Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരുവനന്തപുരം മെഡി. കോളേജില്‍ നിന്ന് തുന്നലിട്ട മുറിവില്‍ മരക്കഷണങ്ങള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ തുന്നിക്കെട്ടിയ മുറിവിൽ നിന്ന് മരക്കഷണം കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ മന്ത്രി കെ മുരളീധരൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനോട് അന്വേഷണസംഘം രൂപീകരിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു.

സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഓർത്തോ വിഭാഗം ഡോക്ടർമാരിൽ നിന്ന് മൊഴിയെടുക്കാനാണ് തീരുമാനം. ചികിത്സയിൽ വീഴ്ച സംഭവിച്ചോയെന്ന കാര്യം അന്വേഷണസംഘം പരിശോധിക്കും.

ഭരതന്നൂർ കരിങ്കട മഹേഷ് ഭവനിൽ വി. മധു (57) എന്ന മരംവെട്ടുതൊഴിലാളിയാണ് അസഹ്യമായ വേദനയെ തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രി സമീപിച്ചത്. തുടർന്ന് നടത്തിയ ഒന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ അഞ്ച് സെന്റിമീറ്റർ നീളവും മൂന്ന് സെന്റിമീറ്റർ വീതിയുമുള്ള മരക്കഷണം മുറിവിനുള്ളിൽ നിന്ന് പുറത്തെടുത്തു.

മാർച്ച് 21-ന് മാവിന്റെ ശിഖരങ്ങൾ മുറിക്കുന്നതിനിടെ താഴേക്ക് വീണാണ് മധുവിന് പരിക്കേറ്റത്. മരക്കൊമ്പുകളിലേക്ക് വീണതിനെ തുടർന്ന് ഇടത് കാലിൽ ഗുരുതരമായി മുറിവേറ്റിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി യിലും പ്രവേശിപ്പിച്ചു.

എക്‌സ്-റേ പരിശോധനയിൽ മുറിവിൽ നിന്ന് രണ്ട് കല്ലുകൾ കണ്ടെത്തി നീക്കം ചെയ്തതായും തുടർന്ന് 12 തുന്ന് ഇട്ടതായും ബന്ധുക്കൾ പറയുന്നു. പിന്നീട് ഒരു മാസത്തിലേറെ ചികിത്സ തുടർന്നെങ്കിലും മുറിവിൽ നിന്നുള്ള പഴുപ്പ് മാറിയില്ല. തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വീണ്ടും ചികിത്സ തേടിയപ്പോഴാണ് ശസ്ത്രക്രിയയ്ക്കിടെ മരക്കഷണം കണ്ടെത്തിയത്. സംഭവം വിവാദമായതോടെ ആരോഗ്യവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചു.

Recent News

Advertisement
WhiteswanTV Footer