപ്പുകൾ, പ്രധാന ട്രാവൽ ഏജൻ്റുമാർ എന്നിവയുൾപ്പെടെ വിവിധ പ്ലാറ്റ്ഫോമുകൾ വഴി എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ, മഹാരാജ ക്ലബ്ബ് അംഗങ്ങൾക്ക് ഉടൻതന്നെ മഹാരാജ പോയിൻ്റുകളും ടയർ പോയിൻ്റുകളും നേടാൻ സാധിക്കും.

മഹാരാജ ക്ലബ്ബ് അംഗങ്ങൾ നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് യാത്രകൾ അവരുടെ ടയർ പ്രോഗ്രഷനും സാധ്യമാക്കും. ഇതിനായി അർഹതയുള്ള വിമാന യാത്രകൾ മിനിമം ഫ്ലൈറ്റ് ആവശ്യകതകളിലേക്കും ടിയർ പോയിൻ്റുകൾ സ്വരൂപിക്കുന്നതിലേക്കും പരിഗണിക്കും. ഇത് പ്രോഗ്രാമിന്റെ ഉയർന്ന ടിയറുകളിലേക്ക് അതിവേഗം എത്തിച്ചേരാൻ അംഗങ്ങളെ സഹായിക്കും.

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് മഹാരാജ ക്ലബ്ബ് ഐഡി നൽകിക്കൊണ്ട് എല്ലാ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലും മഹാരാജ ക്ലബ്ബ് അംഗങ്ങൾക്ക് മഹാരാജ പോയിൻ്റുകൾ നേടാം. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്കായുള്ള മഹാരാജ പോയിൻ്റുകൾ മുൻകാല പ്രാബല്യത്തോടെ ക്ലെയിം ചെയ്യാൻ കഴിയില്ല.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് പ്ലാറ്റ്ഫോമുകൾക്ക് പുറമെ, തിരഞ്ഞെടുത്ത ഓൺലൈൻ ട്രാവൽ പങ്കാളികൾ വഴിയുള്ള ബുക്കിംഗ് സമയത്തും അംഗങ്ങൾക്ക് തങ്ങളുടെ മഹാരാജ ക്ലബ്ബ് ഐഡി നൽകാവുന്നതാണ്. നിലവിലെ ഘട്ടത്തിൽ എയർപോർട്ട് കൗണ്ടറുകളിലോ കോൺടാക്റ്റ് സെൻ്ററുകളിലോ മഹാരാജ ക്ലബ്ബ് അംഗത്വ ഐഡി ചേർക്കുന്നതിനോ തിരുത്തുന്നതിനോ ഉള്ള സൗകര്യം ലഭ്യമല്ല.

മുതിർന്ന പൗരർ, വിദ്യാർത്ഥികൾ, സായുധ സേനാ ഉദ്യോഗസ്ഥർ എന്നിവർക്കുള്ള പ്രത്യേക നിരക്കുകൾ ഉൾപ്പെടെയുള്ള ബുക്കിംഗുകൾക്ക് മഹാരാജ പോയിൻ്റ് അക്രൂവൽ ഫ്രെയിംവർക്ക് ബാധകമാണ്. എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഘടന ഉറപ്പാക്കുന്നതിനായി, അടിസ്ഥാന നിരക്കും ഇന്ധന സർചാർജും കണക്കാക്കിയായിരിക്കും റിവാർഡ് പോയിൻ്റുകൾ നൽകുക. എയർ ഇന്ത്യക്ക് സമാനമായ നിരക്കിലായിരിക്കും ഇത് കണക്കാക്കുന്നത്.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്കായുള്ള മഹാരാജ പോയിൻ്റ് ഏൺ സ്ട്രക്ചർ പ്രകാരം ഓരോ 100 രൂപ ചെലവഴിക്കുമ്പോഴും ഇനി പറയുന്ന രീതിയിലായിരിക്കും പോയിന്റുകൾ ലഭിക്കുക. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റും മൊബൈൽ ആപ്പും വഴി ചെയ്യുന്ന ബുക്കിംഗുകൾക്ക്, റെഡ് ടിയർ അംഗങ്ങൾക്ക് 8 പോയിന്റും സിൽവർ ടിയർ അംഗങ്ങൾക്ക് 10 പോയിന്റും ഗോൾഡ് ടിയർ അംഗങ്ങൾക്ക് 11 പോയിന്റും പ്ലാറ്റിനം ടിയർ അംഗങ്ങൾക്ക് 12 പോയിന്റും ലഭിക്കുന്നതാണ്. എന്നാൽ, പരമ്പരാഗത ട്രാവൽ ഏജന്റുമാരും ഓൺലൈൻ ട്രാവൽ ഏജന്റുമാരും ഉൾപ്പെടെയുള്ള മറ്റ് ചാനലുകൾ വഴി ചെയ്യുന്ന ബുക്കിംഗുകൾക്ക് റെഡ് അംഗങ്ങൾക്ക് 6 പോയിന്റും സിൽവർ അംഗങ്ങൾക്ക് 8 പോയിന്റും ഗോൾഡ് അംഗങ്ങൾക്ക് 9 പോയിന്റും പ്ലാറ്റിനം അംഗങ്ങൾക്ക് 10 പോയിന്റും ലഭിക്കുന്നതാണ്.

എയർ ഇന്ത്യയുടെ ‘AI’ ഡെസിഗ്നേറ്റർ കോഡുള്ളതും എന്നാൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നതുമായ കോഡ്ഷെയർ ഫ്ലൈറ്റുകൾ എയർ ഇന്ത്യ വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന അംഗങ്ങൾക്ക് മാത്രമേ നിലവിൽ മഹാരാജ പോയിൻ്റുകൾ ടിക്കറ്റുകള്ക്കായി റിഡീം ചെയ്യാൻ സാധിക്കുകയുള്ളൂ.

ഉദാഹരണത്തിന്, ഒരു മഹാരാജ ക്ലബ്ബ് അംഗം ദില്ലിയിൽ നിന്ന് ഗുവാഹത്തിയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുകയും എയർ ഇന്ത്യ വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ ഫ്ലൈറ്റ് ഓപ്ഷനുകൾ തിരയുകയും ചെയ്യുന്നുവെന്ന് കരുതുക. ഫ്ലൈറ്റ് തിരഞ്ഞെടുക്കുന്ന പേജിൽ, ഈ റൂട്ടിൽ ‘AI’ ഫ്ലൈറ്റ് നമ്പറുകളുള്ള ഒന്നിലധികം ഫ്ലൈറ്റ് ഓപ്ഷനുകൾ അവർക്ക് കാണാൻ കഴിയും. എന്നാൽ ഇവയിൽ ചിലത് ഇരു എയർലൈനുകളും തമ്മിലുള്ള കോഡ്ഷെയർ കരാർ പ്രകാരം എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നവയാകാം. എയർ ഇന്ത്യ നടത്തുന്ന മറ്റ് സർവീസുകൾക്ക് പുറമെ ഇത്തരം ഫ്ലൈറ്റുകൾക്കായും അംഗങ്ങൾക്ക് തങ്ങളുടെ മഹാരാജ പോയിൻ്റുകൾ അനായാസം റിഡീം ചെയ്യാവുന്നതാണ്.

Recent News

Advertisement
WhiteswanTV Footer