Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

IRCTC വെബ്സൈറ്റ് അടിമുടി മാറ്റാൻ ഇന്ത്യൻ റെയിൽവേ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: റെയിൽവേ ടിക്കറ്റ് ബുക്കിങ് കൂടുതൽ എളുപ്പമാക്കാൻ ഐആർസിടിസി വെബ്സൈറ്റിൽ മാറ്റങ്ങൾ വരുന്നു. നിലവിലെ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി പരിഷ്‌കരിച്ച വെബ്സൈറ്റിന്റെ ബീറ്റാ പതിപ്പ് പുറത്തിറക്കാൻ റെയിൽവേ മന്ത്രാലയം ഒരുങ്ങുകയാണ്.

പതിയെ ലോഡാകുന്ന പേജുകൾ, കൂടുതൽ ഘട്ടങ്ങളുള്ള ബുക്കിങ് സംവിധാനം, പോപ്പ് അപ്പ് വിൻഡോകൾ, ക്യാപ്‌ച പ്രശ്നങ്ങൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ യാത്രക്കാർ നേരിടുന്നുണ്ട്. പ്രത്യേകിച്ച് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ പ്രശ്നങ്ങൾ പരിഹരിക്കാനാണ് പുതിയ വെബ്സൈറ്റ് ഒരുക്കുന്നത്. ടിക്കറ്റ് ബുക്കിങ് വേഗത്തിലാക്കാനും ലളിതമാക്കാനും സഹായിക്കുന്ന രീതിയിലായിരിക്കും പുതിയ സംവിധാനം.

പുതിയ ഡിസൈനിൽ ആവശ്യമായ വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. ടിക്കറ്റ് ബുക്കിങ്ങിനുള്ള ഘട്ടങ്ങൾ കുറയ്ക്കുന്നതിലൂടെ സമയം ലാഭിക്കാനും കൂടുതൽ സുഗമമായി ടിക്കറ്റ് ബുക്ക് ചെയ്യാനും യാത്രക്കാർക്ക് സാധിക്കുമെന്നാണ് റെയിൽവേ അറിയിക്കുന്നത്.

Advertisement
WhiteswanTV Footer