Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ അതിക്രമം; അമ്മയും മകളും അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂര്‍: വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും പോലീസുകാരെ ആക്രമിക്കുകയും ചെയ്ത കേസിൽ അമ്മയും മകളും അറസ്റ്റിൽ. തൂമാനം ചിറയത്ത് വീട്ടിൽ ബിന്ദു എന്ന തൂമാനം ബിന്ദു (റിനി), മകൾ സോന (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹണി ട്രാപ്പ് ഉൾപ്പെടെ തൃശൂർ ജില്ലയിൽ നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരും.

അയൽവാസിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ സംസാരിക്കുന്നതിനിടെയാണ് ഇരുവരും അതിക്രമം നടത്തിയത്. സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതിനു പുറമേ സ്റ്റേഷനിലെ വസ്തുവകകൾ നശിപ്പിക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. വനിതാ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് എസ്.എച്ച്.ഒ. അനൂപിന്റെ നേതൃത്വത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്തത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix