Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: train

IRCTC വെബ്സൈറ്റ് അടിമുടി മാറ്റാൻ ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: റെയിൽവേ ടിക്കറ്റ് ബുക്കിങ് കൂടുതൽ എളുപ്പമാക്കാൻ ഐആർസിടിസി വെബ്സൈറ്റിൽ മാറ്റങ്ങൾ വരുന്നു. നിലവിലെ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി പരിഷ്‌കരിച്ച വെബ്സൈറ്റിന്റെ ബീറ്റാ പതിപ്പ് പുറത്തിറക്കാൻ റെയിൽവേ മന്ത്രാലയം ഒരുങ്ങുകയാണ്. പതിയെ ലോഡാകുന്ന പേജുകൾ, കൂടുതൽ ഘട്ടങ്ങളുള്ള ബുക്കിങ് സംവിധാനം, പോപ്പ് അപ്പ് വിൻഡോകൾ, ക്യാപ്‌ച പ്രശ്നങ്ങൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ യാത്രക്കാർ നേരിടുന്നുണ്ട്. പ്രത്യേകിച്ച് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ പ്രശ്നങ്ങൾ പരിഹരിക്കാനാണ് പുതിയ വെബ്സൈറ്റ് ഒരുക്കുന്നത്. ടിക്കറ്റ് […]
Read more

ട്രെയിൻ ബുക്ക് ചെയ്യാൻ പുതിയ ഐആർസിടിസി വെബ്സൈറ്റ് ഉടൻ

ന്യൂഡൽഹി: പുതിയ ഐആർസിടിസി വെബ്‌സൈറ്റ് ജൂലൈ 15 നകം പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇത് അറിയിച്ചത്. ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വിദ്യാർത്ഥി പരാതി ഉയർത്തിയതോടെയാണ് തീരുമാനം. “സർ, ഐആർസിടിസിയിലെ ക്യാപ്ച പ്രശ്നം പരിഹരിക്കണം” എന്ന് ആവശ്യപ്പെട്ട ഉടനെ തന്നെ മന്ത്രി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചു. മന്ത്രിയുടെ നിർദ്ദേശത്തോടെയാണ് പുതിയ വെബ്‌സൈറ്റ് […]
Read more

ലെവൽ ക്രോസിംഗിൽ ബസിലേക്ക് ഇടിച്ച് കയറി 8 മരണം

ബാങ്കോക്ക്: ബാങ്കോക്ക് നഗരത്തിൽ ലെവൽ ക്രോസിംഗിൽ ബസിലേക്ക് ചരക്ക് ട്രെയിൻ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. 32ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് അസോക്ദിൻ ഡേങ് റോഡിലെ മക്കസാൻ സ്റ്റേഷനു സമീപത്താണ് അപകടമുണ്ടായത്. കനത്ത ഗതാഗതക്കുരുക്കിനെ തുടർന്ന് ഒരു പൊതുഗതാഗത ബസ് റെയിൽവേ ട്രാക്കിന് മുകളിൽ കുടുങ്ങിയിരിക്കുകയായിരുന്നു. ഇതുമൂലം സുരക്ഷാ ബാരിയറുകൾ പൂർണമായി അടയാൻ സാധിച്ചില്ല. ഈ സമയത്താണ് കണ്ടെയ്നറുകളുമായി വന്ന ചരക്ക് ട്രെയിൻ ബസിലേക്ക് ഇടിച്ചുകയറിയത്. ട്രെയിൻ ഇടിച്ചുതെറിപ്പിച്ചതിനെ തുടർന്ന് ബസിന് […]
Read more

ഇന്ത്യൻ റെയിൽവേയുടെ റിസർവേഷൻ സംവിധാനം ആധുനികമാകുന്നു; ഓഗസ്റ്റ് മുതൽ എഐ അധിഷ്ഠിത സേവനങ്ങൾ പ്രാബല്യത്തിൽ

ന്യൂഡൽഹി:നാൽപ്പത് വർഷം പഴക്കമുള്ള ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് റിസർവേഷൻ സംവിധാനം വൻ പരിഷ്കാരങ്ങളിലേക്ക് കടക്കുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പുതിയ സംവിധാനം വരാനിരിക്കുന്ന ഓഗസ്റ്റ് മാസത്തോടെ പൂർണ്ണമായും പ്രവർത്തനസജ്ജമാകുമെന്ന് റെയിൽവേ അറിയിച്ചു. റെയിൽ ഭവനിൽ നടന്ന ഉന്നതതല യോഗത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പുതിയ സംവിധാനത്തിന്റെ പുരോഗതി വിലയിരുത്തി. ഡിജിറ്റൽ യുഗത്തിലെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസൃതമായി കൂടുതൽ ശേഷിയുള്ളതും കാര്യക്ഷമവുമായ യാത്രാ അനുഭവമാണ് ഇതിലൂടെ യാത്രക്കാർക്ക് ലഭ്യമാകുക. 1986-ൽ ആരംഭിച്ച നിലവിലെ റിസർവേഷൻ […]
Read more

ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ പ്രസവവേദന;റെയിൽവേ ഉദ്യോഗസ്ഥരുടെയും യാത്രക്കാരുടെയും ഇടപെടലിൽ യുവതിക്ക് സുരക്ഷിത പ്രസവം

അഹല്യാനഗർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ പ്രസവവേദന കൊണ്ട് പുളഞ്ഞ യുവതിക്ക് റെയിൽവേ സംരക്ഷണ സേനയുടെയും സഹയാത്രികരുടെയും സമയോചിതമായ ഇടപെടലിലൂടെ തുണയായി. പൂനെ-സുപോൾ എക്സ്പ്രസിൽ ശനിയാഴ്ച വൈകുന്നേരമാണ് സിനിമാക്കഥകളെ വെല്ലുന്ന രീതിയിലുള്ള ഈ അപൂർവ സംഭവം അരങ്ങേറിയത്. പൂനെയിൽ നിന്ന് ബിഹാറിലെ സുപോൾ ജില്ലയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഉത്തർപ്രദേശ് സ്വദേശിനിയായ 28-കാരി റുഖ്‌സാന ഖാത്തൂനും ഭർത്താവ് ജമീൽ ബേലവാറും. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജംഗ്ഷനിൽ ഇറങ്ങേണ്ടിയിരുന്ന റുഖ്‌സാനയ്ക്ക് ട്രെയിൻ അഹല്യാനഗർ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി പ്രസവവേദന അനുഭവപ്പെട്ടത്. തിരക്കേറിയ ജനറൽ […]
Read more

തിരുവനന്തപുരത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിൻ

തിരുവനന്തപുരം: വേളാങ്കണ്ണിയിലേക്കുള്ള യാത്രക്കാർക്കായി പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ചു. തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് മേയ് 13, 20, 27 തീയതികളിൽ രാവിലെ 11 മണിക്ക് പ്രത്യേക ട്രെയിൻ (06031) പുറപ്പെടും. ട്രെയിൻ പിറ്റേന്ന് പുലർച്ചെ 3 മണിക്ക് വേളാങ്കണ്ണിയിലെത്തും. തിരിച്ചുള്ള സർവീസ് വേളാങ്കണ്ണിയിൽ നിന്ന് മേയ് 14, 21, 28 തീയതികളിൽ ഉച്ചയ്ക്ക് 12.45ന് പുറപ്പെടും. ട്രെയിൻ പിറ്റേന്ന് രാവിലെ 5.45ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തും. വേളാങ്കണ്ണി തീർഥാടനത്തിനായി പോകുന്ന യാത്രക്കാർക്ക് ഈ […]
Read more

‘റെയിൽ വൺ’ വലിയ തലവേദനയായി മാറുന്നു; ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും ടിക്കറ്റ് എടുക്കാം

മുംബൈ: ടിക്കറ്റില്ലാത്ത യാത്രക്കാരെ നിയന്ത്രിക്കാൻ റെയിൽവേ അവതരിപ്പിച്ച പുതിയ ടിക്കറ്റിംഗ് ആപ്പ് ‘റെയിൽ വൺ’ ഇപ്പോൾ തന്നെ അധികൃതർക്ക് തലവേദനയായി മാറിയിരിക്കുകയാണ്. ജിയോ-ഫെൻസിംഗ് സാങ്കേതികതയിലെ പിഴവ് കാരണം ഓടിക്കൊണ്ടിരിക്കുന്ന ലോക്കൽ ട്രെയിനിനുള്ളിൽ നിന്ന് പോലും യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്ന സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. സെൻട്രൽ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) വികസിപ്പിച്ച ഈ ആപ്പ് പ്രകാരം, സ്റ്റേഷൻ പരിധിയിലോ നിശ്ചിത ദൂരപരിധിയിലോ ഉള്ളവർക്ക് മാത്രമേ ടിക്കറ്റ് എടുക്കാൻ സാധിക്കൂ എന്നതാണ് വ്യവസ്ഥ. എന്നാൽ മാർച്ചിൽ ആരംഭിച്ച […]
Read more

എൽ.പി.ജി. ക്ഷാമം; ദീർഘദൂര ട്രെയിൻ പാൻട്രിയിൽ തീജ്വാലയില്ലാതെ പാചകത്തിന് അനുമതി

മുംബൈ: ദീർഘദൂര ട്രെയിനുകളിലെ യാത്രക്കാർക്ക് ഭക്ഷണലഭ്യത ഉറപ്പാക്കാൻ പാൻട്രി കാറുകളിൽ ജ്വാലയില്ലാത്ത പാചകത്തിന് റെയിൽവേ അനുമതി നൽകി. ഗ്യാസ് വിതരണത്തിലെ തടസ്സങ്ങൾ കാറ്ററിങ് സേവനങ്ങളെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) കരാറുകാരോട് ജ്വാലയില്ലാത്ത പാചക സംവിധാനങ്ങളിലേക്ക് മാറാൻ നിർദേശം നൽകി. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് എൽപിജി വിതരണം കുറയുകയും, അതിന്റെ പ്രതിഫലനം കാറ്ററിങ് പ്രവർത്തനങ്ങളിൽ പ്രകടമാവുകയും ചെയ്തതിനെത്തുടർന്നാണ് നടപടി. മുംബൈയിൽ നിന്ന് ഹൗറ, ഡൽഹി, ചെന്നൈ, ബെംഗളൂരു […]
Read more

അന്ത്യോദയ എക്സ്പ്രസ് ഈ മാസം ചില ദിവസങ്ങളിൽ കോട്ടയം വഴി സർവീസ് നടത്തും

കോട്ടയം:  ഈ പുതുവർഷത്തിൽ റെയിൽവേ പുറത്തിറക്കിയ ട്രെയിൻ നിയന്ത്രണങ്ങളുടെ ഭാഗമായി ആലപ്പുഴ വഴി സർവീസ് നടത്തിക്കൊണ്ടിരുന്ന  അന്ത്യോദയ എക്സ്പ്രസ് ഈ മാസം 8, 10, 15, 17, 24 തീയതികളിൽ കോട്ടയം വഴി സർവീസ് നടത്തും. പലപ്പോഴും വരാന്ത്യങ്ങളിൽ മലബാർ മേഖലയിലേക്ക് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. റിസർവേഷൻ ലഭിക്കാതെ മലബാർ മംഗലാപുരം എക്സ്പ്രസുകളുടെ ജനറൽ കോച്ചിലെ ശുചിമുറി ഇടനാഴിയിൽ പോലും തിങ്ങി നിറഞ്ഞാണ് യാത്രക്കാർ ഈ ദിവസങ്ങളിൽ വിവിധ സ്ഥലത്തെത്തുന്നത്. ഈ തിരക്കിന് അന്ത്യോദയ വലിയ രീതിയിൽ […]
Read more

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി

ന്യൂഡൽഹി: യാത്രക്കാർ ആകാംക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന്‍റെ ആദ്യ റൂട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഗുവാഹത്തി- കൊൽക്കത്ത റൂട്ടിലായിരിക്കും രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഓടുക. വരും ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നും ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. ദീർഘദൂര യാത്രക്കാർക്കും രാത്രിയാത്ര ഇഷ്ടപ്പെടുന്നവർക്കും ലോകോത്തര സൗകര്യങ്ങൾ ഉറപ്പാക്കുന്നതാണ് ഈ പുതിയ ട്രെയിൻ. കോട്ട-നാഗ്ദ സെക്ഷനിൽ നടന്ന ഹൈ […]
Read more
Advertisement
WhiteswanTV Footer