Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡൽഹിയിലെ പ്രതിഷേധം; 700 പേർ കസ്റ്റഡിയിൽ; മലയാളി പ്രവർത്തകനെക്കുറിച്ച് വിവരമില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിൽ 700 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കപ്ശേരയിലെ താൽക്കാലിക തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയവരിൽ പ്രായപൂർത്തിയാകാത്തവരും ഉണ്ടെന്നാണ് വിവരം. ഇവിടെ എത്തിച്ച മലയാളി സന്നദ്ധ സംഘടനാ പ്രവർത്തകൻ ഉൾപ്പെടെയുള്ളവരെക്കുറിച്ച് വിവരമില്ലെന്നും റിപ്പോർട്ടുകളുണ്ട്.

പ്രതിഷേധക്കാർ ഗുരുദ്വാരയിൽ കയറി മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. ആം ആദ്മി പാർട്ടി (എഎപി) നേതാക്കൾക്കെതിരെയാണ് കേസ്. അതേസമയം, പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അഭിഭാഷക സംഘടനയായ എൽഎഎഫ്സി. കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങൾ ശേഖരിക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി മെട്രോ സ്റ്റേഷനുകൾ അടച്ചിട്ട നടപടിയും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും.

അതേസമയം, ഇന്ത്യാ സഖ്യത്തിനുള്ളിൽ പ്രതിഷേധത്തിന്റെ രീതിയെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നതായാണ് വിവരം. സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തണമെന്ന നിർദേശത്തോട് ചില പാർട്ടികൾക്ക് എതിർപ്പുണ്ട്. ഇത്തരം നീക്കങ്ങൾ കോടതിയുടെ അതൃപ്തിക്ക് കാരണമായേക്കുമെന്ന് സിപിഐ ഉൾപ്പെടെയുള്ള ചില കക്ഷികൾ ആശങ്ക പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. പകരം ‘ദില്ലി ചലോ’ മാർച്ച് എന്ന പ്രയോഗം മതിയെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.

ഇന്നത്തെ പ്രതിഷേധത്തിൽ കൂടുതൽ നേതാക്കളും പ്രവർത്തകരും പങ്കെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ, അടുത്ത മൂന്ന് മണിക്കൂറിൽ ഡൽഹിയിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix